വൈദ്യുതി നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് അഴൂരിൽ കോൺഗ്രസ് മണ്ണെണ്ണ വിളക്ക് കത്തിച്ച് പ്രതിഷേധ ധർണ്ണ നടത്തി

വൈദ്യുതി നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് അഴൂരിൽ കോൺഗ്രസ് മണ്ണെണ്ണ വിളക്ക് കത്തിച്ച് പ്രതിഷേധ ധർണ്ണ നടത്തി

അഴൂർ: മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച ഇടതു സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് അഴൂർ, പെരുങ്ങുഴി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി പെരുങ്ങുഴി ജംഗ്ഷനിൽ മണ്ണെണ്ണ വിളക്ക് കത്തിച്ച് പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി. മണ്ണെണ്ണ വിളക്കുകൾ കത്തിച്ചു കൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വിനോദ് സെൻ മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ എച്ച്.പി ഹാരിസൺ, കഠിനംകുളം ജോയി, വി.കെ ശശിധരൻ, കെ.ഓമന, ജി. സുരേന്ദ്രൻ, പുതുക്കരി പ്രസന്നൻ, കടക്കാവൂർ അശോകൻ, പനയത്തറ ഷെരീഫ്, എസ്.കെ സുജി, നെസിയാ സുധീർ, എസ്.മധു, ബി. സുധർമ്മ, ജിത ജെ.എസ്, പ്രവീണ കുമാരി, സനിൽ ബാംസൂരി, ഷിജു തോന്നക്കൽ, വിജയകുമാർ കാട്ടുവിളാകം, ഉണ്ണികൃഷ്ണൻ നായർ, ഷാജഹാൻ കഠിനംകുളം, രാജൻ കൃഷ്ണപുരം, റഷീദ് റാവുത്തർ, എസ്. സുരേന്ദ്രൻ, അജിതാ ഷാജഹാൻ, എം.ഷാബുജാൻ, ഫാത്തിമ, പ്രശോഭനൻ, തോമസ് ബഞ്ചമിൻ, എസ്.ജി അനിൽ കുമാർ, പ്രസന്ന ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
ബ്ലോക്ക് സെക്രട്ടറി മാടൻവിള നൗഷാദ് സ്വാഗതവും, അഴൂർ മണ്ഡലം വൈസ് പ്രസിഡന്റ് ചന്ദ്രബാബു നന്ദിയും പറഞ്ഞു.

ഒരു ലിറ്റര്‍ രാസവസ്തുക്കള്‍ കൊണ്ട് 500 ലിറ്റര്‍ പാല്‍!, കച്ചവടക്കാരന്‍ അറസ്റ്റില്‍

ഒരു ലിറ്റര്‍ രാസവസ്തുക്കള്‍ കൊണ്ട് 500 ലിറ്റര്‍ പാല്‍!, കച്ചവടക്കാരന്‍ അറസ്റ്റില്‍

ലക്‌നൗ: ഭക്ഷണത്തില്‍ മായംകലര്‍ത്തിയതിന് പലരെയും പിടികൂടിയിട്ടുണ്ട്. പിടികൂടാനായി ആരോഗ്യവകുപ്പിന്റെ പരിശോധനയും വ്യാപകമാണ്. ഉത്തര്‍പ്രദേശില്‍ നിന്നും വരുന്ന ഈ വാര്‍ത്ത ആരെയും അമ്പരപ്പിക്കുന്നതാണ്. ഒരു ലിറ്റര്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് 500 ലിറ്റര്‍ വ്യാജ പാല്‍ ഉല്‍പ്പാദിപ്പിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍. അഗര്‍വാള്‍ ട്രേഡേഴ്സ് ഉടമ അജയ് അഗര്‍വാളാണ് അറസ്റ്റിലായത്. അദ്ദേഹത്തിന്റെ കടകളിലും കടകളിലും സംഭരണ കേന്ദ്രങ്ങളിലും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഇയാളെ പിടികൂടുന്നത്.

