by Midhun HP News | Nov 30, 2024 | Latest News, കേരളം
കോട്ടയം: തൃക്കൊടിത്താനം, തിരുവൻവണ്ടൂർ, തൃപ്പുലിയൂർ, തൃച്ചിറ്റാറ്റ്, തിരുവാറൻമുള തുടങ്ങിയ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളെ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പഞ്ചപാണ്ഡവ ക്ഷേത്ര ഏകോപന സമിതി പ്രസിഡന്റും ബിജെപി നേതാവുമായ ബി രാധാകൃഷ്ണ മേനോനുമായി ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യമറിയിച്ചത്.
തൃച്ചിറ്റാട്ട് മഹാവിഷ്ണു ക്ഷേത്രം, പുലിയൂർ മഹാവിഷ്ണു ക്ഷേത്രം, ആറന്മുള പാർഥസാരഥി ക്ഷേത്രം, തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രം, തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം എന്നിവയാണ് പഞ്ചപാണ്ഡവർ നിർമിച്ചുവെന്ന് കരുതപ്പെടുന്ന കേരളത്തിലെ അഞ്ച് ക്ഷേത്രങ്ങൾ. പഴയ മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലായി പമ്പ നദിയുടെ തീരത്താണ് എല്ലാ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. അഞ്ച് വൈഷ്ണവ ക്ഷേത്രങ്ങൾ എന്നും ഇവ അറിയപ്പെടുന്നു. വനവാസക്കാലത്ത് പഞ്ചപാണ്ഡവർ പൂജിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രങ്ങളാണിവ.
by Midhun HP News | Nov 30, 2024 | Latest News, കേരളം
സുല്ത്താന് ബത്തേരി: വയനാട് ഉപതിരഞ്ഞെടുപ്പില് വന് ഭൂരിപക്ഷത്തില് വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തില് എത്തും. രണ്ട് ദിവസത്തേക്ക് ആണ് പ്രിയങ്കയുടെ സന്ദര്ശനം. ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദര്ശനം നടത്തുന്നത്.
ഒന്നിന് വയനാട് ജില്ലയിലും സന്ദര്ശനം നടത്തും. രാവിലെ 12 മണിക്ക് പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്ക് ഒപ്പം മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളില് പ്രിയങ്ക പങ്കെടുക്കും. മലപ്പുറം ജില്ലയില് കരുളായി, വണ്ടൂര്, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും.
ഉപതെരഞ്ഞെടുപ്പില് നാല് ലക്ഷത്തിലേറെ വോട്ടുകള്ക്കാണ് പ്രിയങ്ക കന്നിയങ്കത്തില് ജയിച്ചുകയറിയത്. വന് ജയത്തിന് പിന്നാലെ വയനാട്ടിലെ വോട്ടര്മാര്ക്ക് പ്രിയങ്ക നന്ദി അറിയിച്ചിരുന്നു. വയാനാടിന്റെ ക്ഷേമത്തിനായി പ്രവര്ത്തിക്കുമെന്നും തന്നെ ജയിപ്പിച്ച വോട്ടമാരുടെ തീരുമാനം തെറ്റില്ലെന്ന് വൈകാതെ ബോധ്യപ്പെടുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. ഇടതുമുന്നണി സ്ഥാനാര്ഥി സത്യന് മൊകേരിയും ബിജെപി സ്ഥാനാര്ഥി നവ്യ ഹരിദാസുമായിരുന്നു പ്രിയങ്കയുടെ പ്രധാന എതിരാളികള്.
by Midhun HP News | Nov 30, 2024 | Latest News, കേരളം
ശബരിമല: മാളികപ്പുറത്തെ നാളികേരം ഉരുട്ടല്, മഞ്ഞള്പ്പൊടി, ഭസ്മം വിതറല് എന്നിവ നിരോധിക്കുമെന്ന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി എസ് പ്രശാന്തും അംഗങ്ങളായ എ അജികുമാര്, ജി സുന്ദരേശന് എന്നിവരും പറഞ്ഞു. ഇത് ആചാരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അനാചാരങ്ങള് അവസാനിപ്പിക്കണമെന്നു തന്ത്രിയും നിര്ദേശിച്ചിട്ടുണ്ടെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.
