by Midhun HP News | May 18, 2026 | Latest News, കേരളം
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി വിജയ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ എത്തില്ല. ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഒഴിവായത് എന്നാണ് വിവരം. എന്നാൽ ടിവികെയുടെ പാർട്ടി ഘടകം കേരളത്തിൽ രൂപീകരിക്കാനുള്ള ഒരുക്കങ്ങൾ അണിയറയിൽ പുരോഗമിക്കുന്നുണ്ടെന്നും അതിനാൽ വമ്പൻ ചടങ്ങ് സംഘടിപ്പിക്കുമ്പോൾ സംസ്ഥാനത്തേക്ക് അപ്പോൾ വരാനുമാണ് വിജയ് ഉദ്ദേശിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
സത്യപ്രതിജ്ഞാ ചടങ്ങിൽ വിജയ് വന്നാൽ മൊത്തം ശ്രദ്ധയും അദ്ദേഹത്തിലേക്കു പോകുമെന്ന ആശങ്ക കോൺഗ്രസിനുണ്ട്. മുൻപ് അദ്ദേഹം തിരുവനന്തപുരത്ത് വന്നപ്പോൾ അമിതമായ ജനത്തിരക്കുണ്ടായത് വലിയ സുരക്ഷാ വെല്ലുവിളികൾ ഉയർത്തിയിരുന്നു. ഇത്തരം ഒരു വലിയ ചടങ്ങിൽ അദ്ദേഹം കൂടി എത്തിയാൽ നിയന്ത്രണാതീതമായ തിരക്കുണ്ടാകുമെന്നും ചടങ്ങിന്റെ പ്രധാന ശ്രദ്ധ തിരിയുമെന്നും അധികൃതർ വിലയിരുത്തുന്നു.
സത്യപ്രജ്ഞാ ചടങ്ങിലേക്ക് അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിക്കാറുണ്ട്. കോൺഗ്രസിന്റെ കൂടി പിന്തുണ വിജയ് സർക്കാരിനുള്ളതിനാൽ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അദ്ദേഹം വരുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖു എന്നിവർ ചടങ്ങിനെത്തും. ഇവരെല്ലാം പ്രത്യേക വിമാനത്തിൽ ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തുമെന്നു കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

by Midhun HP News | May 18, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 520 രൂപയാണ് കുറഞ്ഞത്. 1,14,560 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. 14,320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ആഗോള വിപണിയില്‍ എണ്ണവില കൂടിയത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിക്കുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ തുടര്‍ന്ന് എണ്ണവില 110 ഡോളര്‍ കടന്ന് കുതിക്കുകയാണ്. ഇതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തത എന്ന ട്രംപിന്റെ വാക്ക്, ഇറാനെതിരെ വീണ്ടും സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുന്നു എന്ന സൂചനയാണ് നല്‍കിയത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന ആശങ്കയാണ് എണ്ണവിലയെ സ്വാധീനിച്ചത്. ഇത് ഇന്ത്യന്‍ വിപണിയില്‍ അടക്കം പ്രതിഫലിക്കുകയായിരുന്നു.
ഇതിന് പുറമേ അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന പ്രവചനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തില്‍ ഒരു തീരുമാനം വന്നാല്‍ ഡോളറിന്റെ മൂല്യം വീണ്ടും ഉയരുമെന്ന കണക്കുകൂട്ടലും സ്വര്‍ണത്തിന് വിനയായിട്ടുണ്ട്.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | May 17, 2026 | Latest News, കേരളം
തിരുവനന്തപുരം: നാളെ സമ്പൂര്‍ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും
ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം നാളെ സമ്പൂര്‍ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. നാളെ മുഖ്യമന്ത്രി അടക്കം 21 പേര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
21 മന്ത്രിമാര്‍….
