by Midhun HP News | Aug 1, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പ്രഗത്ഭനായ സംഘാടകനും ഭരണാധികാരിയും ആയിരുന്നു വക്കം പുരുഷോത്തമൻ എന്ന് കെ. പി. സി. സി ജനറൽ സെക്രട്ടറി അഡ്വ : ജി. സുബോധൻ. ഐ. എൻ. റ്റി. യു. സി കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് പബ്ലിക് സ്‌ക്വയറിൽ നടന്ന വക്കംജി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികൾക്കും പാവപ്പെട്ട ജനങ്ങൾക്കും വേണ്ടി നിരവധി കർമ്മ പദ്ധതികളാണ് വക്കം ആവിഷ്‌കരിച്ചു നടപ്പിലാക്കിയത്. ഒരു പഞ്ചായത്തിൽ ഒരു ആശുപത്രിയെന്ന നിലയിൽ വിവിധ പദ്ധതികളും റെഫറൽ മെഡിക്കൽ കോളേജ്കളും കൊണ്ടു വന്നു.
ടുറിസം മേഖലയിൽ വൻ വികസനം ആണ് നടപ്പിലാക്കിയത്. ഗവർണർ എന്ന നിലയിൽ ആന്റമാനിൽ അദ്ദേഹം നടത്തിയ വികസനം എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. സ്‌പീക്കർ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായി. വക്കം പുരുഷോത്തമന് തുല്യനായി അദ്ദേഹം മാത്രമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഐ. എൻ. റ്റി. യു. സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. വക്കം പുരുഷോത്തമന്റെ ഛായാ ചിത്രത്തിനു മുന്നിൽ നൂറോളം പ്രവർത്തകർ പുഷ്പാർപ്പണം നടത്തി. വക്കം സുകുമാരൻ, ജെ. ശശി, എസ്. ശ്രീരംഗൻ, സലിം പാണന്റെമുക്ക്, കടക്കാവൂർ അശോകൻ, വി. ചന്ദ്രിക, ആർ. വിജയകുമാർ, ജയ വക്കം, ഊരുപൊയ്ക അനിൽ, സിറാജ് ഉല്ലാസ്, നാസർ മണനാക്ക്, ശാസ്താവട്ടം രാജേന്ദ്രൻ, പ്രീത് എന്നിവർ സംസാരിച്ചു.
by Midhun HP News | Aug 1, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കുട്ടികളുടെയും രക്ഷകർത്താക്കളുടെയും സൗകര്യാർത്ഥം, നഗരൂർ, രാജധാനി കോളേജിൽ എൻജിനീയറിങ്ങിന്റെ ഓപ്ഷൻ സെന്റർ ജൂലൈ 29 ആം തീയതി മുതൽ പ്രവർത്തനമാരംഭിച്ചു. കോളേജിന്റെ പത്തോളം എഞ്ചിനീയറിങ് ബ്രാഞ്ചുകളിലേക്ക് ഈ സേവനം ലഭ്യമാക്കുന്നതിനോടൊപ്പം, കീം 2024 പ്രകാരം ഓപ്ഷൻ നൽകാൻ വിദഗ്ധരുടെ സേവനവും ഇവിടെ ലഭ്യമാണ്. ഈ സേവനങ്ങൾ എല്ലാം തികച്ചും സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്: 7025077773, 7025577773 എന്ന നമ്പറിൽ ബന്ധപ്പെടുക.
by Midhun HP News | Aug 1, 2024 | Latest News, കേരളം
കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയിലെ ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി എയര്‍ടെല്‍. വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് ഇന്റര്‍നെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവ സൗജന്യമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവര്‍ക്ക് അടക്കം ഓഫര്‍ ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്‌സിനും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബില്‍ അടക്കാന്‍ വൈകുന്നവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.
ഇതിന് പുറമേ കേരളത്തിലെ 52 റീട്ടെയില്‍ സ്റ്റോറുകളില്‍ കളക്ഷന്‍ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. ഇവിടെ സഹായ സന്നദ്ധരായവര്‍ക്ക് ദുരിതബാധിതര്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എത്തിക്കാന്‍ സാധിക്കുമെന്നും ഇവ തദ്ദേശ സ്ഥാപനങ്ങളെ ല്‍പ്പിക്കുമെന്നും കമ്പനി അറിയിച്ചു.