‘മഞ്ഞള്പ്പൊടി, ഭസ്മം എന്നിവ നിക്ഷേപിക്കുന്നതിനു പാത്രങ്ങള് വയ്ക്കും. മാളികപ്പുറത്ത് ശ്രീകോവിലിനു മുകളിലേക്ക് വസ്ത്രങ്ങള് വലിച്ചെറിയുന്നതും പമ്പാനദിയില് വസ്ത്രങ്ങള് ഉപേക്ഷിക്കുന്നതും അനാചാരമാണ്. അനാചാരങ്ങള് അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. തമിഴ്നാട്, കര്ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്ക്കും കേരളത്തിലും പുറത്തുമുള്ള ഗുരുസ്വാമിമാര്ക്കും ഇതു സംബന്ധിച്ചു അറിയിപ്പ് കൈമാറും’- പ്രശാന്ത് പറഞ്ഞു.
അതിനിടെ സന്നിധാനത്ത് ഇന്ന് പുലര്ച്ചെ നട തുറന്ന് ആദ്യത്തെ മൂന്ന് മണിക്കൂറിനുള്ളില് ദര്ശനം നടത്തിയത് 18,216 പേര്. ശനിയാഴ്ച ആയതിനാല് ദര്ശനത്തിനു തിരക്ക് കൂടി. നാളെയും തിരക്കു വര്ധിക്കുമെന്നാണ് അധികൃതരുടെ കണക്കുക്കൂട്ടല്. വെള്ളിയാഴ്ച രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുമ്പോള് പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തിക്കു താഴെ വരെ ഉണ്ടായിരുന്നു. രാത്രി നട അടച്ചശേഷം ഇവരെ പതിനെട്ടാംപടി കയറാന് അനുവദിച്ചു. പുലര്ച്ചെ മൂന്നിന് നട തുറന്ന ശേഷം ഇവര് വടക്കേ നട വഴി സോപാനത്ത് എത്തി ദര്ശനം നടത്തി.
by Midhun HP News | Nov 30, 2024 | Latest News, കേരളം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല് കോളജില് ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കാന് ജില്ലാ കലക്ടര് സ്നേഹില് കുമാര് സിങിന്റെ അധ്യക്ഷതയില് ചേര്ന്ന ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. ഡിസംബര് ഒന്നു മുതല് തീരുമാനം നിലവില് വരും. മെഡിക്കല് കോളജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്റല് കോളജ്, ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളില് ഒപി ടിക്കറ്റ് നിരക്ക് ബാധകമാണ്.
മെഡിക്കല് കോളജ് ആശുപത്രിയുടെ ദൈനംദിന പ്രവര്ത്തനങ്ങള്ക്കും വികസന പ്രവൃത്തികള്ക്കും മറ്റുമുള്ള ചെലവ് വര്ധിച്ച സാഹചര്യത്തില് അതിനുള്ള സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി വികസന സമിതി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. കോഴിക്കോട്ടും പരിസര ജില്ലകളിലും നിന്നുള്ള ആയിരക്കണക്കിന് രോഗികള് ആശ്രയിക്കുന്ന ആശുപത്രി എന്ന നിലയില് മെഡിക്കല് കോളജിന്റെ പ്രവര്ത്തനങ്ങള് മെച്ചപ്പെടുത്തുകയെന്നത് വളരെ പ്രധാനമാണെന്ന് ജില്ലാ കലക്ടര് പറഞ്ഞു. ഒപി ടിക്കറ്റിന് 10 രൂപ നല്കുകയെന്നത് വ്യക്തികള്ക്ക് വലിയ പ്രയാസമാവില്ലെന്നും അതുവഴി ലഭിക്കുന്ന തുക ആശുപത്രിയുടെ വികസന പ്രവര്ത്തനങ്ങള്ക്ക് വലിയ തോതില് മുതല്ക്കൂട്ടാകുമെന്നും ജില്ലാ കലക്ടര് പറഞ്ഞു. നിലവില് ഒപി ടിക്കറ്റ് സൗജന്യമായാണ് നല്കുന്നത്.
by Midhun HP News | Nov 30, 2024 | Latest News, കേരളം
കൊല്ലം: ട്രെയിനിൽ നിന്ന് ചാടി ഇറങ്ങുന്നതിനിടെ പാളത്തിലേക്ക് വീണ് ഇതര സംസ്ഥാനക്കാരനായ യുവാവ് മരിച്ചു. രാജസ്ഥാൻ സ്വദേശിയായ അശോക് കുമാർ (31) ആണ് മരിച്ചത്. പുലർച്ചെ വരാവൽ – തിരുവനന്തപുരം എക്സ്പ്രസ്സ് ട്രെയിനിൻ നിന്നിറങ്ങുമ്പോഴാണ് അപകടമുണ്ടായത്.
കുണ്ടറയിൽ കേരളവിഷൻ കേബിൾ ഡിസ്ട്രിബ്യൂഷൻ ജീവനക്കാരാനായിരുന്നു അശോക് കുമാർ. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
Recent Comments