ആറ്റിങ്ങൽ മാമത്ത് കെഎസ്ആർടിസി ബസ് അപകടം

ആറ്റിങ്ങൽ മാമത്ത് കെഎസ്ആർടിസി ബസ് അപകടം

ആറ്റിങ്ങൽ: കണിയാപുരത്ത് നിന്ന് ആറ്റിങ്ങലിലേക്ക് സഞ്ചരിച്ച കെഎസ്ആർടിസി ഓർഡിനറി ബസ് മാമം പാലത്തിനു സമീപം അപകടത്തിൽപ്പെട്ടു. റോഡ് ക്രോസ് ചെയ്യാൻ നിന്ന സ്കൂട്ടറിനെയും എതിർ ദിശയിൽ നിന്ന് വന്ന ബൈക്കിനെയും ബസ് ഇടിച്ചു. ബസ് അമിതവേഗതയിൽ ഓവർടേക് ചെയ്തതതാണ് അപകടകാരണമെന്ന് നാട്ടുകാർ പറയുന്നു. ബൈക്ക് യാത്രക്കാരൻ മണിലാൽ (50), സ്കൂട്ടർ യാത്രക്കാരൻ റംസി (30) എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. റംസിയോടൊപ്പം അഞ്ചു വയസുള്ള കുട്ടിയുമുണ്ടായിരുന്നു. മണിലാലിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. റംസിയെ നിസാര പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുട്ടിക്ക് പരിക്കുകളില്ല.

വാമനപുരം നദിയിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥി മുങ്ങി മരിച്ചു

വാമനപുരം നദിയിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥി മുങ്ങി മരിച്ചു

വെഞ്ഞാറമൂട് : വാമനപുരം നദിയിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥി മുങ്ങി മരിച്ചു.തിരുവനന്തപുരം സ്വദേശി ശബരി (21) ആണ്

മരിച്ചത്.വെഞ്ഞാറമൂട് മേലാറ്റുമൂഴി ഭാഗത്തു ശബരി ഉൾപ്പെടെ മൂന്നു പേരാണ് കുളിക്കാൻ ഇറങ്ങിയത്. എന്നാൽ ശബരി

മുങ്ങിപ്പോവുകയായിരുന്നു എന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വെഞ്ഞാറമൂട് ഫയർ ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു.

കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു

കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു

മീനങ്ങാടി: വയനാട്ടില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. മീനങ്ങാടി- ബത്തേരി റൂട്ടില്‍ കാക്കവയലിന് സമീപം രാവിലെ 11.30 ഓടെയായിരുന്നു അപകടം.

കാര്‍ യാത്രികരായ കാക്കവയലില്‍ സ്വദേശി പ്രവീഷ് (39), ഭാര്യ ശ്രീജിഷ (34) പ്രവീഷിന്റെ മാതാവ് പ്രേമലത (62) എന്നിവരാണ് മരിച്ചത്. പ്രവീഷ്-ശ്രീജിഷ ദമ്പതിമാരുടെ മകന്‍ ആരവ് മൂന്ന് വയസ്സിനെ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാമനപുരം ആശുപത്രി മുക്കിൽ വാഹനാപകടം 

വാമനപുരം ആശുപത്രി മുക്കിൽ വാഹനാപകടം 

വാമനപുരം: ആശുപത്രിയിലെ ഡോക്ടർ വന്ന കാറും കിളിമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി.കിളിമാനൂർ പുല്ലയിൽ സ്വദേശികളായ യുവാക്കൾക്കാണ് പരിക്കേറ്റത്. കിളിമാനൂർ പുല്ലയിൽ അരുൺ നിവാസിൽ അരുൺ എസ് ജെ അഖിൽ എസ് ജെ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ യുവാക്കളെ ഇപ്പോൾ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

