കെഎസ്ആർടിസി ബസിൻ്റെ അമിത വേഗത: ഒരു ജീവൻ കൂടി പൊലിഞ്ഞു

കെഎസ്ആർടിസി ബസിൻ്റെ അമിത വേഗത: ഒരു ജീവൻ കൂടി പൊലിഞ്ഞു

ചടയമംഗലം കുരിയോട് ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് എതിർശയിൽ വന്ന ബൈക്കിലേക്ക് ഇടിച്ചു കയറി ബൈക്ക് യാത്രക്കാരൻ മരിച്ചു. കല്ലറ പാങ്ങോട് സ്വദേശിയായ ഷംനാദാണ് (45) മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടു കൂടിയാണ് കുര്യോട് നെട്ടയത്തറയിൽ അപകടം നടന്നത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു വാഹനത്തിനെ മറികടന്ന് കയറിയതാണ് അപകടത്തിന് കാരണമായത്.

അമിത വേഗതയിൽ വന്ന ബസ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കെ.എസ്.ആർ.ടി ബസിൻ്റെ അമിത വേഗതയെപ്പറ്റിയും അതുമൂലമുള്ള അപകടങ്ങളെപ്പറ്റിയും വ്യാപകമായ പരാതിയുണ്ട്. യാത്രക്കാരനെ ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഷംനാദ് റെഡിമിക്സ് വാഹനത്തിന്റെ ഡ്രൈവർ ആയിരുന്നു. ജോലി കഴിഞ്ഞ് ചടയമംഗലത്തെ ഭാര്യ വീട്ടിലേക്ക് പോകും വഴിയാണ് അപകടം . മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ.

കരേറ്റിൽ വാഹനങ്ങൾ തമ്മിൽ കൂട്ടയിടി; തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി

കരേറ്റിൽ വാഹനങ്ങൾ തമ്മിൽ കൂട്ടയിടി; തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി

കരേറ്റിൽ വാഹനങ്ങൾ തമ്മിൽ കൂട്ടയിടി. തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി. കാരേറ്റ് ജംഗ്ഷനിൽ ഉണ്ടായ വാഹനാപകടത്തിൽ നാലു വാഹങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ ഉണ്ടായി. സിഗ്നലിൽ മുന്നിൽ നിന്നും വന്ന കിയ കാർ സഡൻ ബ്രേക്ക് ഇട്ടപ്പോഴാണ് പിറകിൽ ഉണ്ടായിരുന്ന മറ്റു മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. സിഗ്നലിൽ ടൈംറുകൾ പ്രവർത്തിക്കാത്തതിനാലാണ് ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടാകുന്നതെന്നത് യാത്രക്കാർ ആരോപിയ്ക്കുന്നു.

കെഎസ്ആർടിസി ബസിൻ്റെ അമിത വേഗത: ഒരു ജീവൻ കൂടി പൊലിഞ്ഞു

ആറ്റിങ്ങൽ പൊയ്കമുക്കിൽ ടിപ്പർ കയറിയിറങ്ങി യുവതിയ്ക്ക് ദാരുണാന്ത്യം

ആറ്റിങ്ങൽ: ആറ്റിങ്ങൽ പൊയ്കമുക്ക് പാറയടിയിൽ ടിപ്പർ കയറിയിറങ്ങി ബൈക്ക് യാത്രിക മരിച്ചു. വയനാട് സ്വദേശി സുഹൈദ ബീവി(44) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയായിരുന്നു അപകടം. വയനാട് സ്വദേശികളായ ഇവർ രണ്ടു മാസമായി പാറയടിയിൽ താമസിച്ചു വരികയായിരുന്നു. അമ്മയും മകനും സഞ്ചരിച്ച ബൈക്കിലാണ് പുറകിൽ നിന്നും വന്ന ടിപ്പർ ഇടിച്ചത്. ബൈക്കിൽ നിന്നും തെറിച്ച വീണ സുഹൈദ ബീവി ടിപ്പറിനടിയിൽപ്പെടുകയായിരുന്നു. ആറ്റിങ്ങൽ വലിയകുന്നു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ മുനീർ(21) പരിക്കുകളോടെ ആശുപത്രിയിലാണ്. മൃതദേഹം വലികുന്ന് താലൂക്ക് ആശുപതിയിൽ.

