by Midhun HP News | Dec 20, 2024 | Latest News, കേരളം
തിരുവനന്തപുരം: കൺസ്യൂമർഫെഡ് ക്രിസ്മസ് – പുതുവത്സര വിപണി തിങ്കളാഴ്‌ച ആരംഭിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് ഉൽപ്പന്നങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലും വിപണിയിലൂടെ ലഭിക്കും. ജനുവരി ഒന്നുവരെ നടക്കുന്ന വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ ഏറ്റുമാനൂരിൽ നിർവഹിച്ചു.
1601 രൂപയുടെ കിറ്റ് 1082 രൂപയ്ക്ക് ആണ് നൽകുന്നത്. ക്രിസ്‌മസ് ആഘോഷത്തിനുള്ള ബിരിയാണി അരി, ഡാൽഡ, ആട്ട, മൈദ, റവ, അരിപ്പൊടി, സേമിയ, പാലട, അരിയട, തേയില, ചുവന്നുള്ളി, സവാള തുടങ്ങിയവ വിൽപ്പന കേന്ദ്രങ്ങളിൽ ലഭ്യമാകും. സർക്കാർ നിശ്‌ചയിച്ച വിലയിലാകും സബ്‌സിഡി ഇനങ്ങൾ വിൽക്കുക.
സാധാരണക്കാർക്ക് ആശ്വാസം പകരാനും പൊതുവിപണിയിലെ വില നിയന്ത്രിക്കാനും, ഗുണമേന്മ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്ന് കൺസ്യൂമർ ഫെഡ് അറിയിച്ചു. 170 വിപണന കേന്ദ്രങ്ങളിലൂടെയാണ് വിൽപ്പന നടത്തുക. ക്രിസ്മസ് – പുതുവത്സര വിപണിയിൽ കൺസ്യൂമർഫെഡ് 25 കോടിയുടെ സബ്സിഡി ഇനങ്ങളുടെയും 50 കോടിയുടെ നോൺ സബ്സിഡി സാധനങ്ങളുടെയും ഉൾപ്പെടെ 75 കോടി രൂപയുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ പറഞ്ഞു.
by Midhun HP News | Dec 20, 2024 | Latest News, കേരളം
കേരളത്തില്‍ ഫയര്‍മാന്‍ ആവാം. കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് , ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) റിക്രൂട്ട്‌മെന്റ് നടത്തുന്നു. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. കേരള പി.എസ്.സിക്ക് നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 15ന് മുന്‍പായി അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് , ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) റിക്രൂട്ട്‌മെന്റ്. പ്രതീക്ഷിത ഒഴിവാണുള്ളത്.
കാറ്റഗറി നമ്പര്‍: 471/2024
ശമ്പളം
ജോലി ലഭിച്ചാല്‍ 27,900 രൂപ മുതല്‍ 63,700 രൂപ വരെ നിങ്ങള്‍ക്ക് ശമ്പളമായി ലഭിക്കും.
പ്രായപരിധി
18നും 26നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1998നും 01.01.2006നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.
യോഗ്യത
പ്ലസ് ടു വിജയം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. കൂടാതെ നീന്തല്‍ അറിയുന്നവരുമായിരിക്കണം.
ഉദ്യോഗാര്‍ഥികള്‍ ഫിസിക്കലി ഫിറ്റായിരിക്കണം.
ഉയരം: 165 സെ.മീ
തൂക്കം: 50 സെ.മീ
നെഞ്ചളവ്: 81 സെ.മീ (5 സെ.മീ എക്‌സ്പാന്‍ഷന്‍)
ശമ്പളം
27,900 രൂപ മുതല്‍ 63,700 രൂപ വരെ നിങ്ങള്‍ക്ക് ശമ്പളമായി ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.
Kerala Public Service Commission | Software Design and Developement: Kerala Public Service Commission
www.keralapsc.gov.in | Network Services By State Data Center
by Midhun HP News | Dec 20, 2024 | Latest News, കേരളം
ഇന്ത്യന്‍ വായു സേനയിലേക്ക് അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് വിജ്ഞാപനമെത്തി. അവിവാഹിതരായ സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും അഗ്നിവീര്‍ വായു തസ്തികയിലേക്ക് അപേക്ഷിക്കാം. ജനുവരി 7 മുതല്‍ ആപ്ലിക്കേഷന്‍ വിന്‍ഡോ തുറക്കും. താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 27 വരെ ഓണ്‍ലൈന്‍ അ പേക്ഷ നല്‍കാം
തസ്തിക & ഒഴിവ്
ഇന്ത്യന്‍ വ്യോമസേനയിലേക്ക് അഗ്നിവീര്‍ വായു റിക്രൂട്ട്‌മെന്റ്. സയന്‍സ്, നോണ്‍ സയന്‍സ് സ്ട്രീം വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവും.
