ആലംകോട് അവിക്സിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് നടയറ സ്വദേശി മരണപ്പെട്ടു

ആലംകോട് അവിക്സിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് നടയറ സ്വദേശി മരണപ്പെട്ടു

ആറ്റിങ്ങൽ: ആലംകോട് അവിക്സിന് സമീപം ഇന്നലെ രാത്രി 12 മണിക്ക് ബൈക്കുകൾ കൂട്ടിയിടിച്ച് നടയറ മുസ്ലിം ജമാഅത്തിന് സമീപം താമസിക്കുന്ന അഹമ്മദ് (27) മരണപ്പെട്ടു. ആലംകോട് സഹറൽ മന്തി റസ്റ്റോറന്റിലെ സ്റ്റാഫുകൾ സഞ്ചരിച്ചിരുന്ന ബൈക്കും അഹമ്മദ് സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. മലപ്പുറം സ്വദേശി ശ്രീഹരി (22),
കോട്ടയം സ്വദേശി ആദിത്യൻ (22) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

പെരുമാതുറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

പെരുമാതുറയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

പെരുമാതുറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പെരുമാതുറ ഷെഫീഖ് മൻസിലിൽ സ്വദേശി ഷാഫി (33) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം.

ഏപ്രിൽ 2 ന് പെരുമാതുറ ജംഗ്ഷനിൽ വെച്ചായിരുന്നു അപകടം. രാത്രി പത്തിനൊന്ന് മണിയോടെ ബൈക്കിൽ കൊട്ടാരം തുരുത്തിൽ റോഡിൽ നിന്നും തീരദേശപാതയിലേക്ക് ഇറങ്ങവേ അഞ്ചുതെങ്ങ് ഭാഗത്ത് നിന്നും വരുകയായിരുന്ന ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാഫിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. പോസ്റ്റമാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകും

ഗൾഫിൽ ജോലി ഒഴിവാക്കിയ ഷാഫി, പെരുമാതുറയിൽ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. ഷാഹുൽ ഹമീദ്, ഷെക്കീല ദമ്പതികളുടെ മകനാണ്.
ഭാര്യ: രഹ്ന, മകൻ: സലാഹ്, സഹോദരങ്ങൾ: ഷെഫീഖ്, ജാസ്മി

ആറ്റിങ്ങൽ അവനവഞ്ചേരിയിൽ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു

ആറ്റിങ്ങൽ അവനവഞ്ചേരിയിൽ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ അനൂപ് ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയിൽ വീട്ടിലേക്ക് പോകുന്ന വഴിയിൽ അവനവഞ്ചേരി ബാവ ആശുപത്രിക്ക് സമീപം ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലയ്ക്കു ഗുരുതര പരിക്ക് പറ്റിയ അനൂപിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി യില് പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അവനവഞ്ചേരി സ്കൂൾ വാൻ ഡ്രൈവർ കൂടിയാണ് മരണപ്പെട്ട അനൂപ്.

വർക്കലയിൽ ഓട്ടോറിക്ഷയും സ്കൂൾ ബസ്സും കൂട്ടിയിടിച്ചു അപകടം; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

വർക്കലയിൽ ഓട്ടോറിക്ഷയും സ്കൂൾ ബസ്സും കൂട്ടിയിടിച്ചു അപകടം; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

വർക്കലയിൽ ഓട്ടോറിക്ഷയും സ്കൂൾ ബസ്സും കൂട്ടിയിടിച്ചു അപകടം. ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായ പരിക്ക്. ഓട്ടോ പൂർണമായും തല കുത്തനെ മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ കാൽ ഒടിഞ്ഞ അവസ്ഥയിലാണ്. സ്കൂൾ ബസിൽ 20 ഓളം കുട്ടികൾ ഉണ്ടായിരുന്നു. കുട്ടികൾക്ക് യാതൊരുവിധ പരിക്കുകളുമില്ല. കുട്ടികളെ മറ്റൊരു വാഹനത്തിൽ കയറ്റി വീടുകളിൽ എത്തിച്ചു. വർക്കല കാറാത്തല പാരഡൈസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വാഹനമാണ് തെറ്റിക്കുളത്തു വച്ച് അപകടത്തിൽപെട്ടത്.

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

കല്ലമ്പലം വടശ്ശേരിക്കോണത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഇടവ ചെമ്പകത്തിൻമൂട് അഫ്ന മൻസിലിൽ അഫ്സൽ (19) ആണ് മരിച്ചത്. സുഹൃത്ത് മുഹസിൽ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച പുലർച്ചയായിരുന്നു അപകടം.

കല്ലമ്പലം ഭാഗത്ത് നിന്ന് വർക്കല ഭാഗത്തേക്ക് പോയ ബൈക്ക് നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ കോൺക്രീറ്റ് കുറ്റിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇരുവരെയും ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇടവ ആലുംമൂട് പള്ളിയിൽ ഖബറടക്കി. ഷാജഹാന്റെയും സലീലയുടെയും മകനാണ്. അമൽ, അഫ്ന എന്നിവർ സഹോദരങ്ങളാണ്.

.

കെഎസ്ആർടിസി ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

കെഎസ്ആർടിസി ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

കിളിമാനൂർ: കെഎസ്ആർടിസി ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പൊരുന്തമൺ തടത്തരികത്ത് വീട്ടിൽ പ്രസ്സി (56) യാണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണം സംഭവിക്കുകയായിരുന്നു. ഇലക്ട്രീഷ്യൻ തൊഴിലാളിയാണ്: ഭാര്യ.രജനി. മക്കൾ: അനു പ്രസ്സി, അബിൻ.