by Midhun HP News | Feb 26, 2026 | Latest News, കേരളം
തൃശൂര്‍: അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെ ആനയിടഞ്ഞു. തുമ്പിക്കൈ കൊണ്ട് എടുത്ത് എറിഞ്ഞതിനെ തുടര്‍ന്ന് മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂര്‍ മനയില്‍ വിവേകിന് (26) പരിക്കേറ്റു.
രാവിലെ ഒന്‍പത് മണിയോടെ ശീവേലി എഴുന്നള്ളിപ്പിനായി കോലം കെട്ടുന്നതിനിടയിലാണ് സംഭവം . അക്കിക്കാവ് കാര്‍ത്തികേയന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ പുറത്തേക്ക് കോലം എടുത്തു കൊടുക്കുന്നതിനിടെയായിരുന്നു ആനയുടെ അപ്രതീക്ഷിതമായ ആക്രമണം. പരിക്കേറ്റ വിവേകിനെ ഉടന്‍തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനയെ പിന്നീട് തളച്ചു.


by Midhun HP News | Feb 26, 2026 | Latest News, കേരളം
കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. വെള്ളാപ്പളളി നടേശനെതിരെ ആത്മഹത്യ പ്രേരണ, അഴിമതി എന്നീ ആരോപണങ്ങളും കേസുകളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
ശ്രീനാരായണ ധര്‍മ പ്രബോധന ട്രസ്റ്റാണ് ഹര്‍ജിക്കാര്‍. വെള്ളാപ്പള്ളിയുടെ പത്മപുരസ്‌കാരത്തില്‍ തുടര്‍നടപടികള്‍ തടയണമെന്നും ഹര്‍ജിയില്‍ പറയുന്നു. പത്മ പുരസ്‌കാരങ്ങള്‍ ആര്‍ക്കൊക്കെ നല്‍കണമെന്നത് സംബന്ധിച്ച് നേരത്തെ തന്നെ രൂപരേഖയുണ്ട്. ഇത്തരം കേസുകള്‍ വന്നപ്പോള്‍ തന്നെ സുപ്രീം കോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതെല്ലാം മറികടന്നാണ് കേന്ദ്രസര്‍ക്കാര്‍ വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍ പ്രഖ്യാപിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.
മാരാരിക്കുളത്ത് ഒരാള്‍ ആത്മഹത്യ ചെയ്ത കേസില്‍ വെളളാപ്പള്ളി നടേശന്‍ നാലാം പ്രതിയാണ്. അതുപോലെ വിജിലന്‍സ് അന്വേഷിക്കുന്ന നിരവധി കേസുകളില്‍ അദ്ദേഹം പ്രതിയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു പശ്ചാത്തലമുളള ഒരാളുടെ കാര്യം പരിശോധിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങളിലൊന്നായ പത്മഭൂഷണ്‍ നല്‍കാന്‍ തീരുമാനിച്ചത്. ഈ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതിയിലുള്ള ബെഞ്ച് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റുകയും ചെയ്തു.


by Midhun HP News | Feb 26, 2026 | Latest News, കേരളം
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കലശ ചടങ്ങുകള്‍ അന്തിമഘട്ടത്തിലേക്ക്. ഇന്ന് (വ്യാഴാഴ്ച) കലശം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.വിശിഷ്ടമായ തത്ത്വ കലശമാണ് ഇന്ന് നടക്കുന്നത്.
കൂത്തമ്പലത്തില്‍ കലശത്തിനുള്ള സ്വര്‍ണ്ണ, വെള്ളിക്കുടങ്ങള്‍ സജ്ജമായി. കലശം എട്ടാം ദിവസമായ വെള്ളിയാഴ്ചയാണ് ഗുരുവായൂരപ്പന് അതിവിശിഷ്ടമായ സഹസ്രകലശാഭിഷേകം. ഇന്നും നാളെയും പുലര്‍ച്ചെ മുതല്‍ നാലമ്പലത്തില്‍ ദര്‍ശന നിയന്ത്രണമാണ്.
കൂത്തമ്പലത്തില്‍ കലശത്തിനുള്ള സ്വര്‍ണ്ണ, വെള്ളിക്കുടങ്ങള്‍ സജ്ജമായി. കലശം എട്ടാം ദിവസമായ വെള്ളിയാഴ്ചയാണ് ഗുരുവായൂരപ്പന് അതിവിശിഷ്ടമായ സഹസ്രകലശാഭിഷേകം. ഇന്നും നാളെയും പുലര്‍ച്ചെ മുതല്‍ നാലമ്പലത്തില്‍ ദര്‍ശന നിയന്ത്രണമാണ്.