ബുലന്ദ്ഷഹറില്‍ നിന്നാണ് അജയ് അഗര്‍വാളിനെ അറസ്റ്റ് ചെയ്തത്. ഇരുപത് വര്‍ഷത്തോളമായി അജയ് അഗര്‍വാള്‍ ഇത്തരത്തില്‍ കൃത്രിമ പാലും പനീറും വില്‍പന നടത്തിയിരുന്നതായി അധികൃതര്‍ പറയുന്നു. പാലില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇയാളുടെ പ്ലാന്റുകളില്‍ നടത്തിയ റെയ്ഡില്‍ ഉദ്യോഗസ്ഥര്‍ കൃത്ര്യമപാല്‍ ഉണ്ടാക്കാനുള്ള രാസവസ്തുക്കള്‍ പിടിച്ചെടുക്കുകയായിരുന്നു. വ്യാജ പാല്‍ ഉണ്ടാക്കാന്‍ താന്‍ ഉപയോഗിച്ച രാസവസ്തുക്കള്‍ ഏതൊക്കെയാണെന്ന് അഗര്‍വാള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 5 മില്ലിഗ്രാം രാസവസ്തുക്കള്‍ ഉപയോഗിച്ച് 2 ലിറ്റര്‍ വരെ വ്യാജ പാല്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എങ്ങനെയാണ് മായം കലര്‍ന്ന പാല്‍ ഉല്‍പ്പാദിപ്പിക്കുന്നത് എന്നതിന്റെ വിഡിയോയും ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു.ഒരു കുപ്പി പാല്‍ ഉണ്ടാക്കാന്‍ അപകടകരമായ വിവിധ രാസവസ്തുക്കള്‍ ഉപയോഗിച്ച് തയ്യാറാക്കിയ ലായനിയും പാലാണെന്ന് മണത്തിലും രുചിയിലും തോന്നാനുള്ള വിവിധ ഉല്‍പ്പന്നങ്ങളും വെള്ളത്തിലേക്ക് ചേര്‍ക്കുന്നതോടെ ലിറ്ററുകണക്കിന് പാല്‍ തയ്യാറാകുന്നു. ഇവ പാക്ക് ചെയ്ത് വില്‍ക്കുന്നതായിരുന്നു രീതി. ഇതിനായി ഉപയോഗിച്ച ഉല്‍പ്പന്നങ്ങളില്‍ മിക്കതിന്റെയും കാലാവധി കഴിഞ്ഞതാണെന്നും കണ്ടെത്തി. രാസവസ്തുക്കളെക്കുറിച്ചറിയാന്‍ അജയ് അഗര്‍വാളിനെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.

ഇയാളുടെ ഫാക്ടറിയില്‍ നിന്ന് വ്യാജ പാല്‍ വാങ്ങിയവരെ കണ്ടെത്താനുള്ള അന്വേഷണവും നടക്കുന്നു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ അദ്ദേഹം പാല്‍ ഉല്‍പന്നങ്ങള്‍ എവിടെയാണ് വിതരണം ചെയ്തതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് എഫ്എസ്എസ്എഐ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ത്യയിലെ പകുതിയോളം ഡയറികളിലെ പാലിലും പാലുല്‍പ്പന്നങ്ങളിലും മായം വ്യാപകമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇനി അപേക്ഷ നല്‍കി കാത്തിരിക്കേണ്ട!, ജനുവരി മുതല്‍ എടിഎം വഴി പിഎഫ് തുക പിന്‍വലിക്കാം; പക്ഷേ…

ഇനി അപേക്ഷ നല്‍കി കാത്തിരിക്കേണ്ട!, ജനുവരി മുതല്‍ എടിഎം വഴി പിഎഫ് തുക പിന്‍വലിക്കാം; പക്ഷേ…

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ വരിക്കാര്‍ക്ക് ജനുവരി മുതല്‍ പിഎഫ് തുക എടിഎം വഴി പിന്‍വലിക്കാം. ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് ഐടി സംവിധാനം നവീകരിക്കുന്നതെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു. പിഎഫ് തുക പിന്‍വലിക്കുന്നതിനായി അക്കൗണ്ട് ഉടമകള്‍ക്ക് പ്രത്യേക എടിഎം കാര്‍ഡുകള്‍ നല്‍കും.