ഉരുള്‍പൊട്ടലില്‍ മരണം 276 ആയി. ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ചെളിനിറഞ്ഞ വീടുകളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. തിരച്ചില്‍ മൂന്നാം ദിവസം രാവിലെ ആരംഭിച്ചു.
by Midhun HP News | Aug 1, 2024 | Latest News, കേരളം
ന്യൂഡൽഹി : ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെ ദുരന്ത ബാധിത മേഖലയിലെത്തും. രാവിലെ 9.45 ന് ഇരുവരും കണ്ണൂരെത്തും. തുടർന്ന് 12 മണിയോടെ ഇവർ കൽപ്പറ്റയിലെത്തും. മേപ്പാടിയിലെ ക്യാമ്പുകളും പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയും സന്ദര്‍ശിക്കും.
ബുധനാഴ്ച വയനാട്ടിലെത്താനായിരുന്നു വയനാടിന്റെ മുൻ എംപി കൂടിയായ രാഹുൽഗാന്ധി നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥയായതിനാൽ വിമാനം ലാൻഡ് ചെയ്യാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്ന് ഇരുവരും അവസാന നിമിഷം യാത്ര റദ്ദാക്കുകയായിരുന്നു. എന്നാൽ എത്രയും പെട്ടെന്ന് തന്നെ വയനാട്ടിലെത്തുമെന്ന് രാഹുൽ അറിയിച്ചിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തം രാഹുല്‍ഗാന്ധി ലോക്സഭയിലും ഉന്നയിച്ചിരുന്നു. കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ പിന്തുണയും സംസ്ഥാനത്തിന് നൽകണം. ചികിത്സാ സൗകര്യങ്ങൾ ഒരുക്കണം. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്നും അത് അടിയന്തിരമായി വിതരണം ചെയ്യണമെന്നും രാഹുൽഗാന്ധി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
by Midhun HP News | Aug 1, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്നതുള്‍പ്പടെയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. പ്രീ സ്‌കൂളില്‍ 25, ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനും നിര്‍ദേശമുണ്ട്.
സമിതി ശുപാര്‍ശ ചര്‍ച്ചയ്ക്കുശേഷം സമവായത്തില്‍ നടപ്പാക്കാനാണ് ധാരണ. കേന്ദ്രീയവിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്‌കൂളുകളിലും നിലവില്‍ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. കേരളത്തില്‍ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണം. അതേസമയം, പ്രാദേശിക ആവശ്യങ്ങളനുസരിച്ച് സമയം പുനഃക്രമീകരിക്കാം. ചിലവിഷയങ്ങളില്‍ ആഴത്തിലുള്ള പഠനത്തിനായി ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് നാലുവരെയുള്ള സമയം പ്രയോജനപ്പെടുത്താമെന്നും സമിതി നിര്‍ദേശിച്ചു.
കുട്ടികളുടെ മാനസികവും വൈകാരികവും ശാരീരികവും ക്രിയാത്മകവുമായ ഘടകങ്ങളെ പരിപോഷിപ്പിക്കാന്‍ സമയമാറ്റം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഈക്രമീകരണത്തില്‍ കുട്ടികളുടെ പ്രായവും ശാരീരികവും മാനസികവുമായ സവിശേഷതകളും പരിഗണിക്കണം. 1990-കളില്‍ സ്‌കൂള്‍സമയം ചര്‍ച്ചയായിരുന്നു. പഠനകോണ്‍ഗ്രസുകളിലും മറ്റും പഠനസമയം സംവാദവിഷയമായി. കേരള വിദ്യാഭ്യാസചട്ടം (കെ.ഇ.ആര്‍.) പരിഷ്‌കരിക്കാന്‍ നിയോഗിക്കപ്പെട്ട സമിതികളും ഈ ശുപാര്‍ശനല്‍കി. 2007-ല്‍ മുന്‍ചീഫ് സെക്രട്ടറി സിപി നായര്‍ അധ്യക്ഷനായുള്ള സമിതി ഒന്നുമുതല്‍ പത്തുവരെ ക്ലാസുകാര്‍ക്ക് ലൈബ്രറി, ലബോറട്ടറി, സെമിനാര്‍, പ്രോജക്ട്, സര്‍ഗാത്മകം, കായികം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സമയംകണ്ടെത്തണമെന്നും പറഞ്ഞിരുന്നു – ഖാദര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി.
Recent Comments