by Midhun HP News | Jun 10, 2026 | Latest News, കേരളം
തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് നാക്കു പിഴച്ച് വി ഡി സതീശന്‍. നേമത്തെ വോട്ടുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് നാക്ക് പിഴച്ചത്. പിണറായി വിജയനെ മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ച ഉടന്‍ തന്നെ മുന്‍ മുഖ്യമന്ത്രി എന്ന് തിരുത്തുകയും ചെയ്തു.
കോണ്‍ഗ്രസിന്റെ വോട്ട് കുറഞ്ഞതുകൊണ്ടാണ് ജയിച്ചത് എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍, കോണ്‍ഗ്രസിനും എല്‍ഡിഎഫിനും നേമത്ത് വോട്ട് കുറഞ്ഞുവെന്ന് മുഖ്യമന്ത്രിക്ക് ഞാന്‍ സഭയില്‍ മറുപടി കൊടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയല്ല, പ്രതിപക്ഷ നേതാവ് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ട് തിരുത്തി.
ചാത്തന്നൂരും കഴക്കൂട്ടത്തും ഞങ്ങളുടെ വോട്ട് കൂടി. സിപിഎമ്മിന്റെ വോട്ട് കുറഞ്ഞു. സിപിഎമ്മിന്റെ വലിയ നേതാക്കള്‍ മത്സരിച്ചയിടത്താണ് അവര്‍ക്ക് വോട്ട് കുറഞ്ഞത്. അതാണ് ബിജെപി-സിപിഎം ഡീല്‍. മുതിര്‍ന്ന നേതാക്കള്‍ കൈവശംവെച്ചിരുന്ന സീറ്റ് വെള്ളിത്താലത്തിലാക്കി ബിജെപിക്ക് കൈമാറുകയായിരുന്നുവെന്നും വി ഡി സതീശന്‍ ആരോപിച്ചു.
അതേസമയം, ഇ ശ്രീധരന്റെ അതിവേഗ റെയില്‍പാത പദ്ധതിയെ കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഗതാഗത സെക്രട്ടറി അധ്യക്ഷനായ നാലംഗ സമിതിയെയാണ് വെച്ചത്. റെയില്‍വെ മേഖലയിലെ വിദഗ്ധന്‍ ജെ വിനയന്‍, ധനകാര്യ വിദഗ്ധന്‍ ഡോ. സി വീരമണി, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് സമിതിയില്‍ ഉളളത്. കെ റെയിലിനെ ശക്തമായി എതിര്‍ത്ത പരിസ്ഥിതി പ്രവര്‍ത്തകനായിരുന്നു ശ്രീധര്‍ രാധാകൃഷ്ണന്‍. പാരിസ്ഥിതിക ആഘാതം പഠിക്കാതെ ശ്രീധരന്റെ പദ്ധതി നടപ്പാക്കരുതെന്ന് കെ റെയില്‍ വിരുദ്ധസമിതിയും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ശ്രീധരനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ 15 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ധവളപത്രം ഉണ്ടാക്കാന്‍ എഐ ഉപയോഗിച്ചുവെന്ന ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. പത്ത് ദിവസങ്ങള്‍കൊണ്ട് 172 പേജുള്ള ധവളപത്രം ഇറക്കിയത് എങ്ങനെയാണെന്നൊക്കെയാണ് ചോദ്യം, അങ്ങനെ ഉണ്ടാക്കാനുള്ള കഴിവ് ഈ സര്‍ക്കാരിനുണ്ട്. എഐ ഉപയോഗിച്ചിട്ടില്ല.
