ഭാഗ്യശാലി ആരാകും? വിന്‍ വിന്‍ ലോട്ടറി ഫലം ഇന്ന്

ഭാഗ്യശാലി ആരാകും? വിന്‍ വിന്‍ ലോട്ടറി ഫലം ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. വിന്‍ വിന്‍ ലോട്ടറിയൂടെ ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോള്‍, രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും ലഭിക്കും.

എല്ലാ തിങ്കളാഴ്ചകളിലുമാണ് വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ് നടക്കുക. വിന്‍ വിന്‍ ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് വില. കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാന്‍ കഴിയും.

ഗഗാറിനെ മാറ്റി; വയനാട്ടില്‍ യുവ നേതാവ് കെ റഫീക്ക് സിപിഎം ജില്ലാ സെക്രട്ടറി

ഗഗാറിനെ മാറ്റി; വയനാട്ടില്‍ യുവ നേതാവ് കെ റഫീക്ക് സിപിഎം ജില്ലാ സെക്രട്ടറി

കല്‍പ്പറ്റ: വയനാട്ടില്‍ കെ റഫീക്ക് സിപിഎം ജില്ലാ സെക്രട്ടറി. മുന്‍ ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ വീണ്ടും തുടരുമെന്ന വിലയിരുത്തിലിനിടെയാണ് അപ്രതീക്ഷിതമായി കെ റഫീക്ക് സിപിഎം നേതൃസ്ഥാനത്തേക്ക് എത്തിയത്. നിലവില്‍ ഡിവൈഎഫ്‌ഐ വയനാട് ജില്ലാ സെക്രട്ടറിയാണ് റഫീക്ക്

പുതുതായി തെരഞ്ഞെടുക്കപ്പെട്ട 27 അംഗകമ്മറ്റിയില്‍ ഭൂരിഭാഗം പേരും റഫീക്കിനെ പിന്തുണയ്ക്കുകയായിരുന്നു. 16 അംഗങ്ങളുടെ പിന്തുണയോടെയാണ് റഫീക്ക് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ ഗഗാറിനെതിരെ ഒരുവിഭാഗം രംഗത്ത് എത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രങ്ങളിലുണ്ടായ വോട്ടുചോര്‍ച്ചയും ഒരുവിഭാഗം ഗഗാറിനെതിരെ ആയുധമാക്കിയിരുന്നു.

ജില്ലാ സമ്മേളനം തെരഞ്ഞെടുത്ത 27 അംഗ കമ്മറ്റിയില്‍ അഞ്ച് പുതുമുഖങ്ങള്‍ ഉണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂടിയായ 36കാരനായ റഫീക്ക് ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സിപിഎം ജില്ലാ സെക്രട്ടറിയാണ്.

കെ. കരുണാകരൻ അനുസ്മരണം നടന്നു

കെ. കരുണാകരൻ അനുസ്മരണം നടന്നു

ആറ്റിങ്ങൽ: ലീഡർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് വക്കംജി സ്ക്വയറിൽ നടന്ന കെ. കരുണാകരൻ അനുസ്മരണം ഐ. എൻ. റ്റി. യൂ. സി ദേശിയ വർക്കിംഗ്‌ കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു. ഭരണാധികാരി എന്ന നിലയിലും സംഘാടകൻ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത് എന്ന് ഉദ്ഘാടകൻ സൂചിപ്പിച്ചു. തുടർന്ന് ലീഡറുടെ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർപ്പണം നടന്നു.ലീഡർ സാംസ്‌കാരിക വേദിയുടെ സെക്രട്ടറി എസ്. ശ്രീരംഗൻ അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ജയചന്ദ്രൻ നായർ, ലീഡർ സാംസ്‌കാരിക വേദി പ്രസിഡന്റ്‌ കെ. കൃഷ്ണമൂർത്തി, ശാസ്തവട്ടം രാജേന്ദ്രൻ, നാസർ പള്ളിമുക്ക്, സലിം പാണന്റെ മുക്ക്, ആലംകോട് സഫീർ,അസിസ് ചാത്തൻപാറ എന്നിവർ സംസാരിച്ചു.