പ്രായപരിധി
അപേക്ഷകര്‍ 2005 ജനുവരി നും 2008 ജൂലൈ 1നും ഇടയില്‍ ജനിച്ചവരായിരിക്കണം. എന്‍ റോള്‍മെന്റ് സമയത്ത് 21 വയസ് കവിയാന്‍ പാടില്ല.
യോഗ്യത
സയന്‍സ് സ്ട്രീം
പ്ലസ് ടു അല്ലെങ്കില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയ്‌ക്കൊപ്പം തത്തുല്യ പരീക്ഷ 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം, ഇംഗ്ലീഷില്‍ 50% മാര്‍ക്കും നേടിയിരിക്കണം. അല്ലെങ്കില്‍ എഞ്ചിനീയറിംഗില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ (മെക്കാനിക്കല്‍ / ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക്‌സ് / ഓട്ടോമൊബൈല്‍ / കമ്പ്യൂട്ടര്‍ സയന്‍സ് / ഇന്‍സ്ട്രുമെന്റേഷന്‍ / ടെക്‌നോളജി / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി) ഉണ്ടായിരിക്കണം.
ഡിപ്ലോമ കോഴ്‌സില്‍ മൊത്തം 50% മാര്‍ക്കും ഇംഗ്ലീഷില്‍ 50% മാര്‍ക്കും (അല്ലെങ്കില്‍ ഇംഗ്ലീഷ് ഡിപ്ലോമ കോഴ്‌സിന്റെ ഭാഗമല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ്/മെട്രിക്കുലേഷനില്‍) അല്ലെങ്കില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ നോണ്‍വൊക്കേഷണല്‍ വിഷയങ്ങളുള്ള രണ്ട് വര്‍ഷത്തെ തൊഴിലധിഷ്ഠിത കോഴ്‌സ് വിജയിച്ചവരായിരിക്കണം.
നോണ്‍സയന്‍സ് സ്ട്രീം
ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ 12ാം ക്ലാസ് പരീക്ഷ പാസായിരിക്കണം. അല്ലെങ്കില്‍ തൊഴിലധിഷ്ഠിത കോഴ്‌സില്‍ കുറഞ്ഞത് 50% മൊത്തം മാര്‍ക്കോടെയും ഇംഗ്ലീഷില്‍ 50% മാര്‍ക്കോടെയും രണ്ട് വര്‍ഷത്തെ തൊഴിലധിഷ്ഠിത കോഴ്‌സ് പൂര്‍ത്തിയാക്കിയിരിക്കണം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യന്‍ വ്യോമസേനയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. ഓര്‍ക്കുക, അപേക്ഷ ജാലകം ജനുവരി 7ന് മാത്രമേ ഓപ്പണ്‍ ആവുകയുള്ളൂ. ജനുവരി 27 വരെ അപേക്ഷിക്കാനാവും.
വിശദവിവരങ്ങള്‍ക്ക്: vayu.agnipath.cdac.in സന്ദര്‍ശിക്കുക.
by Midhun HP News | Dec 20, 2024 | Latest News, കേരളം
അമ്മയുടെ മൃതദേഹം ആരും അറിയാതെ മകൻ സംസ്കരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. വെണ്ണല സ്വദേശിനി അല്ലിയുടെ മൃതദേഹമാണ് മകൻ പ്രദീപ് ആരും അറിയാതെ സംസ്കരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് വീട്ടു മുറ്റത്തെ തെങ്ങിന് ചുവട്ടില്‍ അമ്മയുടെ മൃതദേഹം മകന് കുഴിച്ചിട്ട വിവരം പുറത്തറിഞ്ഞത്.
കുഴിച്ചിട്ട മൃതദേഹത്തിന്റെ കാല് പുറത്തു കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസെത്തുമ്പോള്‍ മദ്യലഹരിയിലായിരുന്നു പ്രദീപ്. അമ്മ പുലര്‍ച്ചെ മരിച്ചെന്നും ശ്മശാനത്തില്‍ കൊടുക്കാന്‍ പണമില്ലാത്തതു കൊണ്ട് മൃതദേഹം കുഴിച്ചിട്ടെന്നും പോലീസിനോട് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അല്ലിയുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നും തന്നെ ഇല്ലെന്ന് കണ്ടെത്തി. ബലപ്രയോഗം നടന്നതിന്റെയോ മറ്റോ ലക്ഷണങ്ങള്‍ ഇല്ലെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികമായി കൊലപാതക സാധ്യത തള്ളിക്കളയുന്നതായും പോലീസ് അറിയിച്ചു.
കസ്റ്റഡിയിലെടുത്ത പ്രദീപിനെ ഉടൻ വിട്ടയയ്ക്കും എന്നും പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ തുടര്‍ നടപടികളിലേക്ക് കടക്കൂ എന്നും പോലീസ് വ്യക്തമാക്കി.
by Midhun HP News | Dec 20, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരത്ത് എത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാനും ജോലി ചെയ്യാനുമായി നഗരസഭ നിര്‍മിച്ച ഷീ സ്പേസും ഷീ ഹബും ഉദ്ഘാടനം ചെയ്തു. തമ്പാനൂരിലെ നഗരസഭ ഗോൾഡൻ ജൂബിലി ബിൽഡിംഗിലാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. മേയര്‍ ആര്യ രാജേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മന്ത്രി എം ബി. രാജേഷ് ഷീ ഹബും ഷീ സ്പേസും തുറന്നകൊടുത്തു.
നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായി വൃത്തിയുള്ള താമസസ്ഥലമൊരുക്കുക എന്ന ആശയമാണ് ഷീ സ്പെയിസിനു പിന്നിലെന്ന് മന്ത്രി പറഞ്ഞു. ഷീ ഹബ് സ്ത്രീ സംരംഭകർക്കുള്ള, സ്റ്റാർട്ടപ്പുകൾക്കുള്ള തൊഴിലിടമാണ്. രണ്ടും ഒരു പുതിയ തലത്തിലേക്ക് കോർപറേഷന്റെ പ്രവർത്തനങ്ങളെ ഉയർത്തുകയാണെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ പറഞ്ഞു. എ.സി, നോൺ എ.സി റൂമുകൾ, ഡോർമെറ്ററികൾ എന്നിവ ഷീ സ്പെയിസിൽ ഒരുക്കിയിട്ടുണ്ട്. ആധുനിക രീതിയിൽ ഫർണിഷ് ചെയ്ത് കമ്പ്യൂട്ടർ, വൈഫൈ ഉൾപ്പെടെ ക്രമീകരിച്ചതാണ് ഷീ ഹബ്.ഷീ സ്പെയിസ് ഓൺലൈൻ ബുക്കിങ്ങിനുള്ള സംവിധാനവും ഇവിടെയുണ്ട്.
നഗരത്തിലെ വനിതാ സംരംഭകർക്ക് തൊഴിലിടമായി ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലാണ് ഷീ ഹബ് ഒരുക്കിയിരിക്കുന്നത്. ആധുനിക രീതിയിൽ ഫർണിഷ് ചെയ്ത ശീതീകരിച്ച കോൺഫറൻസ് ഹാളും, കമ്പ്യൂട്ടർ, വൈഫൈ തുടങ്ങിയ എല്ലാ സൗകര്യങ്ങളോടെ വനിതകൾക്ക് മാത്രമായി ഒരു വർക്കിംഗ് സ്പെയ്‌സും സജ്ജീകരിച്ചിരിക്കുന്നു. നഗരത്തിലെത്തുന്ന വനിതകൾക്ക് ഈ പുതിയ സംവിധാനങ്ങൾ സ്വതന്ത്രവും സുരക്ഷിതവുമായി ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളതെന്നും മേയര്‍ ഫേസ്ബുക്കിൽ കുറിച്ചു.
സ്ത്രീകളുടെ സർവ്വതോന്മുഖമായ ഉന്നമനം ലക്ഷ്യമാക്കിയുള്ള നഗരസഭയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നേറുകയാണ്. ഒരു വനിത സൗഹൃദ നഗരമെന്ന നിലയിൽ നിരവധി പദ്ധതികളാണ് ഈ മേഖലയിൽ നമ്മൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നത്. നഗരസഭയുടെ ഗോൾഡൻ ജൂബിലി ബിൽഡിംഗിൽ രണ്ട് പദ്ധതികളാണ് ഇപ്പോൾ ആരംഭിച്ചത്. ഷീ സ്പെസിൽ എ.സി, നോൺ എ.സി റൂമുകളും ഡോർമെറ്ററികളും ഉൾപ്പെടെ 20 കിടക്കകളോടെയുള്ള താത്കാലിക താമസസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ മുറികൾ ബുക്ക് ചെയ്യുന്നതിന് മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർഥികളായ റിസ്വാൻ ഷാജഹാൻ, അനസ് മുഹമ്മദ്, അദ്വൈത് എസ് ജിത്ത് എന്നിവർ സൗജന്യമായി തയ്യാറാക്കി നൽകിയ സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നതെന്നും മേയര്‍ വ്യക്തമാക്കി.
ഷീ ഹബ്
ഒരേസമയം 26 പേർക്ക് വരെ ഷീ ഹബ് സൗകര്യം ഉപയോഗിക്കാം. കഫറ്റേരിയ, സൂം മീറ്റിംഗിനുള്ള സംവിധാനവും അടക്കമുള്ള മിനി കോൺഫറൻസ് ഹാളും ഇവിടെയുണ്ട്. മണിക്കൂറിന് 50 രൂപ മുതലാണ് ഈടാക്കുന്നത്.
ഷീ സ്പേസ്
എസി, നോൺ എസി റൂമുകൾ, ഡോമറ്ററികൾ ഉൾപ്പെടെ 20 ബെഡാളാണ് ഷീ സ്പേസിൽ ഉള്ളത്. കംപ്യൂട്ടര്‍, വൈഫൈ സൗകര്യമടക്കം ഉവിടെയുണ്ട്. ദിവസം 100 രൂപയാണ് നിരക്ക്.
Recent Comments