ഇനിയിപ്പോള്‍ എഐ ഉപയോഗിച്ചാല്‍ത്തന്നെ എന്താണ് തെറ്റ്? ഇനി എഐ ഉപയോഗിക്കും, ഡാറ്റ അധിഷ്ഠിതമാക്കി പ്രവര്‍ത്തിക്കുന്ന ഭരണമാണ് വരാന്‍ പോകുന്നത്. അതിനുള്ള ആളുകളെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും പഠിക്കാന്‍ സമിതിയെ നിയോഗിച്ചതാണെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍. പഠിച്ച ശേഷം മാത്രം തീരുമാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

by Midhun HP News | Jun 10, 2026 | Latest News, ദേശീയ വാർത്ത
ദുബായ്: നാട്ടിലേക്ക് പണം അയക്കുന്ന യുഎഇ പ്രവാസികള്‍ക്ക് മികച്ച അവസരം. ഇന്ത്യന്‍ രൂപ, പാകിസ്ഥാന്‍ രൂപ, ഫിലിപ്പീന്‍ പെസോ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഏഷ്യന്‍ കറന്‍സികളുടെ മൂല്യം ഇടിഞ്ഞതാണ് പ്രവാസികള്‍ക്ക് നേട്ടമായത്.
ഈ കറന്‍സികള്‍ സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. ജൂണ്‍ 10-ലെ കണക്കനുസരിച്ച് ഒരു യുഎഇ ദിര്‍ഹത്തിന് 25.9 ഇന്ത്യന്‍ രൂപ, 76 പാകിസ്ഥാന്‍ രൂപ, 16.68 ഫിലിപ്പീന്‍ പെസോ എന്നിങ്ങനെയാണ് വിനിമയ നിരക്ക്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ രൂപ ദിര്‍ഹത്തിനെതിരെ 26.08 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് എത്തിയിരുന്നു. നിലവിലെ അനുകൂല സാഹചര്യം കണക്കിലെടുത്ത് പ്രവാസികള്‍ വലിയ തോതില്‍ പണം നാട്ടിലേക്ക് അയക്കുകയാണ്.
ചിലര്‍ ദിര്‍ഹത്തിന്റെ നിരക്കുകള്‍ ഇനിയും ഉയര്‍ന്നേക്കാമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്. ആഗോള സാമ്പത്തിക സമ്മര്‍ദ്ദങ്ങളും യുഎസ് ഡോളറിന്റെ കരുത്തുമാണ് ഏഷ്യന്‍ കറന്‍സികള്‍ ദുര്‍ബലമാകാന്‍ കാരണം.

by Midhun HP News | Jun 10, 2026 | Latest News, കേരളം
മൂന്നാർ: സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രമായ ‘ദൃശ്യം 3’ യുടെ സംവിധായകൻ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർക്കെതിരെ ഗുരുതരമായ പരാതിയുമായി ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയായ വാഹന ഉടമ രംഗത്ത്. സിനിമയിൽ നായകൻ ഉപയോഗിച്ച പ്രധാന വാഹനത്തിന് തന്റെ സ്വന്തം വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറാണ് വ്യാജമായി ഉപയോഗിച്ചിരിക്കുന്നതെന്നും, ഇതിനായി തന്റെ അറിവോ സമ്മതമോ വാങ്ങിയിട്ടില്ലെന്നും കുഞ്ചിത്തണ്ണി സ്വദേശിയായ രാജീവ് ആരോപിക്കുന്നു. സിനിമയിൽ നിന്നും തന്റെ വാഹന നമ്പർ കാണിക്കുന്ന ഈ ദൃശ്യങ്ങൾ അടിയന്തരമായി മാറ്റണമെന്നാണ് വാഹന ഉടമ നൽകിയ പരാതിയിൽ പ്രധാനമായി ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജിത്തു ജോസഫ് എന്നിവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് രാജീവിന്റെ തീരുമാനം.
സിനിമയിൽ കേന്ദ്ര കഥാപാത്രം ഉപയോഗിച്ച വാഹനത്തിന്റെ നമ്പറായി കാണിക്കുന്നത് തന്റെ ഒറിജിനൽ വാഹന നമ്പറാണെന്ന് വ്യക്തമാക്കിയ രാജീവ്, സ്വന്തം വാഹനത്തിന്റെ ആർ.സി ബുക്കിന്റെപകർപ്പ് സഹിതമാണ് മൂന്നാർ ഡിവൈഎസ്പിക്ക് പരാതി സമർപ്പിച്ചിരിക്കുന്നത്. പരാതിക്കാരനായ രാജീവിന്റെ വാഹനം മഹീന്ദ്ര സ്കോർപിയോ (Scorpio) ആണെങ്കിലും, ദൃശ്യം 3 എന്ന ചിത്രത്തിലെ കഥാപാത്രം ഉപയോഗിച്ചിരിക്കുന്നത് തികച്ചും മറ്റൊരു ബ്രാൻഡ് വാഹനമാണ്.
