പുതിയ മദ്യനയത്തിന് അംഗീകാരം: ഐ.ടി മേഖലയില്‍ പബ്ബുകള്‍

പുതിയ മദ്യനയത്തിന് അംഗീകാരം: ഐ.ടി മേഖലയില്‍ പബ്ബുകള്‍

തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. 2022-23 സാമ്പത്തിക വർഷത്തിലേക്കുള്ള മദ്യനയത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരിക്കുന്നത്. ഐടി മേഖലയിൽ പബ് ആരംഭിക്കാനും സംസ്ഥാനത്ത് വിദേശമദ്യ ചില്ലറ വിൽപന ശാലകളുടെ എണ്ണം വർധിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ മദ്യനയം.

നൂറിൽപരം വിദേശമദ്യ ചില്ലറ വിൽപന ശാലകൾ പുതുതായി ആരംഭിക്കാനും നിർദേശമുണ്ട്. ജനവാസ മേഖലയിൽനിന്ന് മാറി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ബെവ്കോയുടേയും കൺസ്യൂമർ ഫെഡിന്റെയും കീഴിൽ ആരംഭിക്കാനാണ് തീരുമാനം.

ഐടി മേഖലയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പബ്ബുകൾ ആരംഭിക്കാൻ അംഗീകാരം നൽകുന്നത്. ഐടി സ്ഥാപനങ്ങളിലെ സംഘടനകളടക്കം സർക്കാരിനോട് ഇക്കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ തന്നെ ഇക്കാര്യം പലതവണ പെടുത്തിയതാണ്. ഫൈവ് സ്റ്റാർ നിലവാരത്തിലായിരിക്കും പബ്ബുകൾ വരിക എന്നാണ് റിപ്പോർട്ട്.

ആറ്റിങ്ങലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യാത്രക്കാർക്ക് ഗുരുതര പരുക്ക്

ആറ്റിങ്ങലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യാത്രക്കാർക്ക് ഗുരുതര പരുക്ക്

ആറ്റിങ്ങൽ: നാലുമുക്ക് പെട്രോൾ പമ്പിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പെട്രോൾ പമ്പിൽ നിന്നും തെറ്റായ ദിശയിലൂടെ സഞ്ചരിച്ച ബൈക്ക് ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ അമിത വേഗതയിലായിരുന്നെന്നാണ് പ്രാഥമിക റിപ്പോർട്ട്.

ഓട്ടോ മിനിമം നിരക്ക് 30 രൂപ; തുടർന്ന് കിലോമീറ്ററിന് 15 രൂപ

ഓട്ടോ മിനിമം നിരക്ക് 30 രൂപ; തുടർന്ന് കിലോമീറ്ററിന് 15 രൂപ

തിരുവനന്തപുരം: ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് നിലവിലുള്ള 25 രൂപയിൽ നിന്ന് 30 ആക്കാനുള്ള ശുപാർശ ജസ്റ്റിസ് എം. രാമചന്ദ്രൻ കമ്മിറ്റി ഗതാഗത വകുപ്പിനു സമർപ്പിച്ചു. മിനിമം നിരക്കു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും നിലവിലുള്ള 12 രൂപയിൽ നിന്നു 15 ആക്കാനുമാണു ശുപാർശ.

കോർപറേഷൻ/മുനിസിപ്പാലിറ്റി പരിധിക്കു പുറത്ത് ഓട്ടോകൾക്ക് 50% അധികനിരക്കും രാത്രി യാത്രയിൽ നഗരപരിധിയിൽ 50% അധിക നിരക്കും തുടരണമെന്നും കമ്മിറ്റി നിർദേശിച്ചു. വെയ്റ്റിങ് ചാർജ് 15 മിനിറ്റിനു നിലവിലുള്ള 10 രൂപ എന്നതിൽ മാറ്റമില്ല. .