by Midhun HP News | Feb 26, 2026 | Latest News, കേരളം
കൊച്ചി: വാഹന പരിശോധനയ്ക്കിടെ കൊച്ചിയില്‍ പൊലീസുകാരനെ കാര്‍ ഇടിപ്പിച്ചുകൊല്ലാന്‍ ശ്രമം. എറണാകുളം നോര്‍ത്ത് പൊലിസ് സ്റ്റേഷനിലെ എഎസ്‌ഐ സന്തോഷ് കുമാറിനാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാര്‍ ഇരുപത് മീറ്ററോളം മുന്നോട്ട് പാഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ സന്തോഷിന് സാരമായി പരിക്കേറ്റു.
പൊലിസുകാരനെ ഇടിച്ചിട്ട് പോയ കാറും അതിനുള്ളിലുവരെയും കണ്ടെത്താനായിട്ടില്ല. രണ്ടുപേര്‍ കാറിലുണ്ടായിരുന്നതായാണ് വിവരം. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കൊച്ചിയില്‍ മയക്കുമരുന്ന് വ്യാപനം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പൊലീസ് നൈറ്റ് പട്രോളിങ് സജീവമാക്കിയിരുന്നു. അതിന്റെ ഭാഗമായി കലൂര്‍ ശാസ്ത റോഡില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായത്. വാഹനം കണ്ട് പൊലീസ് കൈ കാണിക്കുമ്പോള്‍ അതിവേഗത്തില്‍ വന്ന വാഹനം വേഗത കുറച്ചു. പിന്നാലെ രണ്ടുപൊലീസുകാരെ വെട്ടിച്ച് മറികടന്നതിനുശേഷം തൊട്ടടുത്ത നിന്ന എഎസ്‌ഐ സന്തോഷിനെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കൈക്കും കാലിനും സാരമായി പരിക്കേറ്റ സന്തോഷ് കുമാര്‍ ആശുപത്രയില്‍ ചികിത്സയിലാണ്. വാഹനവും അതിലുള്ളവരെയും കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.


by Midhun HP News | Feb 26, 2026 | Latest News, കേരളം
കൊച്ചി: അയ്യപ്പന്റെ ജന്മദിനമായ ഏപ്രില്‍ ഒന്നിന് കേരളത്തിലെ വിശ്വാസികള്‍ വീടുകളില്‍ ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സൂര്യന്‍ ഉദിക്കുമ്പോള്‍ മുതല്‍ വൈകിട്ട് ഹരിവരാസനം പാടുന്നതുവരെ അത് തെളിയിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ചെങ്ങന്നൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ ‘വിശ്വാസ ജനസഭ’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിശ്വാസികളെ നശിപ്പിക്കാന്‍ മുതിര്‍ന്നവര്‍ക്കുള്ള ചിതയൊരുക്കുന്ന അഗ്‌നിയാണെന്ന് വിളിച്ചു പറയാന്‍ നമുക്ക് സാധിക്കണം. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഏപ്രില്‍ ഒന്നിന് അയ്യന്‍ ജന്മ ജ്യോതി തെളിയും. കേരളത്തിലെ ഈ ദീപപ്രഭ മകരവിളക്കിന്റെ പ്രഭ പോലെ തെളിഞ്ഞു നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്’ സുരേഷ് ഗോപി പറഞ്ഞു.
കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും മനസിലാക്കണം, അവരൊന്നും തങ്ങളുടെ അയ്യന് മുകളില്‍ അല്ല എന്നത്. 2014 ല്‍ മോദിയെ കണ്ടതിനുശേഷം അല്ല തനിക്ക് അയ്യപ്പ വിശ്വാസം ഉണ്ടായത്. 1973ല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് താന്‍ ആദ്യം ശബരിമലയില്‍ പോയത്. അതിന് ശേഷം അമ്പതിന് മേലെ തവണ ശബരിമല ചവിട്ടിയുള്ള പെരിയ സ്വാമി ആണെന്ന് താന്‍ പറയുന്നില്ല പക്ഷെ അന്‍പ് സ്വാമിയാണ് താന്‍. പല തവണ താനിത് പറഞ്ഞപ്പോള്‍ ജാതീയമായി വിമര്‍ശിച്ച കോമരങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അവരാണ് മതേതരത്വത്തിനായി പോരാടുന്നവര്‍. അയ്യന്‍ തനിക്ക് ജേഷ്ഠ സഹോദരനെ പോലെയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Recent Comments