അസീമ ബീവി (65) അന്തരിച്ചു

അസീമ ബീവി (65) അന്തരിച്ചു

പെരുമാതുറ: പെരുമാതുറ പാലമൂട് ഹൗസിൽ പരേതനായ അബ്ദുൽ ജബ്ബാർ മൗലവിയുടെ ഭാര്യ അസീമ ബീവി (65) നിര്യാതയായി.

മക്കൾ: മുഹമ്മദ് റാഫി, താഹ (ദുബായ്), സുമയ്യ, സുഹൈല
മരുമക്കൾ: ജാസ്മി, സ്വാലിഹ, സജീബ്, നിസാം

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ നാളെ വിധി

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ നാളെ വിധി

കൊല്ലം: ശബരിമല സ്വർണപ്പാളി കേസുകളിലെ എഫ്‌ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ അപേക്ഷയിൽ നാളെ വിധി. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക. കേസിന്റെ എഫ്ഐആർ, റിമാൻഡ് റിപ്പോർട്ടുകൾ, അറസ്റ്റിലായവരുടെയും മറ്റുള്ളവരുടെയും മൊഴികൾ, പിടിച്ചെടുത്ത രേഖകൾ തുടങ്ങിയവയുടെ പകർപ്പ് ആവശ്യപ്പെട്ടാണ് ഇഡി അപേക്ഷ നൽകിയത്.

വിവരങ്ങൾ കൈമാറുന്നതിൽ കുഴപ്പമില്ലെന്നും ഇഡി ആവശ്യപ്പെടുന്ന പോലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ മാത്രമേ അന്വേഷണം പാടുള്ളുവെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. മറ്റു കുറ്റകൃത്യങ്ങളിൽ ഇഡി അന്വേഷണം നടത്തിയാൽ നിലവിലെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. സ്വർണപ്പാളി അപഹരണത്തിലൂടെ ലഭിച്ച തുകയെപ്പറ്റിയുള്ള അന്വേഷണത്തിനാണ് പകർപ്പുകൾ ആവശ്യപ്പെടുന്നതെന്നായിരുന്നു ഇഡിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്. കേസിൽ ഐപിസി 467-ാം വകുപ്പ് ഉൾപ്പെടുത്തിയിട്ടുള്ളതുകൊണ്ടാണ് കേസിലെ വിവരങ്ങൾ ആരായുന്നതെന്നാണ് ഇഡി കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ വ്യക്തമാക്കിയിട്ടുള്ളത്.

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

തൃശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് ഉൾപ്പെടുത്തി വീഡിയോ പുറത്തുവിട്ട സംഭവത്തിൽ കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂർ സിറ്റി പൊലീസാണ് കേസെടുത്തത്. അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനുമാണ് നടപടി.

മാർ‌ട്ടിന്റെ വീഡിയോ ഷെയർ ചെയ്തവർക്കെതിരെയും കേസെടുക്കും. അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്നതും അധിക്ഷേപിക്കുകയും ചെയ്യുന്ന വിഡിയോ മാർട്ടിൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇതു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത പൊലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മാര്‍ട്ടിന്‍ പങ്കുവച്ച വീഡിയോയ്ക്ക് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായതോടെയാണ് അതിജീവിത പൊലീസില്‍ പരാതി നല്‍കിയത്. വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകളും അതിജീവിത പൊലീസില്‍ ഹാജരാക്കിയിരുന്നു. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് വീഡിയോയിൽ മാർട്ടിൻ ആരോപിക്കുന്നത്.

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 99,000ലേക്ക് അടുക്കുന്നു. ഇന്ന് പവന് 240 രൂപയാണ് വര്‍ധിച്ചത്. 98,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് കൂടിയത്. 12,360 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ച് ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ കഴിഞ്ഞ ദിവസം സ്വര്‍ണവില ഇടിഞ്ഞിരുന്നു. എന്നാല്‍ ഇന്നലെയും ഇന്നുമായി തിരിച്ചുകയറുന്ന കാഴ്ചയാണ് ദൃശ്യമായത്. 15ന് രേഖപ്പെടുത്തിയ 99,280 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. രണ്ടുദിവസത്തിനിടെ പവന് 720 രൂപയാണ് വര്‍ധിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്.

എസ്ഐആർ: പൂരിപ്പിച്ച ഫോം നൽകാൻ ഇന്നുകൂടി അവസരം; പുറത്തായത് 24.95 ലക്ഷം

എസ്ഐആർ: പൂരിപ്പിച്ച ഫോം നൽകാൻ ഇന്നുകൂടി അവസരം; പുറത്തായത് 24.95 ലക്ഷം

തിരുവനന്തപുരം: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്ഐആർ) ഭാഗമായി എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണം വഴി പട്ടികയിൽനിന്നു പുറത്താകുന്ന 24.95 ലക്ഷം പേരുടെ വിവരങ്ങൾ തെരഞ്ഞെടുപ്പു കമ്മിഷൻ പ്രസിദ്ധീകരിച്ചു. https://www.ceo.kerala.gov.in/asd-list എന്ന ലിങ്കിൽ ബൂത്ത് അടിസ്ഥാനത്തിൽ പട്ടിക പരിശോധിക്കാം.

പൂരിപ്പിച്ച ഫോം സമർപ്പിക്കാൻ ഇന്നുകൂടി മാത്രം അവസരം നൽകിക്കൊണ്ടാണ് ഇന്നലെ വൈകിട്ട് പട്ടിക പ്രസിദ്ധീകരിച്ചത്. കൂടുതൽ‍സമയം വേണമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം അംഗീകരിച്ചിട്ടില്ല. മതിയായ കാരണങ്ങളില്ലാതെ പുറത്താക്കൽ പട്ടികയിൽ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇന്നു തന്നെ ബൂത്ത് ലവൽ ഓഫിസറെ ബന്ധപ്പെട്ട് എസ്ഐആർ ഫോം പൂരിപ്പിച്ചു നൽകണം.

പൂരിപ്പിച്ച ഫോം സമർപ്പിക്കാൻ ഇന്നുകൂടി മാത്രം അവസരം നൽകിക്കൊണ്ടാണ് ഇന്നലെ വൈകിട്ട് പട്ടിക പ്രസിദ്ധീകരിച്ചത്. കൂടുതൽ‍സമയം വേണമെന്ന രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം അംഗീകരിച്ചിട്ടില്ല. മതിയായ കാരണങ്ങളില്ലാതെ പുറത്താക്കൽ പട്ടികയിൽ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഇന്നു തന്നെ ബൂത്ത് ലവൽ ഓഫിസറെ ബന്ധപ്പെട്ട് എസ്ഐആർ ഫോം പൂരിപ്പിച്ചു നൽകണം.