എന്നാല്‍ മുഴുവന്‍ തുകയും ഇത്തരത്തില്‍ പിന്‍വലിക്കാന്‍ സാധിക്കില്ല. മറിച്ച് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെ 50 ശതമാനം വരെ മാത്രമേ എടിഎം വഴി പിന്‍വലിക്കാനാകൂ. ഇത് നടപ്പില്‍ വന്നാല്‍ അപേക്ഷകളും രേഖകളും നല്‍കി കാത്തിരിക്കേണ്ടി വരില്ലെന്നതാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന ആശ്വാസം. ഏഴ് കോടി വരിക്കാരാണ് ഇപിഎഫ്ഒയിലുള്ളത്.

തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്ര തൊഴില്‍ സെക്രട്ടറി സുമിത് ദവ്‌റ അറിയിച്ചു. പിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുകയും വര്‍ധിപ്പിക്കും. പദ്ധതി വിഹിതത്തിലെ നിലവിലെ 12 ശതമാനം പരിധി എടുത്തുകളയുമെന്നും തൊഴിലാളികള്‍ക്ക് ഇഷ്ടമുള്ള തുക വിഹിതമായി നല്‍കാനുള്ള സൗകര്യം ഒരുക്കുമെന്നും സൂചനയുണ്ട്.

സുല്ലിട്ട് സ്വര്‍ണവില; 58,000ന് മുകളില്‍ തന്നെ

സുല്ലിട്ട് സ്വര്‍ണവില; 58,000ന് മുകളില്‍ തന്നെ

രണ്ടുദിവസത്തിനിടെ 1240 രൂപ വര്‍ധിച്ച സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7285 രൂപ നല്‍കണം. ഗ്രാമിന് ഇന്നലെ 80 രൂപയാണ് വര്‍ധിച്ചത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില. പിന്നീട് 56,720 രൂപയായി വില താഴ്‌ന്നെങ്കിലും തിരിച്ചു കയറുകയായിരുന്നു. കഴിഞ്ഞ ഒന്‍പതു ദിവസത്തിനിടെ 1500ലേറെ രൂപയാണ് പവന് കൂടിയത്.

തൊഴിലുറപ്പിലെ പണിയെ കുറിച്ച് പരാതിയുണ്ടോ?, കേന്ദ്രസര്‍ക്കാരിനെ നേരിട്ട് അറിയിക്കാം; സംവിധാനം ആപ്പിലൂടെ

തൊഴിലുറപ്പിലെ പണിയെ കുറിച്ച് പരാതിയുണ്ടോ?, കേന്ദ്രസര്‍ക്കാരിനെ നേരിട്ട് അറിയിക്കാം; സംവിധാനം ആപ്പിലൂടെ

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ലഭിക്കുന്ന ജോലികളെ കുറിച്ച് കേന്ദ്രസര്‍ക്കാരിനെ നേരിട്ട് പരാതി അറിയിക്കാം. തൊഴിലുറപ്പ് പദ്ധതിയില്‍ ഹാജര്‍ രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ജന്‍മന രേഖ ആപ്പ് വഴി പരാതി നല്‍കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

വേതനം ലഭിക്കാത്തതുമായി ബന്ധപ്പെട്ട പരാതികള്‍ക്കൊപ്പം തൊഴിലാളികള്‍ പണിക്ക് എത്താതിരിക്കുക, കൃത്യമായി പണി എടുക്കാതിരിക്കുക, വ്യാജ ഹാജര്‍ രേഖപ്പെടുത്തുക തുടങ്ങിയവയ്ക്കും പരാതി അറിയിക്കാവുന്നതാണ്. ഇതുവരെ എംജിഎന്‍ആര്‍ഇജിഎ പോര്‍ട്ടല്‍ വഴിയാണ് പരാതികള്‍ സ്വീകരിച്ചിരുന്നത്.

നാഷണല്‍ മൊബൈല്‍ മോണിറ്ററിങ് സിസ്റ്റത്തിന്റെ ഭാഗമായാണ് ജന്‍മനരേഖ പുറത്തിറക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ആപ്പില്‍ വിവരങ്ങള്‍ ലഭ്യമാണ്.