1500 സിസിയിൽ താഴെയുള്ള ടാക്സി കാറുകൾക്കു മിനിമം നിരക്ക് നിലവിലുള്ള 175 രൂപയിൽ നിന്ന് 210 ആയും കിലോമീറ്റർ നിരക്ക് 15 രൂപയിൽ നിന്ന് 18 ആയും വർധിപ്പിക്കണം. 1500 സിസിയിൽ അധികമുള്ള ടാക്സി കാറുകൾക്ക് മിനിമം നിരക്ക് 200 രൂപയിൽ നിന്ന് 240 ആയും, കിലോമീറ്റർ നിരക്ക് 17 രൂപയിൽ നിന്ന് 20 ആയും വർധിപ്പിക്കാനാണു ശുപാർശ. വെയ്റ്റിങ് ചാർജ് നിലവിൽ ഉള്ളതു പോലെ മണിക്കൂറിന് 50 രൂപയായും ഒരു ദിവസം പരമാവധി 500 രൂപയായും നിലനിർത്തണം.

നിർദേശങ്ങൾ സർക്കാർ ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നു മന്ത്രി ആന്റണി രാജു പറഞ്ഞു. ഇന്ധനവില വർധിച്ചതിന്റെ അടിസ്ഥാനത്തിൽ ഓട്ടോ-ടാക്സി നിരക്കു വർധന വേണമെന്ന വാഹന ഉടമകളുടെയും യൂണിയനുകളുടെയും ആവശ്യം ന്യായമാണെന്ന ധാരണയാണു ചർച്ചയിലുണ്ടായതെന്നും മന്ത്രി പറഞ്ഞു. ജസ്റ്റിസ് എം.രാമചന്ദ്രൻ, ഗതാഗത കമ്മിഷണർ എം.ആർ.അജിത്കുമാർ, കമ്മിറ്റി അംഗങ്ങളായ എൻ.നിയതി, ടി. ഇളങ്കോവൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

പൊയ്കമുക്കിൽ വാഹനാപകടം; 10 വയസുകാരൻ മരിച്ചു

പൊയ്കമുക്കിൽ വാഹനാപകടം; 10 വയസുകാരൻ മരിച്ചു

മുദാക്കൽ : മുദാക്കൽ പൊയ്കമുക്കിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ കാറിടിച്ച് മാതാപിതാക്കൾക്കൊപ്പം സഞ്ചരിച്ച 10 വയസ്സുകാരൻ മരിച്ചു. വാളക്കാട് നിലാവ് വീട്ടിൽ അനീഷിന്റെയും സിമിയുടെയും മകൻ ആയുഷ് ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3 മണി കഴിഞ്ഞാണ് സംഭവം. അനീഷും സിമിയും ആയുഷും കൂടി വാമനപുരത്ത് പോയിട്ട് തിരിച്ചു വീട്ടിലേക്ക് പൊകവേയാണ് അപകടം. അനീഷും കുടുംബവും സഞ്ചരിച്ച വാഗൻആർ കാർ നിർത്തിയിട്ടിരുന്ന പിക്കപ്പിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ കുട്ടി റോഡിലേക്ക് തെറിച്ചു വീണു എന്ന് നാട്ടുകാർ പറയുന്നു. കുട്ടിയെ ഉടൻ വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

ആറ്റിങ്ങൽ മൂന്നുമുക്കിൽ വാഹനാപകടം

ആറ്റിങ്ങൽ മൂന്നുമുക്കിൽ വാഹനാപകടം

ആറ്റിങ്ങൽ : ആറ്റിങ്ങൽ മൂന്ന്മുക്കിൽ വാഹനാപകടം. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് സഞ്ചരിച്ച കാർ ആറ്റിങ്ങൽ മൂന്നുമുക്കിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. മംഗലപുരം സ്വദേശിയായ ഇയാൾ മദ്യപിച്ചിരുന്നു എന്ന് ആരോപണമുണ്ട്. ഇടിയേറ്റ കാർ സമീപത്തുണ്ടായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയും സ്കൂട്ടറിൽ ഇരുന്ന വ്യക്തിക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു.ഇടിയേറ്റ വാഹനത്തിൽ കൊച്ചു കുഞ്ഞും ഉണ്ടായിയുന്നു, ആർക്കും പരിക്കില്ല.

അവനവഞ്ചേരിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

അവനവഞ്ചേരിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

ആറ്റിങ്ങൽ: അവനവഞ്ചേരി പോയിന്റ് മുക്കിനു സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം.
അഖിലേഷ് (22), ശ്രീക്കുട്ടൻ (24), ആദർശ് (21) എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. മൂവരേയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവനവഞ്ചേരി സ്വദേശിയായ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 8.30 ഓടെയായിരുന്നു അപകടം ഉണ്ടായത്.