തൃശൂരില്‍ സഹോദരിമാരുടെ കൂട്ട ആത്മഹത്യാ ശ്രമം, ഒരാള്‍ മരിച്ചു

തൃശൂരില്‍ സഹോദരിമാരുടെ കൂട്ട ആത്മഹത്യാ ശ്രമം, ഒരാള്‍ മരിച്ചു

തൃശൂര്‍: ആറ്റൂരില്‍ വയോധികരായ സഹോദരിമാരുടെ കൂട്ട ആത്മഹത്യ ശ്രമം. മണ്ഡലംകുന്ന് സ്വദേശികളായ ദേവകി (83) ജാനകി (80) സരോജനി (75) എന്നിവരെയാണ് ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. ഇതില്‍ സരോജിനി പിന്നീട് മരിച്ചു. ജാനകി, ദേവകി എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തിലെ മണ്ഡലംകുന്നിന് സമീപത്തെ വീട്ടില്‍ അവശ നിലയില്‍ അയല്‍വാസികളാണ് മൂവരെയും കണ്ടെത്തിയത്. തുടര്‍ന്ന് ചെറുതുരുത്തി പൊലീസ് ഇടപെട്ട് സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യനില ഗുരുതരമായ സരോജിനി പിന്നീട് മരിക്കുകയായിരുന്നു. ജീവിത നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്ന് പറയുന്ന കുറിപ്പ് കണ്ടെത്തി. മൂന്നു പേരും അവിവാഹിതരാണ്.

ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ് വീടിന് തീയിട്ടു

ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ് വീടിന് തീയിട്ടു

ഭാര്യയോടുള്ള സംശയം കാരണം, അതിന്റെ ദേഷ്യം തീർക്കാൻ മധ്യവയകനായ ഭർത്താവ് പുലർച്ചെ വീടിന് തീയിട്ടു. ഭാര്യയും മകനും പൊള്ളലേറ്റ് ചികിത്സയിൽ.
ഭാര്യയോടുള്ള സംശയത്തെ തുടർന്ന് പത്തനംതിട്ട വകയാർ കൊല്ലംപടിയിൽ ഭർത്താവ് വീടിന് തീയിട്ടു.

വീട്ടിൽ എല്ലാവരും ഉറങ്ങിക്കിടന്ന സമയത്ത് പുലർച്ചെ ഒന്നരയോടെ ഭർത്താവ് വീടിന് തീയിടുകയായിരുന്നു. പൊള്ളലേറ്റ രജനിയും ഇളയ മകനും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് നിലവിൽ. രജനിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. തീകൊളുത്തിയശേഷം രക്ഷപ്പെട്ട സിജുവിനെ പൊലീസ് പിടികൂടി. രജനിയുടേയും സിജുവിൻ്റെയും രണ്ടാം വിവാഹമായിരുന്നു. വിവാഹ ശേഷം ഇരുവരും ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി വീട്ടുകാർ ഉറങ്ങാൻ കിടന്നതായിരുന്നു. പിന്നാലെ ശബ്ദം കേട്ട് ഉണർന്നപ്പോൾ വീടിന് തീ പിടിച്ചിരുന്നു. നോക്കിയപ്പോൾ സിജുവിനെ കാണാനില്ലായിരുന്നു.

ഭാര്യയോടുള്ള സംശയത്തെ തുടർന്നാണ് ഇയാൾ വീടിന് തീകൊളുത്തിയതെന്ന് പൊലീസ് പറയുന്നു. പെയിന്റിങ് തൊഴിലാളിയാണ് അറസ്റ്റിലായ സിജോ. ഇയാളുടെ കയ്യിലുള്ള ടിന്നറോ പെട്രോളോ ഉപയോഗിച്ച് തീകൊളുത്തി എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ വീടിന്റെ ഒരുഭാഗം മുഴുവൻ കത്തിയിട്ടുണ്ട്.

നഗരൂർ പോലീസ് സ്റ്റേഷനിലെ എസ് ഐയെ മർദിച്ച സംഭവത്തിൽ 3 പേർ അറസ്റ്റിൽ

നഗരൂർ പോലീസ് സ്റ്റേഷനിലെ എസ് ഐയെ മർദിച്ച സംഭവത്തിൽ 3 പേർ അറസ്റ്റിൽ

ആറ്റിങ്ങൽ: നഗരൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ അൻസാറിനെ മർദിച്ച സംഭവത്തിൽ 3പേർ പിടിയിൽ. വെള്ളല്ലൂർ ശിവക്ഷേത്രത്തിലെ നാടൻപാട്ടുമായി ബന്ധപ്പെട്ട് അടിപിടി നടക്കവേ പിന്തിരിപ്പിക്കാൻ ശ്രമിച്ചതിലുള്ള വിരോധമാണ് മർദ്ദനത്തിന് പിന്നിൽ എന്ന് പോലീസ് പറയുന്നു . വെള്ളല്ലൂർ സ്വദേശികളായ ആരോമൽ, ചന്തു, കല്ലമ്പലം സ്വദേശി ആദിത്യൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികൾ, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐയെ ചാലിലേക്ക് തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും ഔദ്യോഗിക യൂണിഫോമിലെ നെയിംബോർഡ് പിടിച്ചു പൊട്ടിക്കുകയും മർദിക്കുകയുമായിരുന്നു. സംഭവത്തിൽ 3 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളിൽ ഒരാളായ ചന്തു പള്ളിക്കൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആണ്. പ്രതികളെ റിമാൻഡ് ചെയ്തു.

പി. കൃഷ്ണപിള്ള (96) നിര്യാതനായി

പി. കൃഷ്ണപിള്ള (96) നിര്യാതനായി

ആറ്റിങ്ങൽ: തച്ചൂർകുന്ന് സിന്ധുഭവനിൽ പി. കൃഷ്ണപിള്ള (96) സിപിഐ(എം) തച്ചൂർകുന്ന്ബ്രാഞ്ച് അംഗം) നിര്യാതനായി.

ഭാര്യ: ഇന്ദിരഭായി അമ്മ(പരേത)
മക്കൾ: കെ. സുരേഷ്, കെ. രമേഷ്, ബിന്ദു.ഐ, സിന്ധു.ഐ.
മരുമക്കൾ: പി. ത്രിവേണി, ഷീല എം, മുരളീധരകുറുപ്പ്(പരേതൻ), രാധാകൃഷ്ണൻ നായർ (പരേതൻ).
സംസ്കാര ചടങ്ങുകൾ സ്വവസതിയിൽ വെച്ച് രാത്രി 9 മണിക്ക് നടക്കും.

കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജി അനുസ്മരണം സംഘടിപ്പിച്ചു

കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജി അനുസ്മരണം സംഘടിപ്പിച്ചു

കരവാരം: ഗാന്ധിജി രക്തസാക്ഷിത്വ ദിനത്തിൽ കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിയൂർ ജംഗ്ഷനിൽ ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുകയും ഗാന്ധിജി അനുസ്മരണവും സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസർ, ഡിസിസി മെമ്പർ എം കെ ജ്യോതി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെ സുരേന്ദ്ര കുറുപ്പ്, മുൻ മണ്ഡലം പ്രസിഡന്റ് ജാബിർ മൂൺസിറ്റി, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് താഹിർ വഞ്ചിയൂർ, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് സഹിൽ ആലംകോട്, അസീസ് പള്ളിമുക്ക്, ദിനേശൻ പിള്ള തുടങ്ങിയവർ സംബന്ധിച്ചു.