by Midhun HP News | Dec 10, 2024 | Latest News, കേരളം
തൃശൂര്: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി പാലിച്ച് ഗജരാജന് ഗുരുവായൂര് കേശവന് സ്മൃതിദിനം ആചരിച്ചു. ഗജരാജന് ഗുരുവായൂര് കേശവന്റെ പ്രതിമയ്ക്ക് മുന്നില് തുമ്പിക്കൈ ഉയര്ത്തി ഗുരുവായൂര് ദേവസ്വം ആനത്തറവാട്ടിലെ ഇളം മുറക്കാരന് കൊമ്പന് ഇന്ദ്രസെന് സ്മരണാഞ്ജലി അര്പ്പിച്ചു.
ഇന്ന് രാവിലെ 6.30 ന് തിരുവെങ്കിടത്തു നിന്നുമാണ് ഗജരാജന് ഗുരുവായൂര് കേശവന്റെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള ഗജഘോഷയാത്ര ആരംഭിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള നിശ്ചിത അകലം പാലിച്ച് ദേവസ്വത്തിലെ 5 ആനകള് ഘോഷയാത്രയില് പങ്കെടുത്തു. തുടര്ന്നാണ് ശ്രീവല്സം അതിഥിമന്ദിര വളപ്പിലെത്തി കേശവന് പ്രതിമയ്ക്ക് മുന്നില് സ്മരണാഞ്ജലി അര്പ്പിച്ചത്. ദേവസ്വം കൊമ്പന് ഇന്ദ്രസെന് ആണ് ഗജരാജന് ഗുരുവായൂര് കേശവന്റെ ഛായാചിത്രം ശിരസിലേറ്റിയത്. കൊമ്പന് ബല്റാം ഗുരുവായൂരപ്പന്റെ ചിത്രവും കൊമ്പന് വിഷ്ണു ഭഗവതിയുടെ ചിത്രവും ശിരസിലേറ്റി. ശ്രീവല്സത്തിന് മുന്നില് ദേവസ്വം ആനകളായ അക്ഷയ കൃഷ്ണന്, ഗോപീകണ്ണന്, വിനായകന്, പീതാംബരന്, ദേവി എന്നിവര് നേരത്തെയെത്തി കേശവന് ശ്രദ്ധാഞ്ജലി നേര്ന്നു.
by Midhun HP News | Dec 10, 2024 | Latest News, കേരളം
പത്തനംതിട്ട: സഹപാഠിയായ പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു. ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ഷാജിയാണ് (21) മരിച്ചത്. തിരുവല്ലയിലെ തിരുമൂലപുരത്തെ വാടകവീട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജർമൻഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയിലെത്തിയത്.
സഹപാഠിയായ 19-കാരിയെ വീഡിയോ കോൾ ചെയ്തു കൊണ്ട് അഭിജിത്ത് കഴുത്തിൽ കുരുക്കിട്ട് ജീവനൊടുക്കുകയായിരുന്നു. പെൺകുട്ടി വീട്ടിലെത്തി നോക്കിയപ്പോഴെക്കും യുവാവ് മരിച്ചിരുന്നു. പെൺകുട്ടിയാണ് പൊലീസ് സ്റ്റേഷനിൽ വിവരമറിയച്ചത്. ഇടുക്കി സ്വദേശികളായ ഇരുവരും ഏറെക്കാലമായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സുഹൃത്തുക്കളായ ആൺകുട്ടികളോട് പെൺകുട്ടി ഇടപഴകുന്നത് അഭിജിത്തിന് ഇഷ്ടമല്ലായിരുന്നു. ഇതിനെ ചൊല്ലി പലതവണ ഇരുവരും തമ്മിൽ തർക്കമുണ്ടായി. അഭിജിത്ത് തന്നെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നുവെന്നും പെൺകുട്ടി മൊഴിൽ പറയുന്നു. ഒടുവിൽ വിവരം പെൺകുട്ടി രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് പ്രണയബന്ധത്തിൽ നിന്നും പിന്മാറുന്നതായി യുവാവിനോട് പറയുകയും ചെയ്തു. ഇതാണ് ആത്മഹത്യയിലേക്കു നയിച്ചത് എന്നാണ് പൊലീസ് സംശയിക്കുന്നത്.