രണ്ടര വര്‍ഷമായി വീട്ടുകാരെ ഭീതിപ്പെടുത്തി വിലസി; തൃശൂരില്‍ കൂറ്റന്‍ മൂര്‍ഖന്‍ പിടിയില്‍

രണ്ടര വര്‍ഷമായി വീട്ടുകാരെ ഭീതിപ്പെടുത്തി വിലസി; തൃശൂരില്‍ കൂറ്റന്‍ മൂര്‍ഖന്‍ പിടിയില്‍

തൃശൂര്‍: അഞ്ചേരിയില്‍ രണ്ടരവര്‍ഷമായി വീട്ടുകാരെ ഭീതിപ്പെടുത്തി ‘വിലസുകയായിരുന്ന’ കൂറ്റന്‍ മൂര്‍ഖനെ സാഹസികമായി പിടികൂടി. കോണ്‍ക്രീറ്റ് സ്ലാബിനടിയിലെ പൊത്തില്‍ കിടന്ന പാമ്പിനെ, കോണ്‍ക്രീറ്റ് പൊളിച്ചുനീക്കിയാണ് പിടികൂടിയത്. പതിനഞ്ചുവര്‍ഷമായി പാമ്പുപിടുത്തം തുടരുന്ന വനംവകുപ്പിന്റെ സ്നേക്ക് റെസ്‌ക്യൂവര്‍ ജോജു മുക്കാട്ടുകരയാണ് വീട്ടുകാരുടെ രക്ഷയ്‌ക്കെത്തിയത്. ഇത്രയും വലിപ്പമുള്ള ഒരു മൂര്‍ഖനെ ഇതുവരെ താന്‍ കണ്ടിട്ടില്ലെന്ന് ജോജു മുക്കാട്ടുകര പറഞ്ഞു.

കഴിഞ്ഞ ദിവസം അഞ്ചേരിയിലെ ഒരു വീട്ടിലാണ് സംഭവം. വീടിന് പിറകിലെ ആളനക്കമില്ലാതെ കിടന്നിരുന്ന ഷെഡ്ഡിന്റെ പരിസരത്ത് പൊത്തിലായിരുന്നു ഇതിന്റെ വാസം. പാമ്പിന്റെ ഉറയൂരിക്കിടക്കുന്നതുകണ്ട വീട്ടുകാര്‍ ജോജുവിനെ വിളിച്ചുവരുത്തുകയായിരുന്നു.

കോണ്‍ക്രീറ്റ് സ്ലാബിനടിയിലെ പൊത്തില്‍ കിടന്ന പാമ്പിനെ, കോണ്‍ക്രീറ്റ് പൊളിച്ചുനീക്കിയാണ് പിടികൂടിയത്. നാളിതുവരേയുള്ള അനുഭവത്തില്‍ ഇത്രയും നീളവും ഭാരവുമുള്ള മൂര്‍ഖനെ താന്‍ കണ്ടിട്ടില്ലെന്ന് ജോജു പറയുന്നു. കുതിച്ചുചാടിയ മൂര്‍ഖനെ ഏറെ പാടുപെട്ടാണ് സഞ്ചിയിലാക്കിയത്. ഇതിനെ പിന്നീട് കാട്ടില്‍ വിട്ടയച്ചു.

സ്വീകരിക്കാന്‍ എംപിയും യാത്രക്കാരും സ്റ്റേഷനില്‍; മെമു ട്രെയിന്‍ നിര്‍ത്താതെ പോയി

സ്വീകരിക്കാന്‍ എംപിയും യാത്രക്കാരും സ്റ്റേഷനില്‍; മെമു ട്രെയിന്‍ നിര്‍ത്താതെ പോയി

ആലപ്പഴ: ചെങ്ങന്നൂര്‍ ചെറിയനാട് റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്ന മെമു ട്രെയിന്‍ നിര്‍ത്താതെ പോയി. ഇന്നുമുതല്‍ സ്റ്റോപ്പ് അനുവദിച്ച കൊല്ലം – എറണാകുളം മെമു ട്രെയിന്‍ ആണ് ചെറിയനാട് നിര്‍ത്താതെ പോയത്.

രാവിലെ ട്രെയിനിനെ സ്വീകരിക്കാന്‍ എംപി കൊടിക്കുന്നില്‍ സുരേഷ് എംപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സ്റ്റേഷനില്‍ എത്തിയിരുന്നു, ട്രെയിന്‍ നിര്‍ത്താതെ പോയതോടെ നേതാക്കളും യാത്രക്കാരും നാട്ടുകാരും നിരാശരായി മടങ്ങി.

ലോക്കോ പൈലറ്റിനുണ്ടായ അബദ്ധമാണ് ട്രെയിന്‍ നിര്‍ത്താതെ പോകാന്‍ കാരണമെന്നാണ് വിവരം. തിരികെ 11.50ന് എത്തുമ്പോള്‍ സ്വീകരണം നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.