by Midhun HP News | Dec 16, 2024 | Latest News, കേരളം
പത്തനംതിട്ട: പത്തനംതിട്ട റാന്നിയില് യുവാവിനെ കാര് ഇടിച്ചു കൊലപ്പെടുത്തി. റാന്നി മന്ദമരുതിയിലാണ് സംഭവം. ചേതോങ്കര സ്വദേശി അമ്പാടിയാണ് കൊല്ലപ്പെട്ടത്. പ്രതികള്ക്കായി പൊലീസ് അന്വേഷണം ഊര്ജ്ജിതമാക്കി. ഇന്നലെ രാത്രി റാന്നിയിലെ ബിവറേജസ് കോര്പ്പറേഷന് മുന്നില് തര്ക്കമുണ്ടായി. ഇതേത്തുടര്ന്ന് രണ്ടുകൂട്ടര് തമ്മില് അടിപിടിയുമുണ്ടായി. ഇതിനു പിന്നാലെ യുവാവിനെ കാര് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തില് മൂന്നു പ്രതികളുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. ആദ്യം ഇപകടമരണമാണെന്നായിരുന്നു പൊലീസിന്റെ വിലയിരുത്തല്. തുടര്ന്നുള്ള അന്വേഷണത്തിലാണ് അടിപിടിയുടെ വൈരാഗ്യത്തില് കാര് ഇടിപ്പിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയത്.
by Midhun HP News | Dec 16, 2024 | Latest News, കേരളം
കോട്ടയം: പാലായില് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് മൂന്നുപേര്ക്ക് പരിക്കേറ്റു. പരിക്കേറ്റവരില് ഒരു വയസ്സുള്ള കുട്ടിയും ഉള്പ്പെടുന്നു. പാല- പൊന്കുന്നം റോഡില് പൂവരണിക്ക് സമീപം രാവിലെയാണ് അപകടമുണ്ടായത്.കാര് യാത്രക്കാരായ എലിക്കുളം സ്വദേശി ജയലക്ഷ്മി, മക്കളായ ലോറല് ( 4 വയസ്സ്) ഹെയ്ലി (ഒരു വയസ്സ്) എന്നിവര്ക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട് കാര് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
by Midhun HP News | Dec 16, 2024 | Latest News, കേരളം
ശബരിമല: ശബരിമലയിലെ വരുമാനത്തില് കഴിഞ്ഞവര്ഷത്തേക്കാള് വന് വര്ധന. മണ്ഡലകാലം ആരംഭിച്ച് 29 ദിവസം പിന്നിട്ടപ്പോൾ 163.89 കോടി രൂപ വരുമാനമായി ലഭിച്ചതായി തിരുവിതാംകൂര് ദേവസ്വം ബോർഡ്. കഴിഞ്ഞ വര്ഷം ഇതേകാലയളവില് വരുമാനം 141.13 കോടി രൂപയായിരുന്നു. ഇത്തവണ 22.76 കോടി രൂപയാണ് അധികമായി ലഭിച്ചത്.
അരവണ വിൽപ്പനയിൽ നിന്നാണ് കൂടുതൽ തുക ലഭിച്ചിരിക്കുന്നത്. ഇത്തവണ 82.68 കോടി രൂപയുടെ അരവണയാണ് വിറ്റത്. കഴിഞ്ഞ വര്ഷം അരവണ വിറ്റുവരവ് ഇനത്തില് ലഭിച്ചത് 65.26 കോടി രൂപയായിരുന്നു. ശബരിമലയില് ആകെവരുമാനത്തില് ഉണ്ടായ 22.76 കോടിയുടെ വര്ധനയില് 17.41 കോടിയും അരവണവില്പനയില്നിന്നാണ്. കാണിക്കയില് കഴിഞ്ഞ വര്ഷം ഇതേ കാലയളവില് ലഭിച്ച തുകയേക്കാള് 8.35 കോടി രൂപ അധികമെത്തി.
ദർശനത്തിന് എത്തിയവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. ഇതിനോടകം 22.67 ലക്ഷം ഭക്തരാണ് ശബരിമലയിൽ ദർശനം നടത്തിയത്. കഴിഞ്ഞ വര്ഷം ഇതേ സമയംവരെ 18.17 ലക്ഷമായിരുന്നു ദര്ശനം നടത്തിയത്. ഇത്തവണ 4.51 ലക്ഷം ഭക്തരാണ് അധികമായി ദര്ശനത്തിനെത്തിയത്.
by Midhun HP News | Dec 16, 2024 | Latest News, കേരളം
മലപ്പുറം: അരീക്കോട്ടെ സായുധ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു. വയനാട് മൈലാടിപ്പടി സ്വദേശി വിനീത് (33) ആണ് മരിച്ചത്. അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘർഷമാണ് മരണകാരണമെന്ന് സഹപ്രവർത്തകർ ആരോപിച്ചു.
തലയ്ക്കു വെടിയേറ്റ നിലയിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സഹപ്രവർത്തകർ വിനീതിനെ അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ എത്തിച്ചത്. ഉടൻ മരണം സ്ഥിരീകരിച്ചു. വിനീതിന്റെ ഭാര്യ മൂന്നുമാസം ഗർഭിണിയാണ്. 45 ദിവസത്തോളം വിനീത് അവധി ലഭിക്കാതെ ജോലി ചെയ്തെന്ന് സുഹൃത്തുക്കൾ പറയുന്നു. അവധി ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥരോട് സംസാരിച്ചെങ്കിലും നൽകിയില്ല എന്നാണ് വിവരം. തണ്ടർബോൾട്ട് കമാൻഡോ ആയിരുന്നു വിനീത്. ഒരു മകനുണ്ട്. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
by Midhun HP News | Dec 16, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചോദ്യപേപ്പര് ചോര്ച്ച ചര്ച്ച ചെയ്യാന് വിദ്യാഭ്യാസമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. ചോദ്യം ചോരാൻ ഇടയായ സാഹചര്യം യോഗം വിലയിരുത്തും. പരീക്ഷ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടിയും യോഗത്തിലുണ്ടായേക്കും. സർക്കാർ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ നിർത്താൻ കർശന നടപടികൾ സ്വീകരിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
അതിനിടെ, ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര് ചോര്ച്ചയില് പൊലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി എം എസ് സൊല്യൂഷന്സ് ജീവനക്കാരുടെ മൊഴിയെടുക്കും. ചോദ്യപേപ്പർ ചോർച്ചയിൽ കെ എസ് യു കോഴിക്കോട് റൂറൽ എസ് പി ക്ക് നൽകിയ പരാതിയിലാണ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. എം എസ് സൊല്യൂഷൻസ് യു ട്യൂബ് ചാനലിന്റെ വീഡിയോ പരിശോധിച്ചശേഷമായിരിക്കും സ്ഥാപനത്തിലേ അധ്യാപകരുടെയും ഡയറക്ടർമാരുടെയും മൊഴി എടുക്കുക. വിദ്യാഭ്യാസ വകുപ്പ് ഡി ജി പി ക്കു കൈമാറിയ പരാതിയിൽ പൊലീസ് ഇന്ന് തുടർനടപടികളിലേക്ക് കടക്കും. എം എസ് സൊല്യൂഷന്സിന്റെ ഓൺലൈൻ ക്ലാസ്സുകളിലെ അശ്ലീല പരാമർശങ്ങൾ സംബന്ധിച്ച പരാതിയിൽ കൊടുവള്ളി പൊലീസ് പ്രാഥമിക പരിശോധന തുടങ്ങിയിട്ടുണ്ട്.
Recent Comments