by Midhun HP News | Dec 10, 2024 | Latest News, ജില്ലാ വാർത്ത
മുല്ലപ്പെരിയാര് ഡാം അറ്റക്കുറ്റപ്പണിയില് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്ച്ച നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. നിയമസഭയില് ആണ് സ്റ്റാലിന്റെ പ്രസ്താവന. പെരിയാറുടെ നവീകരിച്ച സ്മാരകം ഉല്ഘാടനം ചെയ്യാന് സ്റ്റാലിന് മറ്റന്നാള് കോട്ടയത്ത് എത്തുമ്പോള് ആകും ചര്ച്ച നടക്കുക.
മുല്ലപ്പെരിയാര് അണക്കെട്ടില് അറ്റകുറ്റപ്പണി നടത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം കേരളം നേരത്തെ തള്ളിയിരുന്നു. സുരക്ഷാപരിശോധന നടത്തിയിട്ടുമതി അറ്റകുറ്റപ്പണിയെന്നാണ് കേരളത്തിന്റെ നിലപാട്. അറ്റകുറ്റപ്പണികള്ക്കുള്ള ഉപകരണങ്ങള് ഡാം പരിസരത്ത് എത്തിക്കാനുള്ള നീക്കവും കേരളം അനുവദിച്ചില്ല. ഇതിന് പിന്നാലെ തമിഴ് രാഷ്ട്രീയത്തില് വിഷയം ചര്ച്ചയായി. നിയസഭയില് പ്രതിപക്ഷ നേതാവ് എടപ്പാടി പളനി സ്വാമിയുടെ ചോദ്യത്തിനാണ് ഡാം അറ്റാകുറ്റപ്പണിയില് കേരളവുമായി ചര്ച്ച നടത്തുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ചര്ച്ച നടത്തുമെന്നാണ് സ്റ്റാലിന്റെ മറുപടി. പെരിയാറുടെ നവീകരിച്ച സ്മാരകം ഉത്ഘാടനം ചെയ്യാന് സ്റ്റാലിന് മറ്റന്നാള് കോട്ടയത്ത് എത്തുന്നുണ്ട്. മുഖ്യമന്ത്രിയാണ് പരിപാടിയുടെ അധ്യക്ഷന്. ഇരു സംസ്ഥാനങ്ങളിലെയും ചില മന്ത്രിമാര് കൂടി പങ്കെടുക്കുന്ന പരിപാടിക്ക് ശേഷം ആകും മുല്ലപ്പെരിയാര് വിഷയത്തിലെ ചര്ച്ച.
by Midhun HP News | Dec 10, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാന സര്ക്കാരിനെയും തിരുവിതാകൂര് ദേവസ്വം ബോര്ഡിനെയും അഭിനന്ദിക്കുന്ന ഫ്ലെക്സ് ബോര്ഡുകള് ക്ഷേത്രങ്ങളില് അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെയോ, എംഎല്എമാരുടെയോ, ബോര്ഡ് അംഗങ്ങളുടെയോ മുഖം കാണാനല്ല, ദൈവത്തെ കാണാനാണ് ഭക്തര് ക്ഷേത്രത്തിലെത്തുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. ആലപ്പുഴ തുറവൂര് മഹാക്ഷേത്രത്തില് സ്ഥാപിച്ച ഫ്ളക്സ് ബോര്ഡിനെതിരെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ അനില് കെ നരേന്ദ്രന്, മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം.
