by Midhun HP News | Jan 22, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി മുതൽ 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകാം. അതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. പകൽ 11 മുതൽ വൈകീട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
by Midhun HP News | Jan 22, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ നഗരസഭയും ചിറയിൻകീഴ് താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭക സഭ 2025 ജനുവരി 23-ാം തീയതി വ്യാഴാഴ്ച രാവിലെ 10 മണിയ്ക്ക് ആറ്റിങ്ങൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വെച്ച് നടത്തുന്നു.
ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ നഗരസഭ പരിധിയിലെ പുതിയതായി സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്കും നിലവിൽ സംരംഭം ഉള്ളവർക്കും സംശയനിവാരണത്തിനും നൂതന ആശയങ്ങൾ പങ്ക് വയ്ക്കുന്നതിനും സംരംഭക സഭ ഉപകാരപ്രദമായിരിക്കും. സംരംഭകരുടെ വിലയേറിയ നിർദ്ദേശങ്ങൾ സഭയിൽ അവതരിപ്പിക്കാവുന്നതാണെന്നും അറിയിച്ചു.
സംരംഭക സഭയിൽ വ്യവസായ വകുപ്പിനോടൊപ്പം GST, Legal Metrology, FSSAI, KSEB, Post Office, Attingal Municipality Health & License തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരും പങ്കെടുത്ത് സംരംഭകരുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതായിരിക്കും. ഉൽപ്പാദന, സേവന, മേഖലയിൽ സംരംഭം തുടങ്ങാൻ ആവശ്യമായ kswift, നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കച്ചവട, ഉൽപ്പാദന, സേവന സ്ഥാപനങ്ങൾക്ക് സർക്കാരിൻ്റെ പല തരത്തിൽ ഉള്ള ധനസഹായവും സബ്സിഡിയും ലഭിക്കാൻ ആവശ്യമായ ഉദ്യം, (UDYAM) രജിസ്ട്രേഷൻ എന്നിവ അന്നേദിവസം ചെയ്തു കൊടുക്കും.
കൂടുതൽ വിവരങ്ങൾക്ക്:
ആറ്റിങ്ങൽ മുനിസിപ്പാലിറ്റി IEO പ്രവീണ – 9188050785
EDE സുജിത് -7907668378
EDE രഹ്‌ന -8943383739
by Midhun HP News | Jan 22, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാരിലെ ഒരു വിഭാഗവും അധ്യാപകരും ഇന്ന് പണിമുടക്കും. വില്ലേജ്, താലൂക്ക് ഒഫീസുകളുടേയും സെക്രട്ടേറിയറ്റിന്റേയും പ്രവർത്തനത്തെ പണിമുടക്ക് ബാധിക്കും.
പ്രതിപക്ഷ സർവീസ് സംഘടന കൂട്ടായ്മയായ സെറ്റോ, സിപിഐ സംഘടന ജോയിന്റ് കൗൺസിൽ എന്നിവയാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്കരണം നടപ്പാക്കുക, ഡിഎ കുടിശിക വെട്ടിക്കുറച്ച നടപടി പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സെക്രട്ടേറിയറ്റിനു മുന്നിലും വിവിധ സർക്കാർ ഓഫീലുകളിലും രാവിലെ പണിമുടക്കിനു ആഹ്വാനം ചെയ്ത സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തും. സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ അടക്കം പ്രഖ്യാപിച്ചു. ഓഫീസുകൾക്ക് പൊലീസ് സംരക്ഷണവും നൽകും.
by Midhun HP News | Jan 22, 2025 | Latest News, ജില്ലാ വാർത്ത
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2024- 25 ൽ ഉൾപ്പെടുത്തി ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ 21 റോഡുകൾ നവീകരിക്കും. 6 കോടി 12 ലക്ഷം രൂപ ഇതിനായി അനുവദിച്ചതായി ഒ.എസ്. അംബിക എം.എൽ എ വാർത്താക്കുറിപ്പിൽ അറിയിച്ചു.. റോഡുകളുടെ വിശദ വിവരങ്ങൾ താഴെ ചേർക്കുന്നു .
1. പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് മഹാദേവേശ്വരം മൃഗാശുപത്രി റോഡ് – 40 ലക്ഷം
2. കരവാരം ഗ്രാമപഞ്ചായത്ത് കന്യാരുവിള പുതുശ്ശേരിമുക്ക് റോഡ് പാവല്ലപളളി ഏലാ റോഡ് – 40 ലക്ഷം
3.പുളിമാത്ത് ഗ്രാമപഞ്ചായത്ത് ചെങ്കികുന്ന് മൊട്ടലുവിള കണ്ണമത്ത് പോയ്യക്കട റോഡ് – 45 ലക്ഷം
4.നഗരൂർ ഗ്രാമപഞ്ചായത്ത് MLA പാലം വെളളല്ലൂർ ശിവക്ഷേത്രം റോഡ് – 22 ലക്ഷം
5. കിളിമാനൂർ ഗ്രാമപഞ്ചായത്ത് ചിറ്റിലഴികം പുല്ലയിൽ റോഡ് – 40 ലക്ഷം
6. മണമ്പൂർ ഗ്രാമപഞ്ചായത്ത് ഇന്ദിര റോഡ് – 40 ലക്ഷം
7. ഒറ്റൂർ ഗ്രാമപഞ്ചായത്ത് നെല്ലിക്കോട് കണ്ണമംഗലം റോഡ് – 15 ലക്ഷം
8. ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് കോവിൽവിള ലക്ഷ്മിപുരം റോഡ് – 15 ലക്ഷം
9.വക്കം ഗ്രാമപഞ്ചായത്ത് ദൈവപുര ക്ഷേത്രം RHC റോഡ് – 20 ലക്ഷം
10. ആറ്റിങ്ങൽ നഗരസഭ മീമ്പാട്ട് ക്ഷേത്രം റോഡ് – 25 ലക്ഷം
11.പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് വട്ടപ്പച്ച വടക്കുപുറം റോഡ് – 30ലക്ഷം
12.കരവാരം ഗ്രാമപഞ്ചായത്ത് വഞ്ചിയൂർ പാലുവാരം പരവൂർപുഴ റോഡ് – 30 ലക്ഷം
13.പുളിമാത്ത് ഗ്രാമപഞ്ചായത്ത് കുടിയേല തെങ്ങുംകോണം റോഡ് – 40 ലക്ഷം
14.നഗരൂർ ഗ്രാമപഞ്ചായത്ത് മാറയത്ത് വിശ്രുമഠം -മാവേലിക്കോണം ക്ഷേത്രം റോഡ് – 40 ലക്ഷം
15.കിളിമാനൂർ ഗ്രാമപഞ്ചായത്ത് പനപ്പാംകുന്ന് – വലിയകണ്ടം റോഡ് – 40 ലക്ഷം
16.മണമ്പൂർ ഗ്രാമപഞ്ചായത്ത് വളവൂർക്കോണം നെല്ലിവിള റോഡ് – 30 ലക്ഷം
17. ഒറ്റൂർ ഗ്രാമപഞ്ചായത്ത് കക്കോട്ടുകുന്ന് – ബൈലൈൻ റോഡ് – 30 ലക്ഷം
18.ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് വടശ്ശേരിക്കോണം -അംബേദ്‌കർ നഗർ റോഡ് – 15 ലക്ഷം
19. വക്കം ഗ്രാമപഞ്ചായത്ത് പാട്ടത്തിൽ മുക്ക് – കുളങ്ങര റോഡ് – 20 ലക്ഷം
20. ആറ്റിങ്ങൽ നഗരസഭ ആറാട്ടുകടവ് – മേലെക്കോണം റോഡ് – 20 ലക്ഷം
21.പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്ത് അടയമൺകുന്ന് ഡാകിനി മുക്ക് വട്ടലില് റോഡ് – 15 ലക്ഷം
ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ 3540 റോഡുകളുടെ പുനരുദ്ധാരണത്തിന് ഇപ്പൊൾ ഭരണാനുമതിയായിട്ടുണ്ട്. സമയബന്ധിതമായി തുടർ നടപടികൾ സ്വീകരിച്ച് കഴിയുന്നത്ര വേഗതയിൽ പ്രവർത്തി ആരംഭിക്കും എന്ന് എംഎൽഎ വാർത്താക്കുറിപ്പിൽ അറിയിച്ചു
by Midhun HP News | Jan 22, 2025 | Latest News, ജില്ലാ വാർത്ത
കഠിനംകുളം കൊലപാതകത്തിൽ കൃത്യം നടത്തിയ ശേഷം പ്രതി രക്ഷപ്പെട്ട യുവതിയുടെ സ്കൂട്ടർ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. പ്രതിയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ വൈകുന്നേരത്തോടെയാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിനു സമീപം അന്വേഷണ സംഘം കണ്ടെത്തിയത്.
കൊലയ്ക്ക് ശേഷം വീട്ടിലുണ്ടായിരുന്ന സ്കൂട്ടറുമായിട്ടാണ് പ്രതി രക്ഷപ്പെട്ടത്. ഇയാൾ ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പോലീസ് നിഗമനം. സ്റ്റേഷനിലെത്തിച്ച സ്കൂട്ടർ ഇന്ന് തുറന്നു പരിശോധിക്കും. പെരുമാതുറയിൽ ഇയാൾ താമസിച്ചിരുന്ന വീട് പോലീസ് കണ്ടെത്തി. അവിടെ നിന്നും തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാൾ പുറത്തുപോയത്.
പിന്നീട് മടങ്ങിയെത്തിയിട്ടില്ല. ഈ വീട് വാടകയ്ക്കെടുത്തിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളു. ഈ വീട് ഇന്ന് തുറന്നു പരിശോധിയ്ക്കും. ഇതിനാൽ തന്നെ ഇയാൾ കരുതിക്കുട്ടിയാണ് ഇവിടെ എത്തിയത്. അന്വേഷണം തിരു. റൂറൽ എസ് പി യുടെ സംഘം, ആറ്റിങ്ങൽ DySPയുടെ സംഘം, ഡാൻസാഫ് സംഘം, കഠിനംകുളം – ചിറയിൻകീഴ് പോലീസ്
നാല് സംഘങ്ങളായിട്ടാണ് പ്രതിക്കായി അന്വേഷണം നടക്കുന്നത്.
Recent Comments