by Midhun HP News | Oct 15, 2026 | Latest News, സിനിമ
നടൻ രജനികാന്തിന്റെ കടുത്ത ആരാധകരിലൊരാളാണ് ധനുഷ്. പലപ്പോഴും രജനികാന്തിനോടുള്ള തന്റെ ആരാധനയെക്കുറിച്ച് ധനുഷ് തുറന്നു പറഞ്ഞിട്ടുമുണ്ട്. തന്റെ തങ്കപ്പയ്യൻ ആണ് ധനുഷെന്ന് രജനികാന്തും പൊതുവേദിയിൽ പറഞ്ഞിട്ടുണ്ട്. രജനികാന്തിന്റെ ‘ജയിലർ 2’ വിന്റെ എഫ്ഡിഎഫ്എസ് കാണാനെത്തിയ ധനുഷിന്റെ വിഡിയോയാണ് വൈറലാകുന്നത്.

ചെന്നൈയിലെ രോഹിണി തിയറ്ററിലാണ് ധനുഷ് എത്തിയത്. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ നടൻ തയ്യാറായില്ല. രജനികാന്തിന്റെ മകളും ധനുഷിന്റെ മുൻഭാര്യയുമായ ഐശ്വര്യയും ജയിലർ 2 കാണാനെത്തിയിരുന്നു. ഇവരുടെ മക്കളായ യാത്രയും ലിംഗയും ഐശ്വര്യയ്ക്ക് ഒപ്പമുണ്ടായിരുന്നു. അതേസമയം ഇരുവരും വീണ്ടും ഒന്നിക്കട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകർ. ‘തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് ജയിലർ 2. ബ്ലോക്ബസ്റ്റർ. ഓരോ ‘തലൈവർ’ ആരാധകനും ഇതൊരു വിരുന്നാണ്’.- എന്നാണ് ചിത്രം കണ്ടതിന് പിന്നാലെ ധനുഷ് എക്സിൽ കുറിച്ചത്.

2022 ലാണ് ധനുഷും ഐശ്വര്യയും വിവാഹമോചിതരാകുന്നുവെന്ന് പ്രഖ്യാപിച്ചത്. 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്. 6 മാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18 നായിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം.
വിവാഹിതനാകുമ്പോൾ ധനുഷിന് 21 വയസ്സും ഐശ്വര്യയ്ക്ക് 23 വയസ്സുമായിരുന്നു പ്രായം. വേർപിരിഞ്ഞതിന് ശേഷവും മക്കളുടെ കാര്യങ്ങൾക്ക് ഇരുവരും ഒന്നിച്ചെത്താറുണ്ട്. അതേസമയം ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച അഭിപ്രായമാണ് ജയിലർ 2 വിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ടൈഗർ മുത്തുവേൽ പാണ്ഡ്യനായി രജനി തകർത്തു എന്നാണ് സിനിമ കണ്ട ഭൂരിഭാഗം പേരും പറയുന്നത്.


by Midhun HP News | Oct 15, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഫോണില്‍ അജ്ഞാത നമ്പറില്‍ നിന്നുള്ള കോള്‍ കണ്ട് ഇത് ആരുടേതാണ് എന്ന കണ്‍ഫ്യൂഷന്‍ ഇനി വേണ്ട. സുരക്ഷ കണക്കിലെടുത്ത് ഉപയോക്താക്കള്‍ക്ക് കോളര്‍ ഐഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കി. നവംബര്‍ ഒന്നുമുതല്‍ കോള്‍ വിളിക്കുന്ന ആളിന്റെ പേര് പ്രദര്‍ശിപ്പിക്കുന്ന കോളിങ് നെയിം പ്രസന്റേഷന്‍ നടപ്പിലാക്കാന്‍ ടെലികോം സേവന ദാതാക്കളോട് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കി.