മണ്ഡലകാലത്ത് ശബരിമല തീര്ഥാടകര്ക്ക് അന്നദാനം അനുവദിച്ചതിന് തിരുവിതാംകൂര് ദേവസ്വം ബോര്ഡിനെയും മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രി വി എന് വാസവന്, ദേവസ്വം ബോര്ഡ് പ്രസിഡന്റ്, എംഎല്എ എന്നിവരെ അഭിനന്ദിച്ചുകൊണ്ടുള്ള ചിത്രങ്ങളടങ്ങിയ ഫ്ളക്സ് ബോര്ഡാണ് സ്ഥാപിച്ചിരുന്നത്. ഫ്ലെക്സില് അതൃ്പതി അറിയിച്ച കോടതി ഇത്തരത്തിലുള്ള ബോര്ഡുകള് അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി.
ദേവസ്വം ബോര്ഡ് ക്ഷേത്രങ്ങളുടെ ഉടമയാണെന്ന് ധരിക്കരുത്. ബോര്ഡ് അതിന്റെ കീഴിലുള്ള ക്ഷേത്രങ്ങള് നിയന്ത്രിക്കുന്ന ട്രസ്റ്റി മാത്രമാണ്. ഭക്തര് ക്ഷേത്രങ്ങളില് പോകുന്നത് ദൈവത്തെ കാണാനാണ്. അല്ലാതെ മുഖ്യമന്ത്രിയെയും എംഎല്എ, ദേവസ്വം ബോര്ഡ് അംഗങ്ങള് തുടങ്ങിയവരുടെ മുഖം കാണാനല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
തുറവൂര് ക്ഷേത്രം ശബരിമല തീര്ഥാടകരുടെ ഇടത്താവളമാണ്. അവിടെ ഭക്തര്ക്ക് സൗകര്യങ്ങള് ഒരുക്കേണ്ടത് തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ കടമയാണ്. ഇത്തരം ഫ്ളക്സ് ബോര്ഡുകള് സ്ഥാപിക്കുന്നത് ക്ഷേത്ര ഉപദേശക സമിതിയുടെ ജോലിയല്ലെന്നും ഭക്തരില് നിന്ന് ലഭിക്കുന്ന പണം ഇതിനായി ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു.
by Midhun HP News | Dec 10, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ഭിന്നശേഷിക്കാരിയായ തങ്കമണിയെ വീടിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. പോത്തൻകോട് സ്വദേശി തൗഫീഖിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ സിസിടിവിയിൽ കണ്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തൗഫീഖിനെ പൊലീസ് പിടികൂടിയത്.
സിസിടിവി ദൃശ്യങ്ങളിലുള്ളത് തൗഫീഖ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ കവർച്ചാ, പോക്സോ കേസുകൾ അടക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. തങ്കമണിയുടെ പക്കൽ നിന്നും കാണാതായ സ്വർണകമ്മൽ പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനിൽ തങ്കമണിയെ (65) വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം.
തങ്കമണിയുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ടായിരുന്നു. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. തങ്കമണിയുടെ കാതിലുണ്ടായിരുന്ന സ്വർണകമ്മൽ നഷ്ടപ്പെട്ടിരുന്നു. പുലർച്ചെ പൂ പറിക്കാൻ പോയ തങ്കമണി മടങ്ങി വരാതിരുന്നതിനെത്തുടര്ന്ന് ബന്ധുക്കള് അന്വേഷിച്ചപ്പോഴാണ് പറമ്പിൽ മരിച്ചു കിടക്കുന്നത് കണ്ടത്. പ്രതി തിരുവനന്തപുരം രാജാജി നഗറിൽ നിന്നും മോഷ്ടിച്ച ബൈക്കിലാണ് മംഗലപുരത്തെത്തിയത്. മറ്റൊരു വാഹനത്തിലാണ് സ്ഥലത്തു നിന്നും മടങ്ങിയതെന്നും പൊലീസ് പറഞ്ഞു.
Recent Comments