പി കെ കുഞ്ഞാലിക്കുട്ടി
രമേശ് ചെന്നിത്തല
സണ്ണി ജോസഫ്
കെ മുരളീധരന്‍
മോന്‍സ് ജോസഫ്
ഷിബു ബേബി ജോണ്‍
അനൂപ് ജേക്കബ്
സി പി ജോണ്‍
എ പി അനില്‍കുമാര്‍
എന്‍ ഷംസുദ്ദീന്‍
പി സി വിഷ്ണുനാഥ്
റോജി എം ജോണ്‍
ബിന്ദു കൃഷ്്ണ
എം ലിജു
കെ എം ഷാജി
പി കെ ബഷീര്‍
വി ഇ അബ്ദുള്‍ ഗഫൂര്‍
ടി സിദ്ദിഖ്
കെ എ തുളസി
ഒ ജെ ജനീഷ്
എ പി അനില്‍ കുമാര്‍
by Midhun HP News | May 17, 2026 | Latest News, കേരളം
ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനത്തിന് ഇല്ലെന്ന അനൂപ് ജേക്കബിന്റെ അവശ്യം കോൺഗ്രസ് അംഗീകരിച്ചെന്ന് സൂചന. അഞ്ച് വർഷവും അനൂപ് ജേക്കബ് തന്നെ മന്ത്രിയാകും. മാണി സി കാപ്പന് ഡെപ്യൂട്ടി സ്പീക്കർ പദവി വാഗ്ദാനം ചെയ്തെന്നും സൂചനയുണ്ട്. അനൂപ് ജേക്കബിനും മാണി.സി കാപ്പനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം നൽകാമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാൽ ഇരുവരും ഇതിനോട് യോജിച്ചിരുന്നില്ല.
പാലായിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിയുക്ത മുഖ്യമന്ത്രി വി. ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ പരസ്യമായ ഉറപ്പ് പാലിക്കണമെന്ന ആവശ്യം മാണി സി കാപ്പൻ മുന്നോട്ട് വെക്കുകയുണ്ടായി.അങ്ങോട്ടുപോകുന്ന കാറിൽ ആയിരിക്കില്ല കാപ്പൻ തിരികെ വരിക, കൊടിവെച്ച കാറിലായിരിക്കും മടങ്ങുകയെന്നാണ് വി. ഡി സതീശൻ പാലായിൽ വന്ന് പ്രസംഗിച്ചത്. ‘ടീം യുഡിഎഫ്’ എന്നല്ലേ നേതാക്കൾ പറയുന്നത്, താനും അതിന്റെ ഭാഗമല്ലേ? അതുകൊണ്ട് പറഞ്ഞ വാക്ക് പാലിക്കണമെന്ന് മാണി സി കാപ്പൻ പ്രതികരിച്ചത്.
അതേസമയം, ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയുമെന്ന കോൺഗ്രസ് ഫോർമുലയിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം വഴങ്ങി. രണ്ട് മന്ത്രിസ്ഥാനമെന്ന കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ജലസേചന വകുപ്പാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകുക
by Midhun HP News | May 17, 2026 | Latest News, കേരളം
തിരുവനന്തപുരം: സതീശൻ മന്ത്രിസഭയിലെ പുതിയ മന്ത്രിമാർ പഴയ മന്ത്രിമാരുടെ കാറുകൾ തന്നെ ഉപയോഗിക്കും. വിഎൻ വാസവൻ ഉപയോഗിച്ച കാറായിരിക്കും മുഖ്യമന്ത്രിയുടെ വാഹനമായി ഉപയോഗിക്കുക. ഏറ്റവും കുറവ് ദൂരം ഓടിയ കാർ എന്ന നിലയ്ക്കാണ് ഈ തീരുമാനം. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും അവസാനമായി വാങ്ങിയ കാറാണ് വിഎൻ വാസവന്റേത്. ആ വാഹനമായിരിക്കും മുഖ്യമന്ത്രിയുടെ ഔദ്യോഗികവാഹനമായി വി ഡി സതീശൻ ഉപയോഗിക്കുക. പിണറായി വിജയൻ ഉപയോഗിച്ച കറുത്ത കാർ ഇല്ല. പുതിയ മന്ത്രിമാർക്കെല്ലാം തന്നെ പഴയ മന്ത്രിമാർ ഉപയോഗിച്ച വാഹനം തന്നെ ഏതെങ്കിലും അറ്റകുറ്റപ്പണികൾ ഉണ്ടെങ്കിൽ അത് മാറ്റി ഉപയോഗിക്കാനാണ് തീരുമാനം.
Recent Comments