ഫോര്‍ജിയും അതിന് മുകളിലുള്ള മൊബൈല്‍ നെറ്റ് വര്‍ക്കുകളിലും ( ഉദാഹരണത്തിന് ഫൈവ്ജി) എല്ലാ ഉപയോക്താക്കളുടെയും ഫോണില്‍ കോളിങ് നെയിം പ്രസന്റേഷന്‍ സ്ഥിരമായി പ്രവര്‍ത്തനക്ഷമമായിരിക്കണമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോമ്മിന്റെ ഉത്തരവില്‍ പറയുന്നു. ഒരു കോള്‍ വരുമ്പോള്‍ ഫോണില്‍ വിളിക്കുന്നയാളുടെ പേരും നമ്പറും തെളിയുന്ന തരത്തിലാണ് പുതിയ സംവിധാനം. 2ജി, 3ജി നെറ്റ് വര്‍ക്കുകളിലും പബ്ലിക് സ്വിച്ച്ഡ് ടെലിഫോണ്‍ നെറ്റ് വര്‍ക്കുകളിലും ഇത് നടപ്പിലാക്കുന്നത് പിന്നീട് പരിഗണിക്കുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.
കോളര്‍ ഐഡി എങ്ങനെയാണ് പ്രവര്‍ത്തിക്കുക?
കോള്‍ വരുമ്പോള്‍ സ്‌ക്രീനിലെ ആദ്യ ഭാഗത്ത് വിളിക്കുന്നയാളുടെ നമ്പര്‍ കാണിക്കും. രണ്ടാമത്തെ ഭാഗത്ത് ഉപയോക്താവിന്റെ കോണ്‍ടാക്ടുകളില്‍ സേവ് ചെയ്തിട്ടുള്ള പേര് കാണിക്കും. നമ്പര്‍ സേവ് ചെയ്തിട്ടില്ലെങ്കില്‍ ആഭ്യന്തര കോളുകള്‍ക്കായി ഒറിജിനേറ്റിങ് ടെലികോം ഓപ്പറേറ്ററുടെ സബ്‌സ്‌ക്രൈബര്‍ ഡാറ്റാബേസില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിളിക്കുന്നയാളുടെ പേര് പ്രദര്‍ശിപ്പിക്കും. അന്തരാഷ്ട്ര കോളുകള്‍ക്ക്, സ്‌ക്രീനില്‍ ഇന്റര്‍നാഷണല്‍ കോള്‍ എന്ന് പ്രദര്‍ശിപ്പിക്കും.

ഓരോ ടെലികോം സേവന ദാതാവും വരിക്കാരുടെ പേരുകള്‍ അവരുടെ നമ്പറുകളുമായി മാപ്പ് ചെയ്യുന്ന ഡാറ്റാ ബേസ് സ്ഥാപിക്കുകയും പരിപാലിക്കുകയും വേണമെന്നാണ് വ്യവസ്ഥ. കോള്‍ സ്വീകരിക്കുന്ന ഓപ്പറേറ്റര്‍ ഈ ഡാറ്റാ ബേസില്‍ നിന്ന് പേര് വീണ്ടെടുത്ത് വിളിക്കപ്പെട്ട ഉപയോക്താവിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലാണ് ക്രമീകരണം.


by Midhun HP News | Oct 15, 2026 | Latest News, ജില്ലാ വാർത്ത
നവരാത്രി മഹോത്സവത്തെ വരവേൽക്കാൻ ഒരുങ്ങി തിരുവാട്ടുകാവ് ദേവീക്ഷേത്രം. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് തിരുവറാട്ട്കാവ് ദേവിക്ഷേത്രത്തിൽ 16-10-2026 വെള്ളിയാഴ്ച മുതൽ 21-10-2026 ബുധനാഴ്ച വരെ വേണി സംഗീത വിദ്യാലയത്തിന്റെ നേതൃത്വത്തിൽ സംഗീതോത്സവം ഉണ്ടായിരിക്കുന്നതാണ്. സംഗീതസന്ധ്യ, നൃത്ത സന്ധ്യ, അരങ്ങേറ്റ പരിപാടികൾ എന്നിവ വൈകുന്നേരം 6 മണി മുതൽ എല്ലാദിവസവും ഉണ്ടായിരിക്കുന്നതാണ്. പൂജവയ്പ്പ് ചടങ്ങിനായും, വിദ്യാരംഭ ചടങ്ങിനായും വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.