ആറ്റിങ്ങൽ ഐടിഐക്കുമുന്നിൽ വാഹനാപകടം

ആറ്റിങ്ങൽ ഐടിഐക്കുമുന്നിൽ വാഹനാപകടം

ആറ്റിങ്ങൽ: ഐടിഐക്കുമുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോക്കു പിന്നിൽ ബൈക്കിടിച്ച് അപടമുണ്ടായി. ഡിവൈഡറിന്റെ അടുത്ത് ഇൻഡിക്കേറ്റർ ഇട്ട് തിരിയാൻ വേണ്ടി നിർത്തിയിരുന്ന ഓട്ടോക്ക് പിന്നിലായിരുന്നു ബൈക്ക് വന്നിടിച്ചത്. തുടർന്ന് പുറകെ വന്ന മറ്റു മൂന്ന് ബൈക്കുകൾ ആദ്യം ഇടിച്ച ബൈക്കിനു പുറകിലായി ഇടിച്ചു. അവയിൽ ഒരു ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയും ചെയ്തു. ആദ്യം ഓട്ടോയിൽ വന്നിടിച്ച ഡോമിനോർ ബൈക്ക് അതിവേഗത്തിലായിരുന്നു എന്ന് ഓട്ടോക്കാരൻ പറഞ്ഞു. ഓട്ടോക്കുള്ളിൽ യാത്രികർ ആരും തന്നെ ഉണ്ടായിരുന്നില്ല. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്, എന്നാൽ ആളപായമില്ല.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ കുറഞ്ഞ ഫീസില്‍ എം. എസ്. ഡബ്ല്യു പഠിക്കാം; സെമസ്റ്റര്‍ ഫീസ്‌ 6500 രൂപ മാത്രം

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ കുറഞ്ഞ ഫീസില്‍ എം. എസ്. ഡബ്ല്യു പഠിക്കാം; സെമസ്റ്റര്‍ ഫീസ്‌ 6500 രൂപ മാത്രം

ആറ്റിങ്ങൽ: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യകേന്ദ്രത്തിലും  വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2022-2023 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് സോഷ്യൽ  വർക്ക് (എം. എസ്. ഡബ്ല്യു.) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയില്‍ തന്നെ ഏറ്റവും കുറഞ്ഞ ഫീസില്‍ എം. എസ്. ഡബ്ല്യു. പഠിപ്പിക്കുന്ന സര്‍വ്വകലാശാല എന്ന പ്രത്യേകതയുമുണ്ട്. സെമസ്റ്റര്‍ ഫീസ്‌ വെറും 6500 രൂപ മാത്രമാണ്. കൂടാതെ സ്കോളര്‍ഷിപ്‌ സൗകര്യവും ലഭ്യമാണ്. 

കേരളത്തില്‍, ഒരു സര്‍വ്വകലാശാല നേരിട്ട് നടത്തുന്ന എം. എസ്. ഡബ്ല്യു. കോഴ്സും ഇത് തന്നെയാണ്. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല അംഗീകരിച്ച സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം (10+ 2+ 3 പാറ്റേൺ) നേടിയവർക്ക് അപേക്ഷിക്കാം. ബി. എ. പ്രോഗ്രാമിന്റെ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ കോഴ്‌സുകളും പൂർത്തിയായവർക്കും ഒന്ന് മുതൽ നാല് സെമസ്റ്ററുകൾ വിജയിച്ച് (എട്ട് സെമസ്റ്റർ പ്രോഗ്രാമിന് ഒന്ന് മുതൽ ആറ് സെമസ്റ്ററുകൾ വിജയിച്ച്) 2022 ഏപ്രിൽ / മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ  എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ ഓഗസ്റ്റ് 31ന് ന് മുൻപായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്,   പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.  
സോഷ്യൽ വർക്ക് അഡ്മിഷൻ ടെസ്റ്റ് (SWAT) വഴിയായിരിക്കും എം. എസ്. ഡബ്ല്യു. കോഴ്‌സിലേക്കുളള പ്രവേശനം. സോഷ്യൽ വർക്കിൽ ബിരുദം നേടിയവർക്ക് പ്രവേശന പരീക്ഷയുടെ മാർക്കിൽ 10% വെയ്‌റ്റേജ് ലഭിക്കും. പ്രവേശന പരീക്ഷകൾ മെയ് അഞ്ച് മുതൽ 11 വരെ, സർവ്വകലാശാലയുടെ മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നടക്കും. മെയ് 21ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 22. പ്രവേശന പരീക്ഷ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനും www.ssus.ac.in  സന്ദർശിക്കുക.