by Midhun HP News | Jan 20, 2025 | Latest News, കേരളം
കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുപ്പത്തിനാലാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സദസ്സ് ആലംകോട് സംഘടിപ്പിച്ചു. സദസ്സ് സിപിഐഎം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി എം പ്രദീപ് ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് റ്റീ.പി രഞ്ജുഷ അധ്യക്ഷത വഹിച്ചു.
സബ്ജില്ലാ സെക്രട്ടറി എസ് നിഹാസ് സ്വാഗതം പറഞ്ഞു. കെ.എസ്.ടി.എ ജില്ലാ ട്രഷറർ ബി.എസ് ഹരിലാൽ, വാർഡ് കൗൺസിലർ എ നജാം, സി.പി.ഐ.എം വെസ്റ്റ് ലോക്കൽകമ്മിറ്റി അംഗം എസ് സതീഷ് കുമാർ, കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം ബാബു, എച്ച് അരുൺ, ജില്ലാ കമ്മിറ്റി അംഗം എം മഹേഷ് എന്നിവർ പങ്കെടുത്തു.
by Midhun HP News | Jan 20, 2025 | Latest News, ജില്ലാ വാർത്ത
പാർവതിപുരം ഗ്രാമം റോഡിൽ നിന്നും സ്വകാര്യ മാർക്കറ്റിലേക്കുള്ള നടപ്പാതയുടെ സ്ലാബാണ് തകർന്നത്. ആറ്റിങ്ങൽ പാലസ് റോഡിൽ നിന്നുള്ള ഓടയിലെ മലിനജലം അട്ടക്കുളം ഭാഗത്തേക്ക് ഒഴുകുന്ന ഓടയ്ക്കു മുകളിൽ സ്ലാബ് നിരത്തിയാണ് ഈ ഭാഗത്ത് നടപ്പാതയൊരുക്കിയിരിക്കുന്നത്.
ഈ സ്ലാബ് തകർന്നതോടെ മാർക്കറ്റിലേക്കുള്ള കാൽനടയാത്ര അപകടാവസ്ഥ സൃഷ്ടിക്കുന്നു. ആയിരക്കണക്കിന് ആൾക്കാരാണ് ഈ മാർക്കറ്റിൽ പ്രതിദിനം വന്നു പോകുന്നത്. ഈ നടപ്പാതയുടെ തന്നെ വശങ്ങളിലും തെരുവ് കച്ചവടം വ്യാപകമാണ്. നഗരത്തിലെ ഏറ്റവും തിരക്കേറിയ കച്ചവട കേന്ദ്രങ്ങളിൽ ഒന്നാണ് ഈ മാർക്കറ്റും മാർക്കറ്റിലേക്കുള്ള നടപ്പാതയും. സ്ലാബ് തകർന്ന് വഴി തടസ്സപ്പെട്ടതോടെ സമീപത്തെ തെരുവ് കച്ചവടക്കാർ പലകകൾ സംഘടിപ്പിച്ച് ഈ ഭാഗത്ത് സ്ഥാപിച്ച താൽക്കാലികമായി നടക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
എന്നാൽ ഈ താൽക്കാലിക സംവിധാനവും നിലവിൽ ബാക്കിയുള്ള ഓടയുടെ സ്ലാബുകളും അപകടാവസ്ഥയിലാണ്. ഇത് കാൽനടയാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നുണ്ട്. ഇടുങ്ങിയ പാതയിലൂടെ നടന്നുവരുന്ന ജനങ്ങൾ ആരും തന്നെ ഈ അപകടാവസ്ഥ തിരിച്ചറിയാറില്ല. ഇത് ആശങ്ക സൃഷ്ടിക്കുന്നു.
by Midhun HP News | Jan 20, 2025 | Latest News, കേരളം
തൃശൂര്‍: തൃശൂര്‍ മതിക്കുന്ന് ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ഊട്ടോളി അനന്തന്‍ എന്ന ആനയാണ് ഇടഞ്ഞത്. അല്പനേരം പരിഭ്രാന്തി പരത്തിയ ആന പിന്നീട് ശാന്തനായി. തുടര്‍ന്ന് പാപ്പാന്‍മാര്‍ ചേര്‍ന്ന് ആനയെ തളച്ചു.
രാവിലെ എഴുന്നള്ളിപ്പിന് മുന്‍പ് ഇടഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ച ആനയെ എലിഫന്റ് സ്‌ക്വാഡും പാപ്പാന്‍മാരും ചേര്‍ന്ന് ആനയെ തളച്ചു. ഇടച്ചങ്ങലയിട്ടതിനാല്‍ ആനയ്ക്ക് ഓടാനായില്ല. ക്ഷേത്രമുറ്റത്ത് ചാടിനടന്ന ആനയെ വൈകാതെ തളച്ചതിനാല്‍ നാശനഷ്ടങ്ങളുണ്ടായില്ല.
by Midhun HP News | Jan 20, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍കൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 3200 രൂപവീതം ലഭിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.
ജനുവരിയിലെ പെന്‍ഷനും, ഒപ്പം കുടിശിക ഗഡുക്കളില്‍ ഒന്നുകൂടിയാണ് ഇപ്പോള്‍ അനുവദിച്ചത്. പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെന്‍ഷന്‍ ഈ സാമ്പത്തിക വര്‍ഷവും അടുത്തസാമ്പത്തിക വര്‍ഷവുമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ഗഡു ഓണത്തിന് നല്‍കി. രണ്ടാം ഗഡുവാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ മുലം സംസ്ഥാനത്ത് കനത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും പെന്‍ഷന്‍ കുടിശികയില്ലാതെ വിതരണം ചെയ്യുകയെന്ന സര്‍ക്കാരിന്റെ ദൃഡനിശ്ചയമാണ് നടപ്പാകുന്നത്. പെന്‍ഷന്‍ വിതരണത്തിന് ആദ്യ മുന്‍ഗണന ഉറപ്പാക്കുന്നു.

തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ ഈ മാസം 27 മുതല്‍ സമരത്തിലേക്ക്. ഈ മാസം 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍ അറിയിച്ചു. ഭക്ഷ്യമന്ത്രിയും റേഷന്‍ വ്യാപാരികളുടെ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ടു പോകാന്‍ റേഷന്‍ വ്യാപാരികളുടെ സംയുക്ത കോര്‍ഡിനേഷന്‍ തീരുമാനിച്ചത്.
വേതന പാക്കേജ് പരിഷ്‌ക്കരിക്കുക ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇപ്പോള്‍ നല്‍കുന്ന 18,000 രൂപ 30,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. ആറുമാസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ട് എട്ടു വര്‍ഷം കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഇനിയും നീട്ടിവെക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.
ഏഴു വര്‍ഷം മുമ്പ് നിശ്ചയിച്ച വേതന പാക്കേജ് പോലും കിട്ടാത്ത സാഹചര്യത്തില്‍ റേഷന്‍ വ്യാപാരികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. അതിനാല്‍ സമരമല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. അതുകൊണ്ടു തന്നെ സമരവുമായി മുന്നോട്ടുപോകാന്‍ സംഘടന തീരുമാനിച്ചതായി നേതാവ് ജോണി നെല്ലൂര്‍ അറിയിച്ചു. റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിക്കുക ലക്ഷ്യമിട്ടാണ് ഭക്ഷ്യമന്ത്രി സംഘടനകളുമായി ചര്‍ച്ച നടത്തിയത്.
Recent Comments