by Midhun HP News | Dec 12, 2024 | Latest News, കേരളം
കൊച്ചി: മലയാള ചലച്ചിത്ര നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനായി. അസോസിയേറ്റ് ഡയറക്ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു രാജേഷിന്റെയും ദീപ്തിയുടെയും വിവാഹം. ഇവരുടെ വിവാഹ ഫോട്ടോകളും റിസപ്ഷൻ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തിയത്.
by Midhun HP News | Dec 12, 2024 | Latest News, കേരളം
തൃശൂർ: ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു. ഒഡീഷ സ്വദേശികളായ ഗുല്ലി – ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. മേലൂര് ശാന്തി പുരത്ത് വാടക വീട്ടിലാണ് ഇവരുടെ താമസം. പൂര്ണ ഗര്ഭിണിയായിരുന്ന ശാന്തി ആശാ വര്ക്കര് നിര്ദേശിച്ചിട്ടും ആദ്യം ആശുപത്രിയില് പോയില്ല.
കഴിഞ്ഞ തിങ്കളാഴ്ച ചാലക്കുടി താലൂക്ക് ആശുപത്രിയില് എത്തിയെങ്കിലും ഡോക്ടറെ കണ്ടില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് വീട്ടില് വച്ച് പ്രസവം നടന്നു. തുടര്ന്ന് ശാന്തി തന്നെ കുഞ്ഞിന്റെ പൊക്കിള്കൊടി മുറിച്ചു മാറ്റുകയായിരുന്നു. അമിത രക്ത സ്രാവത്തെത്തുടർന്നാണ് കുഞ്ഞ് മരിച്ചത്.
വിവരം അറിഞ്ഞെത്തിയ ആരോഗ്യ പ്രവര്ത്തകര് യുവതിയെ താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ കുഞ്ഞിന് ജീവനില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
by Midhun HP News | Dec 12, 2024 | Latest News, കേരളം
തിരുവനന്തപുരം: ട്രഷറിയില് നിയന്ത്രണത്തില് നേരിയ ഇളവ് വരുത്തി സര്ക്കാര്. ആറു മാസത്തോളമായി തുടരുന്ന കടുത്ത നിയന്ത്രണത്തിലാണ് ഇളവ് വരുത്തിയത്. ഇനി 25 ലക്ഷം രൂപ വരെയുള്ള ബില്ലുകള് മാറാം. ഇതുവരെ അഞ്ചു ലക്ഷം രൂപയില് കൂടുതലുള്ള ബില്ലുകള് മാറാന് ധനവകുപ്പില്നിന്നു പ്രത്യേക അനുമതി വേണമായിരുന്നു.
അഞ്ചു ലക്ഷത്തിലേറെയുള്ള ഒട്ടേറെ ബില്ലുകള് കെട്ടിക്കിടക്കുന്നതു കണക്കിലെടുത്താണ് ഇവ വേഗം പാസാക്കുന്നതിനായി ഇളവ് അനുവദിച്ചത്. ജനുവരിമാര്ച്ച് പാദത്തിലെ കടമെടുപ്പിനുള്ള കേന്ദ്രാനുമതി സംസ്ഥാനത്തിനു കിട്ടുമെന്നതു കൂടി കണക്കിലെടുത്താണ് കൂടുതല് പണം ചെലവിടാന് സര്ക്കാര് തയാറാകുന്നത്.
by Midhun HP News | Dec 12, 2024 | Latest News, കേരളം
ന്യൂഡല്ഹി: ആധാര് കാര്ഡ് വിശദാംശങ്ങള് ഓണ്ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി അവസാനിക്കാന് ഇനി രണ്ടുദിവസം മാത്രം. ഫീസില്ലാതെ ആധാര്കാര്ഡ് ഉടമകള്ക്ക് അവരുടെ വിവരങ്ങള് അപ്ഡേറ്റ് ചെയ്യാന് കഴിയുക ഡിസംബര് 14 വരെ മാത്രമാണ്.
ഇതിനോടകം തന്നെ നിരവധി തവണയാണ് സൗജന്യമായി ആധാര് അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി കേന്ദ്രം നീട്ടിയത്. സമയപരിധി ഇനിയും നീട്ടിയില്ലായെങ്കില് ഡിസംബര് 14 ന് ശേഷം വിവരങ്ങള് അപ്ഡേറ്റ് ചെയ്യണമെങ്കില് ഫീസ് നല്കേണ്ടി വരും.
മൈആധാര് പോര്ട്ടല് വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക.ആധാര് എടുത്തിട്ട് 10 വര്ഷം കഴിഞ്ഞെങ്കില് കാര്ഡ് ഉടമകള് വിവരങ്ങള് അപ്ഡേറ്റ് ചെയ്യണമെന്നാണ് നിര്ദേശം. പക്ഷേ ഇത് നിര്ബന്ധമല്ല. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങള് തുടങ്ങിയ വിവരങ്ങള് ഓണ്ലൈനായി യുഐഡിഎഐ വെബ്സൈറ്റിന്റെ പോര്ട്ടലില് സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. അതേസമയം, ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള് അപ്ഡേറ്റ് ചെയ്യണമെങ്കില് അടുത്തുള്ള ആധാര് കേന്ദ്രങ്ങളില് പോകണം.
