ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിൾ, കെന്റ് ഹിന്ദുസമാജം സംയുക്തമായി നടത്തിയ അയ്യപ്പ പൂജക്ക്‌ സമാപനമായി

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിൾ, കെന്റ് ഹിന്ദുസമാജം സംയുക്തമായി നടത്തിയ അയ്യപ്പ പൂജക്ക്‌ സമാപനമായി

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിൾ, കെന്റ് ഹിന്ദുസമാജം സംയുക്തമായി നടത്തിയ 12 ആം വർഷ അയ്യപ്പ പൂജക്ക്‌ ഭക്തി നിർഭരമായ സമാപനമായി. പൂജകൾക്ക് ക്ഷേത്രം മേൽശാന്തി അഭിജിത് കർമികത്യം വഹിച്ചു. യുകെയിലെ പ്രമുഖ ഭജന ഗ്രൂപ്പ്‌ ആയ തത്വമസി യുകെ അവതരിപ്പിച്ച ഭത്ക്തി സാന്ദ്രമായ ഭജനക്ക് സദാനന്ദൻ ദിവാകരൻ നേതൃത്വം നൽകി. ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഭക്തർ പങ്കെടുത്തു.

പെൺകുട്ടിയെ പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റിന് കഠിന തടവും പിഴയും

പെൺകുട്ടിയെ പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റിന് കഠിന തടവും പിഴയും

ബുദ്ധിമാന്ദ്യമുള്ള പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ചികിത്സക്കിടയിൽ സ്ഥിരമായി ലൈംഗികമായി പീഡിപ്പിച്ചു വന്ന ഫിസിയോതെറാപ്പിസ്റ്റിനെ തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം പി ഷിബു വിവിധ വകുപ്പുകളിലായി 44 വർഷം കഠിന തടവിനും എട്ടു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും ശിക്ഷിച്ചു.

നെയ്യാറ്റിൻകര പുത്തൻകട വാറുവിള പഞ്ചമിയിൽ 36 വയസ്സുള്ള ഷിനോജിനെ ആണ് കോടതി ശിക്ഷിച്ചത്. രണ്ടായിരത്തി പത്തൊൻപത്തിൽ ആണ് കസിന് ആസ്പദമായ സംഭവം നടന്നത്.

74 ശതമാനം വൈകല്യമുള്ള കുട്ടിയെ പതിനാറു വയസ്സുള്ളപ്പോൾ രക്ഷകർത്താക്കൾ തിരുവനന്തപുരത്തെ ഒരു പ്രമുഖ ആശുപത്രിയിൽ ഫിസിയോതെറാപ്പി ചികിത്സക്ക് കൊണ്ടുപോയി. അന്ന് അവിടെ ജോലി ചെയ്തിരുന്ന പ്രതിയായ ഷിനോജ് കുട്ടിയുടെ വീട്ടിൽ ചെന്ന് ചികിൽസിക്കാൻ തയ്യാറാണ് എന്നു പറയുകയും പിന്നീട് കുട്ടിയുടെ വീട്ടിലെത്തി ചികിത്സയെന്ന വ്യാജേന കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി വരുകയായിരുന്നു.

കുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ രക്ഷകർത്താക്കൾ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോൾ ആണ് കുട്ടി പീഡന വിവരം പുറത്തു വരുന്നത്. പരസഹായം ഇല്ലാതെ എഴുന്നേറ്റു നടക്കാൻ സാധിക്കാത്ത കുട്ടിയെ ആണ് പ്രതി ഇത്തരത്തിൽ പീഡിപ്പിച്ചു വന്നിരുന്നത്. പിഴ തുക പ്രതി ഒടുക്കിയില്ലെങ്കിൽ പ്രതി നാലു വർഷവും നാലു മാസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം. പിഴ തുകയിൽ നിന്നും എട്ടു ലക്ഷം രൂപ കുട്ടിക്ക് നൽകുന്നത് കൂടാതെ ലീഗൽ സർവീസ് ആതോറിറ്റിയും കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന് വിധിക്കുകയുണ്ടായി.

ഡി ജി പി യുടെ നിർദേശാനുസരണം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ആയ ബി അനിൽകുമാർ നേരിട്ട് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ കെ അജിത്ത് പ്രസാദ്, അഭിഭാഷക വി സി ബിന്ദു എന്നിവർ ഹാജരായി.

എസ്. മനോജ് (51) അന്തരിച്ചു

എസ്. മനോജ് (51) അന്തരിച്ചു

ആറ്റിങ്ങൽ: ടോൾ മുക്ക് അഭിരാമത്തിൽ (സംഗമം:472/6) കെ. ശാർങ്ങധരന്റെ മകൻ എസ് മനോജ് (51) അന്തരിച്ചു.
ഭാര്യ: സുജ എസ്.
മക്കൾ എം അഭിരാമി,എം അഭിനന്ദന.
സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക്.

സിദ്ധാർത്ഥ് എ(19) അന്തരിച്ചു

സിദ്ധാർത്ഥ് എ(19) അന്തരിച്ചു

ആറ്റിങ്ങൽ: വീരളം പച്ചംകുളം ശ്രീനന്ദനത്തിൽ (എൻ.ആർ.എ: 30) കെ ഷിജുവിന്റെ മകൻ സിദ്ധാർത്ഥ് എ(19) വെഞ്ഞാറമൂട് വാഹന അപകടത്തിൽ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ അന്തരിച്ചു.

മാതാവ്: രേണു രവീന്ദ്രൻ.
സഹോദരി: സാധിക എസ്.സംസ്കാരം നാളെ രാവിലെ (02/12/2024) 11 മണിക്ക് സ്വവസതിയിൽ

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: ശില്പശാലയും അവാർഡ് വിതരണവും നടന്നു

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: ശില്പശാലയും അവാർഡ് വിതരണവും നടന്നു

മുടപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ലേബർ ബഡ്ജറ്റ് രൂപീകരണവും, ആക്ഷൻ പ്ലാൻ തയ്യാറാക്കലും നടന്നു. തുടർന്ന് ശില്പശാലയും അവാർഡ് ദാനവും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി.സി നിർവഹിച്ചു.

വൈസ് പ്രസിഡന്റ് അഡ്വ. എസ്. ഫിറോസ് ലാൽ അധ്യക്ഷത വഹിച്ചു. കടക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഷീല, വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലാലിജ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കവിത സന്തോഷ്, പി മണികണ്ഠൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി അജിത, ജി ശ്രീകല, ബിഡിഒ സ്റ്റാർലി ഒ എസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരായ എ ആർ അജിത് കുമാർ, രാജീവ്, ജോയിന്റ് ബിഡിഒ രാജേഷ് ടി, അസിസ്റ്റന്റ് എൻജിനീയർ കുശ്ബു എന്നിവർ പ്രസംഗിച്ചു.
കടക്കാവൂർ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും, വക്കം ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.