by Midhun HP News | Jan 22, 2025 | Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രീം കോടതിയെ സമീപിച്ചു. നാല് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി കൂട്ടിക്കല്‍ ജയചന്ദ്രന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് കേരള പൊലീസ് നടനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കസബ പൊലീസാണ് നടന്‍ ജയചന്ദ്രന് എതിരെ പോക്‌സോ കേസെടുത്തത്. കുട്ടിയുടെ ബന്ധു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേന നല്‍കിയ പരാതി പൊലീസിനു കൈമാറുകയായിരുന്നു. കസബ പൊലീസ് കുട്ടിയുടെ മൊഴിയെടുത്തിരുന്നു. കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളിയത്.
അഭിഭാഷകന്‍ എ. കാര്‍ത്തിക്കാണ് ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ചയോ, തിങ്കളാഴ്ചയോ പരിഗണിച്ചേക്കും.
by Midhun HP News | Jan 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഗവ. എല്‍പിഎസിന് അനധികൃതമായി അവധി നല്‍കിയ സംഭവത്തില്‍ കടുത്ത നടപടി സ്വീകരിച്ച് വിദ്യാഭ്യാസ വകുപ്പ്. പ്രഥമ അധ്യാപകനായ ജിനില്‍ ജോസിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തായി മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഗവ. എല്‍പി സ്‌കൂളിന് ഇന്ന് അവധി നല്‍കി അധ്യാപകര്‍ സമരത്തിനു പോയത് വിവാദമായിരുന്നു.
തുടര്‍ന്ന് നോര്‍ത്ത് എഇഒയുടെ നേതൃത്വത്തില്‍ എത്തിയാണ് സ്‌കൂള്‍ തുറന്നത്. ഇന്ന് ക്ലാസ് ഉണ്ടാവില്ലെന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി കുട്ടികളുടെ രക്ഷകര്‍ത്താക്കളെ അധ്യാപകര്‍ അറിയിക്കുകയായിരുന്നു.
അധ്യാപകരും ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഇന്ന് ക്ലാസ് ഉണ്ടായിരിക്കുന്നതല്ലെന്നായിരുന്നു വാട്‌സ് ആപ്പ് സന്ദേശം. പ്രതിപക്ഷ സര്‍വീസ് സംഘടനകളും സിപിഐ സംഘടനകളുമാണ് ഇന്ന് പണിമുടക്ക് നടത്തിയത്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചിരുന്നു.
by Midhun HP News | Jan 22, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസുകള്‍ ഫെയ്‌സ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും നേരിട്ട് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് അക്കൗണ്ടുകള്‍ മെറ്റ അക്കൗണ്ട് സെന്ററിലേക്ക് കണക്ട് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ഉപയോക്താക്കുളുടെ ഇഷ്ടാനുസൃതം ഫീച്ചര്‍ ഉപയോഗപ്പെടുത്താം. ആവശ്യമെങ്കില്‍ ഫീച്ചര്‍ ഓഫ് ചെയ്യാനും സാധിക്കും.
മെറ്റയുടെ വിവിധ പ്ലാറ്റ് ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഫീച്ചര്‍ നേട്ടമാണ്. വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ അപ്ഡേറ്റുകള്‍ പങ്കുവെയ്ക്കുന്നവര്‍ക്ക് ഉള്ളടക്കം കൂടുതല്‍ ഉപയോക്താക്കളില്‍ ഒറ്റപോസ്റ്റിലൂടെ എത്തിക്കാന്‍ കഴിയും.
പുതിയ ഫീച്ചര്‍ ലഭിക്കുന്നത് എങ്ങനെ?
വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്കാണ് ഫീച്ചര്‍ ലഭ്യമാകുക. ആദ്യം വാട്‌സ്ആപ്പ് തുറന്നതിന് ശേഷം സെറ്റിങ്‌സ് മെനുവിലേക്ക് പോകുക. ആഡ് യുവര്‍ അക്കൗണ്ട് ക്ലിക്ക് ചെയ്ത് അക്കൗണ്ട് സെന്ററിലേക്ക് പോകുക- മെറ്റ അക്കൗണ്ട് ക്രെഡന്‍ഷ്യല്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അക്കൗണ്ട് ലിങ്ക് ചെയ്യുക. പിന്നീട് അക്കൗണ്ട് ഷെയറിങ് ഏത് വിധേനയാണെന്ന് തെരഞ്ഞെടുക്കുക. അക്കൗണ്ടുകള്‍ അണ്‍ലിങ്ക് ചെയ്യണമെങ്കില്‍ അക്കൗണ്ട് സെന്ററില്‍ പോയി വാട്‌സ്ആപ്പ് റിമൂവ് ചെയ്യാം.
by Midhun HP News | Jan 22, 2025 | Latest News, ജില്ലാ വാർത്ത, മരണം
വക്കം കണ്ണമംഗലം ക്ഷേത്രത്തിനു സമീപം തൊണ്ടന്റെഴികത്ത് വീട്ടിൽ പരേതനായ പത്മനാഭൻ മകൻ രാജു (69) നിര്യാതനായി.
ഭാര്യ: ഓമന
മക്കൾ: സൗമ്യ, രമ്യ, നിമ്യ
മരുമക്കൾ: രാജു, ബിനോയി, അനീഷ്
by Midhun HP News | Jan 22, 2025 | Latest News, ജില്ലാ വാർത്ത
കേരള മുനിസിപ്പൽ / കോർപറേഷൻ കണ്ടിജന്റ് എംപ്ലോയീസ് കോൺഗ്രസ് (KMCCEC) INTUC -യുടെ ജില്ലയിലെ മുഴുവൻ അംഗങ്ങളും SETO യുടെ നേതൃത്വത്തിൽ പണിമുടക്കി. സെക്രട്ടേറിയറ്റിന് മുൻവശത്തു നടന്ന പണിമുടക്കിന്, സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ .വേണു, ജില്ലാപ്രസിഡന്റ് മേരി പുഷ്പം, മറ്റ് ഭാരവാഹികളായ പി .ജോയ്സ്, ഉദയകുമാർ, ജഫ്റി.എം.തോമസ് എന്നിവർ നേതൃത്വം നൽകി.
Recent Comments