by Midhun HP News | Aug 29, 2024 | Latest News, കേരളം
തൃശൂര്‍: കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്. റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍, മനോരമ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍, കാമറാമാന്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേന്ദ്രമന്ത്രിയെ വാഹനത്തില്‍ കയറ്റാന്‍ അനുവദിക്കാതെ തടഞ്ഞുവെന്നും സുരക്ഷാജീവനക്കാരനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റിയെന്നുമാണ് എഫ്ഐആറില്‍ ഉള്ളത്. രണ്ട് ജാമ്യമില്ലാ വകുപ്പുകള്‍ ഇള്‍പ്പെടെ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രാമനിലയം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗതടസം സൃഷ്ടിച്ചെന്ന് ചൂണ്ടികാണിച്ച് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് സുരേഷ് ഗോപി ഇന്നലെ പരാതി നല്‍കിയത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയെന്ന അനില്‍ അക്കര എംഎല്‍എ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സുരേഷ് ഗോപി പരാതി നല്‍കിയത്.
അനില്‍ അക്കരയുടെ പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങി. തൃശൂര്‍ സിറ്റി എസിപിക്കാണ് കമ്മീഷണര്‍ പ്രാഥമികാന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. പരാതിക്കാരനില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വേണ്ടി വന്നാല്‍ മൊഴിയെടുക്കുമെന്ന് എസിപി അറിയിച്ചിരുന്നു.
by Midhun HP News | Aug 29, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: രാജധാനി ഗ്രൂപ്പിൻ്റെ കീഴിലെ എൻജിനീയറിംഗ് കോളേജിലെയും, പോളിടെക്നിക്ക് കോളേജിലെയും, ഹോട്ടൽ മാനേജ്‌മെൻ്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിലെയും വിവിധ കോഴ്‌സുകളിലെ 2024ലെ ബാച്ചുകളുടെ പ്രാരംഭദിനം, രാജധാനി ഗ്രൂപ്പിന്റെ ചെയർമാൻ ഡോക്ടർ ബിജുരമേശ്, അഡ്വേക്കറ്റ് അടൂർ പ്രകാശ്, കേരള മുൻ ഡി.ജി.പി ഡോക്ടർ അലക്സാണ്ടർ ജേക്കബ് ഐ.പി. എസ്സ് എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ച് ആരംഭം കുറിച്ചു.
ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം രാജധാനി ഗ്രൂപ്പിൻ്റെ ചെയർമാൻ ഡോക്ടർ ബിജുരമേശ് നിർവഹിയ്ക്കുകയും, ബഹുമാന്യ പാർലമെൻ്റ് അംഗം ശ്രീ.അഡ്വേക്കറ്റ് അടൂർ പ്രകാശ് ഉദ്ഘാടനവും, മുഖ്യ പ്രഭാഷണം കേരള മുൻ ഡി.ജി.പി ഡോക്ടർ അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്സും നിർവഹിച്ചു.
രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിലെ അസ്സോസിയേറ്റ് ഡയറക്ടർ മേഘ, ബി. രമേശ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹേട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പ്രിൻസിപ്പൽ ഡോക്ടർ മഹേഷ് കൃഷ്ണ, പോളിടെക്നിക്ക് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ സംഗീത ഷിബു, ബിസ്സിനസ് സ്കൂൾ ഡയറക്ടർ പ്രൊഫസർ രജിത് കരുണാകരൻ എന്നിവർ ആംശംസ പ്രസംഗങ്ങളും നടത്തി.
ടെക്നോളജിയിലൂടെ വന്നുകൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങൾക്കനുസൃതമായി മുൻ വർഷങ്ങളിൽ ആരംഭിച്ച് നടന്നു കൊണ്ടിരിയ്ക്കുന്ന ആർട്ടിഫിഷ്യയിൽ ഇൻന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി, റോബോട്ടിക്ക് ആൻഡ് ഓട്ടോമേഷൻ എന്നീ കോഴ്സുകൾക്കൊപ്പം ഈവർഷം ബയോ മെഡിക്കൽ എൻജിനീയറിംഗ് കോഴ്‌സിന്റെ പ്രവർത്തനത്തിനും തുടക്കം കുറിയ്ക്കുകയാണ്.
രാജധാനി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയറിംഗ് ടെക്നോളജി പ്രിൻസിപ്പൽ ഡോക്ടർ എസ്സ്. സുരേഷ് ബാബു സ്വാഗതവും, ഡോകടർ ബിന്ദു.എസ്സ്.എസ്സ ഹെഡ് ഓഫ് ഡിപ്പാർട്ടുമെന്റ് മെക്കാനിക്കൽ എൻജി നീയറിംഗ് വിഭാഗം നന്ദിയും രേഖപ്പെടുത്തി. പുതിയ ബാച്ചുകളിൽ ചേർന്നിട്ടുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും, രാജധാനി ഇൻസ്റ്റിറ്റ്യുഷനിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
by Midhun HP News | Aug 29, 2024 | Latest News, കേരളം
ഡൽഹി: സംസ്ഥാനത്ത് പാലക്കാടും കാഞ്ഞങ്ങാട്ടും മൂന്ന് വീതം പുതിയ എഫ്എം റേഡിയോ സ്റ്റേഷനുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ. ഇതടക്കം രാജ്യത്തെ 234 പുതിയ നഗരങ്ങളിൽ 730 സ്റ്റേഷനുകൾക്കായി മൂന്നാം വട്ട ഇ ലേലം നടത്താനുള്ള നിർദ്ദേശത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രസഭാ യോഗം അംഗീകാരം നൽകി. സ്വകാര്യ എഫ്എം റേഡിയോ മൂന്നാം ഘട്ട നയപ്രകാരം 784.87 കോടി രൂപ കരുതൽ ധനത്തോടെയാണ് എഫ്എമ്മുകൾ വരുന്നത്.
