by Midhun HP News | May 10, 2024 | Latest News, കേരളം
പാലക്കാട്: പാലക്കാട് കാഞ്ഞിക്കുളം സ്വദേശി 67 കാരനായ സുകുമാരൻ മരിച്ചത് വെസ്റ്റ് നൈൽ ബാധിച്ചാണെന്ന് സംശയം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുകുമാരന്റെ മരണം. മെയ് 5ന് വീട്ടിൽ വെച്ച് ഛർദ്ദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ വടക്കൻ ജില്ലകളിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി.
സംസ്ഥാനത്ത് ഈ മാസം ഏഴ് പേർക്കാണ് വെസ്റ്റ് നൈൽ പനി ബാധിച്ചത്. തൃശൂരിൽ കഴിഞ്ഞ ദിവസം വെസ്റ്റ് ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചിരുന്നു. കൂടാതെ പണ്ടു പേർ പനിയുടെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലും ജില്ലാ ഓഫീസർമാർക്ക് ജാഗ്രതാനിർദേശം നൽകിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐസൊലേഷൻ വാർഡുകൾ നിലവിൽ തുറക്കേണ്ടതില്ലെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലാ ഓഫീസർമാർക്ക് ജാഗ്രതാനിർദേശം നൽകിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐസൊലേഷൻ വാർഡുകൾ നിലവിൽ തുറക്കേണ്ടതില്ലെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.

by Midhun HP News | May 10, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം അർദ്ധരാത്രി 12 മണിക്ക് ആറ്റിങ്ങൽ ബെറ്റർ വിഷൻ ഒപ്റ്റിക്കൽസിനും മഞ്ഞളി ജ്വല്ലറിക്കും ഇടയിൽവച്ച് കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ യാത്രികന് പരുക്ക് പറ്റി. തുടർന്ന് വിരണ്ടോടിയ പന്നിയെ ട്രഷറിക്ക് സമീപം വെച്ച് അതുവഴി വന്ന വാഹനം ഇടിച്ചു.
by Midhun HP News | May 10, 2024 | Latest News, കേരളം
കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതി ശ്യാം ജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കും. പ്രണയനൈരാശ്യത്തിന്റെ പകയില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് വിഷ്ണുപ്രിയ (23) യെ വീട്ടില്‍ കയറി ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന്റെ രണ്ടുദിവസം മുൻപ് കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് കേസിൽ നിർണായകമായി.
2022 ഒക്ടോബര്‍ 22 നാണ് നാടിനെ നടുക്കിയ കുറ്റകൃത്യം നടക്കുന്നത്. പാനൂര്‍ വള്ള്യായിലെ വീട്ടില്‍ സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും വിഷ്ണുപ്രിയയുടെ ശരീരത്തില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു.

by Midhun HP News | May 10, 2024 | Latest News, കേരളം
ആറ്റിങ്ങൽ തോട്ടവാരം വിലയന്നൂർ മഠത്തിൽ (കൈലാസം) പരേതനായ എ. എൻ മാധവൻ തമ്പിയുടെ ഭാര്യ പാർവതി അമ്മ അന്തരിച്ചു.
മക്കൾ: പി പത്മാവതി അമ്മ, ശ്യാമള കെ ഉണ്ണി, പി ലീലാകുമാരി (late), എം. നാരായണൻ നമ്പി, എം. രാജശേഖരൻ നമ്പി (late)
മരുമക്കൾ: വി. ശങ്കരൻ ഉണ്ണി, കെ കേശവൻ ഉണ്ണി (late), പി. മഹാദേവൻ (late), എസ്. ഗിരിജാ കുമാരി,
എസ്. സതീ ദേവി
by Midhun HP News | May 10, 2024 | Latest News, കേരളം
കൊച്ചി: കൊച്ചിയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരാണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്.
കൊച്ചി പാലാരിവട്ടം ബൈപ്പാസില്‍ ചക്കരപ്പറമ്പില്‍ വെച്ച് രാവിലെ ആറുമണിയോടെയായിരുന്നു അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. നിര്‍ത്തിയിട്ടിരുന്ന ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
നിര്‍ത്തിയിട്ട ബസില്‍ ഇടിച്ച ബൈക്ക് പിന്നാലെ വന്ന കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ കുടുങ്ങിപ്പോകുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാര്‍ തല്‍ക്ഷണം മരിച്ചു. ബൈക്ക് പൂര്‍ണമായും തകര്‍ന്നു.കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗവും തകര്‍ന്ന നിലയിലാണ്. ബസിനടിയില്‍ കുടുങ്ങിപ്പോയ ബൈക്ക് യാത്രക്കാരുടെ മൃതദേഹങ്ങള്‍ ഏറെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ വന്‍ഗതാഗതക്കുരുക്കുണ്ടായി.

Recent Comments