by Midhun HP News | Oct 15, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: സുപ്രീം കോടതി വളപ്പിലേക്ക് മാർച്ചും പ്രതിഷേധവും നടത്തുകയും ഹർജി നൽകാനായി കൂട്ടത്തോടെ രജിസ്ട്രിയിൽ പ്രവേശിക്കുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസ് പാർട്ടിക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും ഇന്ത്യ മുന്നണിയിലെ പ്രമുഖ നേതാക്കൾക്കും സുപ്രീം കോടതിയുടെ നോട്ടീസ്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയിൽ മറുപടി തേടിയത്. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും ഇത്തരം രാഷ്ട്രീയ പ്രകടനങ്ങളും മാർച്ചുകളും കർശനമായി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ ദിഗന്ത് മിശ്ര, ദിവ്യാൻഷ് ബിഷ്ത്, ആശിഷ് ഗോപാൽ ഗാർഗ്, ശ്വേത ഗാർഗ് എന്നിവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

സുപ്രീം കോടതി പരിസരത്ത് അരങ്ങേറിയ സംഭവങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഇത്തരത്തിൽ ജുഡീഷ്യറിയെ വിരട്ടാൻ ശ്രമിക്കുന്നത് അനുവദിക്കരുതെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗൗരവ് ഭാട്ടിയ വാദിച്ചു. എന്നാൽ, “ആർക്കും ജുഡീഷ്യറിയെ ഭയപ്പെടുത്താൻ കഴിയില്ല” എന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി. “ഞങ്ങൾ ദന്തഗോപുരങ്ങളിൽ വസിക്കുന്നവരല്ല; അവർ പുറത്ത് എന്താണ് പറയുന്നതെന്നും കോടതിയിൽ എന്താണ് പറയുന്നതെന്നും ഞങ്ങൾക്ക് വ്യക്തമായി അറിയാം” എന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേർത്തു.

ഒക്ടോബർ 12-ന് പ്രതിപക്ഷ നേതാക്കൾ സുപ്രീം കോടതിയിലേക്ക് നടത്തിയ മാർച്ചിന് പിന്നാലെ, ചീഫ് ജസ്റ്റിസിനെ വ്യക്തിപരമായി അധിക്ഷേപിച്ച് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ വന്ന പോസ്റ്റിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഈ ഘട്ടത്തിൽ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. മറ്റ് ആവശ്യങ്ങളിൽ എതിർകക്ഷികൾ നിലപാട് വ്യക്തമാക്കട്ടെയെന്നും അവരുടെ മറുപടി പരിശോധിച്ച ശേഷം തുടർനടപടികൾ ആലോചിക്കാമെന്നും ബെഞ്ച് അറിയിച്ചു.


by Midhun HP News | Oct 15, 2026 | Latest News, കേരളം
കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

കോർപ്പറേഷൻ പരിധിയിലുള്ള അങ്കണവാടികൾ, മദ്രസകൾ, സിബിഎസ്ഇ , ഐസിഎസ്ഇസ്കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉത്തരവ് പ്രകാരമുള്ള അവധി ബാധകമായിരിക്കും. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും വിവിധ യൂണിവേഴ്സിറ്റി പരീക്ഷകൾക്കും ഈ അവധി ബാധകമായിരിക്കില്ലെന്നും പരീക്ഷകൾ നിശ്ചയിച്ച സമയത്തുതന്നെ നടക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന വഴികളിലും നഗരത്തിലെ പ്രധാന പാതകളിലും കർശനമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതിനാലാണ് വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും യാത്ര സുഗമമാക്കുന്നതിനായി ഉച്ചയ്ക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയത്.


Recent Comments