2016ലെ ആധാര് എന്റോള്മെന്റ്, അപ്ഡേറ്റ് റെഗുലേഷന്സ് അനുസരിച്ച് വ്യക്തികള് ആധാര് എന്റോള്മെന്റ് തീയതി മുതല് പത്ത് വര്ഷത്തിലൊരിക്കല് അവരുടെ ഐഡന്റിറ്റി പ്രൂഫ് (പിഒഐ), അഡ്രസ് പ്രൂഫ് (പിഒഎ) ഡോക്യുമെന്റുകള് എന്നിവ അപ്ഡേറ്റ് ചെയ്യണമെന്ന് വ്യക്തമാക്കുന്നുണ്ട്. കൂടാതെ കുട്ടികളില് അഞ്ച് വയസിനും 15 വയസിനും ഇടയില് അവരുടെ ആധാര് കാര്ഡില് വിവരങ്ങള് അപ്ഡേറ്റ് ചെയ്യണമെന്നും നിര്ദേശിക്കുന്നുണ്ട്.
പത്തുവര്ഷം മുമ്പ് ആധാര് കാര്ഡ് ലഭിച്ച് അപ്ഡേറ്റുകളൊന്നും വരുത്താത്തവര് വിവരങ്ങള് പരിഷ്കരിക്കാന് തയ്യാറാവാണമെന്നാണ് യുഐഡിഎഐയുടെ നിര്ദേശം. എന്നിരുന്നാലും, ഈ അപ്ഡേറ്റുകള് നടത്തേണ്ടത് നിര്ബന്ധമല്ലെന്നും യുഐഡിഎഐ വ്യക്തമാക്കി.
by Midhun HP News | Dec 12, 2024 | Latest News, കേരളം
ആറ്റിങ്ങൽ.സർക്കാർ അനുവദിച്ചിട്ടുള്ള പെർമിറ്റ് തീരുമാനപ്രകാരം ചിറയിൻകീഴ്, കടക്കാവൂർ, അഞ്ചുതെങ് ഭാഗങ്ങളിൽ നിന്ന് വരുന്ന സ്വകാര്യബസ്സുകൾ ഗേൾസ് ഹൈ സ്കൂൾ , കച്ചേരി ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ്റ്റാന്റിൽ പ്രവേശിക്കണം. കച്ചേരി ജംഗ്ഷനിലെ സ്റ്റോപ്പും ട്രഷറിയുടെ സ്റ്റോപ്പും നിർബന്ധമായും അനുവദിക്കണം .ഹൈവേ വികസിപ്പിക്കുന്നതിന് മുമ്പ് വൺവേ ആയിരുന്ന താൽക്കാലിക സംവിധാനമാണ് പാലസ് റോഡ് വഴി വണ്ടി കടത്തിവിട്ടത് പിന്നീട് അത് വൺവേ ആക്കി. പാലസ് റോഡ് വീണ്ടും ടൂ വേ ആക്കുക .പ്രധാനപ്പെട്ട സ്കൂളുകളിലെ കുട്ടികൾ യാത്ര ചെയ്യുന്ന പാലസ് റോഡ് വഴി വലിയ വാഹനങ്ങളൂടെ യാത്ര അപകടങ്ങൾ വരുത്തുന്നതാണ്. കച്ചേരി ജംഗ്ഷനിലും ട്രഷറിയിലും ഇറങ്ങാനുള്ള യാത്രക്കാർ വളരെ ബുദ്ധിമുട്ടിലാണ് മാത്രമല്ല ഈ ഭാഗത്തെ വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണ്. കച്ചേരി ജംഗ്ഷനിലെയും മാർക്കറ്റ് റോഡിലെയും വ്യാപാരം പൂർണമായും നിലച്ചമട്ടിലാണ്. ഈ കാര്യങ്ങൾ കണക്കിലെടുത്ത് സർക്കാർ അനുവദിച്ച പെർമിറ്റ് പ്രകാരം കച്ചേരി ജംഗ്ഷനിലെയും ട്രഷറിയുടെയും സ്റ്റോപ്പ് നിലനിർത്തി അതുവഴി ബസ് റൂട്ട് ആക്കണമെന്നതാണു വ്യാപാരി വ്യവസായിയുടെ തീരുമാനം.
ആറ്റിങ്ങൽ വ്യാപാരഭവനിൽ വച്ച് കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ആണു തീരുമാനം. യൂണിറ്റ് പ്രസിഡൻറ് പൂജ ഇക്ബാൽ, ജനറൽ സെക്രട്ടറി കണ്ണൻചന്ദ്രാപ്രസ്സ്, ട്രഷറർ അനിൽകുമാർ അനിൽ ഏജൻസി മറ്റു വ്യാപാരികളും യോഗത്തിൽ പങ്കെടുത്തു. ഈ പരിഷ്കരണം നടപ്പിലാക്കുവാൻ അടിയന്തരമായി യോഗം വിളിച്ചു തീരുമാനമാനമാക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
Recent Comments