തന്റെ അനുമതിയില്ലാതെ സിനിമയിൽ നമ്പർ പ്ലേറ്റ് വ്യാജമായി ചിത്രീകരിച്ചത് വ്യക്തിപരമായും നിയമപരമായും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നാണ് ഉടമയുടെ പരാതി. പോലീസിൽ നൽകിയ ഈ പരാതിക്ക് പുറമെ, വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് രാജീവ് ഒരുങ്ങുന്നത്.

by Midhun HP News | Jun 10, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു.DT 927572 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ DS 280490 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. DV 826575 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
Consolation Prize Rs.5,000/-
(Remaining all series)Lottery Winning Stories
DN 927572
DO 927572
DP 927572
DR 927572
DS 927572
DU 927572
DV 927572
DW 927572
DX 927572
DY 927572
DZ 927572
4th Prize Rs.5,000/-(Last four digits to be drawn 19 times)
0027 1124 1809 2123 2158 2650 3379 3775 4277 4463 4572 4897 5604 5824 6380 6810 7622 7673 8152
5th Prize Rs.2,000/-
(Last four digits to be drawn 6 times)
0477 1275 5500 5575 5841 6719
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

by Midhun HP News | Jun 10, 2026 | Latest News, ദേശീയ വാർത്ത
അബുദാബി: യുഎഇയില്‍ അടുത്ത അഞ്ച് മാസം താപനിലയും മഴയും സീസണല്‍ ശരാശരിയേക്കാള്‍ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്(എന്‍സിഎം). 2026 ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ എല്‍ നിനോ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറഞ്ഞു. ഇക്കാലയളവില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഈ കാലയളവില്‍ യുഎഇയില്‍ എല്‍ നിനോ പ്രതിഭാസമുണ്ടാകാന്‍ 98 ശതമാനം സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ഏറ്റവും പുതിയ സീസണല്‍ പ്രവചനത്തില്‍, നിനോ 3.4 സമുദ്രോപരിതല താപനിലയിലെ അപാകത 0.5 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയെന്നും ഇത് എല്‍ നിനോ വിഭാഗത്തില്‍ പെടുമെന്നും എന്‍സിഎം പറഞ്ഞു.
എന്താണ് ‘നിനോ 3.4’ സൂചിക?
ഉഷ്ണമേഖലാ പസഫിക് സമുദ്ര-അന്തരീക്ഷ വ്യവസ്ഥയിലുണ്ടാകുന്ന ആനുകാലിക മാറ്റങ്ങളെയാണ് എല്‍ നിനോ എന്ന് വിളിക്കുന്നത്. നിലവില്‍ സമുദ്രോപരിതല താപനിലയിലെ ‘നിനോ 3.4’ (Nino 3.4) എന്ന അസാധാരണത്വം 0.5 ഡിഗ്രി സെല്‍ഷ്യസാണെന്നും ഇത് എല്‍ നിനോ വിഭാഗത്തിലാണ് പെടുന്നതെന്നും എന്‍സിഎം പറയുന്നു. യുഎഇയെ ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ സൂചിപ്പിക്കുന്ന പ്രധാന സൂചകമാണിത്.
‘അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണങ്ങളും അത്യാധുനിക പ്രവചന മാതൃകകളും ഉപയോഗിച്ച് എല്‍ നിനോ-സതേണ്‍ ഓസിലേഷന്റെ (ENSO) സ്ഥിതി കൃത്യമായി നിരീക്ഷിച്ചുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിമാസ അപ്ഡേറ്റുകള്‍ പുറത്തുവിടും.’ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അധികൃതര്‍ വ്യക്തമാക്കി.
Recent Comments