by Midhun HP News | Dec 15, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കഴിഞ്ഞ രണ്ടു ദിവസമായി ആറ്റിങ്ങൽ ഗവ.കോളേജ് ഗ്രൗണ്ടിൽ നടന്നു വരുന്ന ചലഞ്ചേഴ്സ് കപ്പ് ത്രിദിന ക്രിക്കറ്റ് ടൂർണ്ണമെന്റിന് ഇന്ന് സമാപനമാകും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ. വി ജോയ് എം എൽ എ നിർവഹിക്കും. വൻജനാവലി തന്നെ യായിരുന്നു ക്രിക്കറ്റ് മാമാങ്കത്തിന്. ലൈവ് സ്ക്രീമിങ്ങും ഒരുക്കിയിട്ടുണ്ട്.
ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിയാണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത്. ടൂർണമെൻ്റ് ഓർഡിനേറ്റർ സി.ജി.വിഷ്ണു ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർമാൻ സി.ജെ.രാജേഷ് കുമാർ, ഗവ.കോളേജ് പ്രിൻസിപ്പൽ ഡോ.എം.മുഹമ്മദ് ആരിഫ് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, എസ്.ഗിരിജ, കൗൺസിലർമാരായ വി.എസ്.നിതിൻ, ജി.ശങ്കർ, വി.ഷാജി തുടങ്ങിയവർ സംസാരിച്ചു.
by Midhun HP News | Dec 15, 2024 | Latest News, കേരളം
പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ 4.30ന് പത്തനംതിട്ട കൂടൽ മുറിഞ്ഞകല്ലിലുണ്ടായ അപകടത്തിലാണ് കാർ യാത്രികാരയ മല്ലശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിതിൻ, ബിജു എന്നിവര് മരിച്ചത്. മലേഷ്യയിൽ നിന്ന് എത്തിയ മകളുമായി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
അപകടം നടന്ന ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആന്ധ്രാപ്രദേശിൽ നിന്ന് എത്തിയ തീർഥാടകർ സഞ്ചരിച്ച ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടർന്ന് കാറിൽ കുടുങ്ങിയവരെ വാഹനം വെട്ടിപ്പൊളിച്ച് പുറത്ത് എടുക്കുകയായിരുന്നു.
കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. പൊലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. അശാസ്ത്രീയമായ റോഡ് നിർമാണമാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
by Midhun HP News | Dec 15, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്തു കുട്ടികള്ക്കിടയില് മുണ്ടിനീര് (മംപ്സ്) വ്യാപകമാകുന്നു. മുണ്ടിനീര് ബാധിച്ചവരുടെ എണ്ണം 70,000 കടന്നു. ഈ സാഹചര്യത്തില് എംഎംആര് വാക്സീന് ഉടന് അനുവദിക്കണമെന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന ആരോഗ്യ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി കേന്ദ്ര ഉദ്യോഗസ്ഥര് നടത്തിയ ചര്ച്ചയിലാണ് ആവശ്യം ഉന്നയിച്ചത്.
മുണ്ടിനീര് വ്യാപകമാകുന്ന സാഹചര്യം ഗൗരവത്തോടെ കാണണമെന്നും മരണം റിപ്പോര്ട്ട് ചെയ്തിട്ടില്ലെങ്കിലും മുണ്ടിനീര് ബാധിതര്ക്കു ഭാവിയില് ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങള് കണക്കിലെടുക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഉന്നതതല യോഗത്തില് വിഷയം അവതരിപ്പിക്കാമെന്നായിരുന്നു കേന്ദ്ര ഉദ്യോഗസ്ഥരുടെ പ്രതികരണം.മീസില്സും റുബെല്ലയും പ്രതിരോധിക്കാനുള്ള എംആര് വാക്സീന് ഇപ്പോള് കുട്ടികള്ക്കു സൗജന്യമായി നല്കുന്നുണ്ട്. മംപ്സ് പ്രതിരോധമരുന്നുകൂടി ഉള്പ്പെടുന്ന എംഎംആര് വാക്സീനാണ് കേരളം ആവശ്യപ്പെട്ടത്.
by Midhun HP News | Dec 14, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് : ചിറയിൻകീഴ് പാലകുന്നിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ മുടപുരം ചിറയിൻകീഴ് റൂട്ടിൽ പോയ എസ്എഎൻ ബസ് ആണ് അപകടത്തിൽ പെട്ടത്. അമി വേഗതയിൽ വന്ന ബസ് പാലകുന്നിൽ വെച്ച് ഇടറോഡിൽ നിന്ന് ഇറങ്ങിയ കാറിൽ ഇടിക്കുകയും, നിയന്ത്രണം വിട്ട് ബസ് റോഡ് സൈഡിലെ മതിലിലേക്ക് ഇടിച്ചു കയറി നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ മറ്റൊരു പിക്കപ്പിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. അപകടത്തിൽ ബസിലെ യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതര പരിക്കില്ലെന്നാണ് വിവരം.
by Midhun HP News | Dec 14, 2024 | Latest News, കേരളം
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില് അച്ചന്കോവില് നദിയില് ജലനിരപ്പ് അപകടകരമായി തുടരുന്ന സാഹച്യത്തില് നദിയുടെ കരയിലുള്ളവര്ക്ക് ജാഗ്രതാ നിര്ദേശം. സംസ്ഥാന ജലസേചന വകുപ്പിന്റെ കല്ലേലി, കോന്നി ജിഡി സ്റ്റേഷനുകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നദിയുടെ കരയില് താമസിക്കുന്നവര് യാതൊരു കാരണവശാലും നദികളില് ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്ന്ന് താമസിക്കുന്നവര് ജാഗ്രത പാലിാ്ാണം. അധികൃതരുടെ നിര്ദേശാനുസരണം അപകട മേഖലകളില് നിന്ന് മാറിത്താമസിക്കാന് തയ്യാറാവണമെന്നും കേരള ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
തെന്മല ഡാമിന്റെ ഷട്ടറുകള് തുറന്നു. കല്ലടയാറിന്റെ തീരപ്രദേശങ്ങളില് താമസിക്കുന്നവര്ക്ക് ജാഗ്രതാ നിര്ദേശം നല്കി. തെന്മല ഡാമിലെ ജലനിരപ്പ് റൂള് കര്വിന് അനുസ്യതമായി ക്രമീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് കെഎസ്ഡിഎംഎ അറിയിച്ചു. ഇന്ന് രാവിലെ 11 മണി മുതല് ഡാമിന്റെ മൂന്നു ഷട്ടറുകള് 60 സെന്റീമീറ്റര് പടിപടിയായി ഉയര്ത്തി അധിക ജലം കല്ലടയാറ്റിലേക്ക് ഒഴുക്കി വിടുകയാണ്. ഡാമിന്റെ ഷട്ടറുകള് ഉയര്ത്തിയ സാഹചര്യത്തില് കല്ലടയാറിന്റെ തീരപ്രദേശങ്ങളില് താമസിക്കുന്നവര് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
Recent Comments