ചരക്കു സേവന നികുതി ഒഴികെയുള്ള മൊത്ത വരുമാനത്തിന്റെ നാല് ശതമാനമായി എഫ്എം ചാനലിന്റെ വാർഷിക ലൈസൻസ് ഫീസ് ഈടാക്കാനുള്ള നിർദ്ദേശവും മന്ത്രിസഭാ യോഗം അംഗീകരിച്ചു. 234 പുതിയ നഗരങ്ങൾക്കും ഇതു ബാധകമാണ്.സ്വകാര്യ എഫ്എം റേഡിയോ സേവനം ലഭ്യമാകാത്ത 234 പുതിയ നഗരങ്ങളിലാണ് സ്വകാര്യ എഫ്എം റേഡിയോ സ്ഥാപിക്കുന്നത്. മാതൃ ഭാഷയിൽ പരിപാടികൾ അവതരിപ്പിക്കാനാകുമെന്നതാണ് സവിശേഷത. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രാദേശിക ഭാഷ, സംസ്കാരങ്ങളുടെ പ്രോത്സാഹനത്തിനും പുതിയ നടപടി സഹായിക്കും.
by Midhun HP News | Aug 29, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഓണ വിപണി സജീവമാക്കാൻ കൈത്തറി വസ്ത്രങ്ങളുടെ വില്പനയും പ്രദർശനവും ഇന്ന് മുതൽ കനകക്കുന്ന് സൂര്യ കാന്തി ഫെയർ ഗ്രൗണ്ടിൽ നടക്കും. പ്രദർശനവും വില്പനയും സെപ്റ്റംബർ 14വരെ നീണ്ടു നിൽക്കും.
കേരള കൈത്തറിക്കു പുറമേ ജമ്മു കാശ്മീർ, ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലുങ്കാന, ജർഖൻഡ്, തമിഴ്നാട്, ബീഹാർ, ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കൈത്തറി ഉൽപ്പന്നങ്ങളും മേളയിൽ
ഒരുക്കിയിട്ടുണ്ടെന്ന് കൈത്തറി വസ്ത്ര ഡയറക്ടർ കെ.എസ് അനിൽകുമാർ പത്ര സമ്മേളനത്തിൽ പറഞ്ഞു.
ഇന്ന് വൈകിട്ട് 5ന് മേളയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കും. ആദ്യവിൽപ്പനഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവ്വഹിക്കും. മന്ത്രി വി.ശിവൻകുട്ടി മുഖ്യ അതിഥിയാകും. മേയർ ആര്യ രാജേന്ദ്രൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ തുടങ്ങിയവർ സംബന്ധിക്കും. പരമ്പരാഗത മേഖലയിൽ ഉൾപ്പാദിപ്പിക്കുന്ന ഉൽപ്പനങ്ങൾക്ക് കൂടുതൽ വിപണന സാഹചര്യം ഒരുക്കുകയാണ് മേള വഴി നടപ്പിലാക്കുന്നതെന്ന് കെ.എസ് അനിൽ കുമാർ പറഞ്ഞു.
മേളയിൽ 60ഓളം സ്റ്റാളുകളിലായി 1500ൽപ്പരം ഉൽപ്പന്നങ്ങൾ 20%റിബേറ്റിൽ ലഭ്യമാകും.
by Midhun HP News | Aug 29, 2024 | Latest News, കേരളം
‘നിറവ് 2024’ ഓണകിറ്റിന്റെ വിതരണഉദ്ഘാടനം നടന്നു. ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് ‘നിറവ് 2024’ എന്ന പേരിൽ ഓണകിറ്റ് തയ്യാർ ആക്കി പാലമൂട് പ്രവർത്തിക്കുന്ന നീതി സൂപ്പർ മാർക്കറ്റിൽ നിന്നും വിതരണം ആരംഭിച്ചു. പൊതുവിപണിയിൽ 1300/- രൂപ വില വരുന്ന സാധങ്ങൾക്ക് കേവലം 999/-രൂപയ്ക്ക് നൽകുന്നു. വിതരണോദ്ഘാടനം ബാങ്ക്പ്രസിഡന്റ് അഡ്വ:ദിലീപ്.വി.എൽ നിർവഹിച്ചു. ഭരണസമിതി അംഗങ്ങളായ പ്രഭാകരൻ ഒ, സുകുമാരിഅമ്മ, ജലജാമണി, പദ്മകുമാരി, മോഹനൻനായർ, ബാങ്ക് സെക്രട്ടറി ബിന്ദുമോൾ, ജീവനക്കാർ, സഹകാരികൾ എന്നിവർ പങ്കെടുത്തു.
Recent Comments