കെഎസ്ആർടിസി ബസിൻ്റെ അമിത വേഗത: ഒരു ജീവൻ കൂടി പൊലിഞ്ഞു

വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; അപകടം വനമേഖലയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. വയനാട് സീതാമൗണ്ടില്‍ നിന്നും തൃശൂരിലേക്ക് പുറപ്പെട്ട ഫാസ്റ്റ് പാസഞ്ചര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. 16 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.

രാവിലെ എട്ടു മണിക്ക് ആറാം മൈലിനും മൂന്നാം മൈലിനും ഇടയില്‍ വനമേഖലയില്‍ വച്ചാണ് അപകടമുണ്ടായത്. പുല്‍പ്പള്ളി-ബത്തേരി റോഡിലെ വനമേഖലയില്‍ വെച്ചായിരുന്നു അപകടം. ബസ് റോഡില്‍ നിന്നും തെന്നിമാറി വലതുഭാഗത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും ഗൗരവമുള്ള പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മഴയും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

ലോറിയിലെ കയർ കാലിൽ കുരുങ്ങി: കാൽ നടയാത്രികന് ദാരുണാന്ത്യം

ലോറിയിലെ കയർ കാലിൽ കുരുങ്ങി: കാൽ നടയാത്രികന് ദാരുണാന്ത്യം

കോട്ടയം: പച്ചക്കറി ലോറിയിലെ കയർ കുരുങ്ങി കാൽ നടയാത്രികന് ദാരുണാന്ത്യം. പുലർച്ചെ സംക്രാന്തിയിൽ വെച്ചാണ് അപകടം ഉണ്ടായത്. സംക്രാന്തി സ്വദേശി മുരളി (50)ആണ് മരിച്ചത്. ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് പോയ ലോറിയിലെ കയർ മുരളിയുടെ കാലിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് മുരളിയെ റോഡിലൂടെ നൂറു മീറ്ററിലേറെ ദൂരം ലോറി വലിച്ചു കൊണ്ടു പോയതായി പൊലീസ് പറയുന്നു. മുരളിയുടെ ഒരു കാൽ അറ്റ നിലയിലായിരുന്നു. സംഭവത്തിൽ ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പുലർച്ചെ റോഡിന്റെ ഒരു വശത്ത് കാൽ അറ്റ നിലയിലും കുറച്ചകലെ ഒരു മൃതദേഹവും കണ്ടെത്തിയത് പല തരം സംശയങ്ങൾക്കും ഇടയാക്കിയിരുന്നു. എന്നാൽ പിന്നീടാണ് സംഭവത്തിന് വ്യക്തത വന്നത്. ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിറകിലുണ്ടായിരുന്ന കയർ രാവിലെ ചായ കുടിക്കാനിറങ്ങിയ മുരളിയുടെകാലിൽ കുടുങ്ങുകയായിരുന്നു. നൂറോളം മീറ്ററോളം മുന്നോട്ട് പോയ ലോറി വലിച്ചുകൊണ്ടുപോയ മുരളിയുടെ ശരീരം പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. സംഭവത്തിൽ ലോറിയിലെ ജീവനക്കാരായ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കെഎസ്ആർടിസി ബസിൻ്റെ അമിത വേഗത: ഒരു ജീവൻ കൂടി പൊലിഞ്ഞു

പൊലീസ് വാഹനം നിയന്ത്രണം വിട്ട് അപകടം: എസ്ഐ അടക്കം നാല് പേർക്ക് പരിക്ക്

കോഴിക്കോട്: പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ട് എസ്ഐ അടക്കം നാല് പേർക്ക് പരിക്കേറ്റു. കോഴിക്കോട് കായണ്ണയിലാണ് സംഭവം. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപെട്ടത്. പേരാമ്പ്ര എസ്‌ഐ ജിതിൻ വാസ്, സിവിൽ പോലീസ് ഓഫീസർമാരായ കൃഷ്ണൻ, അനുരൂപ്, ദിൽഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.