by Midhun HP News | Jul 15, 2023 | Accidents, Latest News
കോഴിക്കോട്: പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ട് എസ്ഐ അടക്കം നാല് പേർക്ക് പരിക്കേറ്റു. കോഴിക്കോട് കായണ്ണയിലാണ് സംഭവം. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപെട്ടത്. പേരാമ്പ്ര എസ്‌ഐ ജിതിൻ വാസ്, സിവിൽ പോലീസ് ഓഫീസർമാരായ കൃഷ്ണൻ, അനുരൂപ്, ദിൽഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
by Midhun HP News | Jul 14, 2023 | Accidents, Latest News
തൃശൂര്‍: തൃശൂരില്‍ സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു. ആളൂര്‍ സ്വദേശിനി ഐശ്വര്യ ബാബു (24) ആണ് മരിച്ചത്. അമ്മ ജീന്‍സി ബാബുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആളൂര്‍ സെന്റ് ജോസഫ് സ്‌കൂളില്‍ അധ്യാപികയാണ് അമ്മ. പിജിയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ അമ്മയ്‌ക്കൊപ്പം മകള്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്.
by Midhun HP News | Jul 11, 2023 | Accidents, Latest News
ദേശീയപാതയിൽ ചവറ ബസ് സ്റ്റാൻഡിനു സമീപം ഇൻസുലേറ്റഡ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് വസ്ത്ര വ്യാപാര ശാല ഉടമയടക്കം രണ്ടുപേർ മരിച്ചു. ചവറ കൊറ്റൻകുളങ്ങര ജംഗ്ഷനിൽ വസ്ത്രവ്യാപാര ശാല നടത്തുന്ന കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് കൈതവാരത്ത് (രാരീരം) വീട്ടിൽ കിരൺരാജ് (48), ചവറ പുതുക്കാട് കൃഷ്ണാലയത്തിൽ രാധാകൃഷ്ണൻ (52) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 7.30 ന് ദേശീയപാതയിൽ ചവറ ബസ് സ്റ്റാൻഡിനു സമീപമായിരുന്നു അപകടം. പാൽ കയറ്റി കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഇൻസുലേറ്റഡ് വാനും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
by Midhun HP News | Jul 2, 2023 | Accidents, Latest News
ആലപ്പുഴ: മുട്ടു വേദനയുടെ ചികിത്സയ്ക്കായി വിദേശത്തു നിന്നു നാട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. ചമ്പക്കുളം മാടമ്പിതയ്യിൽ ബെന്നി തോമസാണ് (35) മരിച്ചത്. ഇന്നലെ രാത്രി ചമ്പക്കുളം പാലത്തിനു സമീപത്തായിരുന്നു അപകടം.
by Midhun HP News | Jul 2, 2023 | Accidents, Latest News
ഇന്ന് രാവിലെ അഞ്ചുമണിയ്ക്ക് അഞ്ചുതെങ്ങിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന ആലംകോട് ഗുരുനാഥപ്പൻകാവ് വിളയിൽ വീട്ടിൽ ശശി – മാലിനി ദമ്പതികളുടെ മകൻ ബിനു (ജെ സി വി കുട്ടൻ) അന്തരിച്ചു. 37 വയസ്സായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പകൽ
2. 40 നായിരുന്നു അന്ത്യം സംഭവിച്ചത്.
ബിനു സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും ഓട്ടോറിക്ഷയും തമ്മിൽ അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപം വെച്ചാണ് അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന നിലയ്ക്കാമുക്ക് സ്വദേശി പ്രവീൺ ഗുരുതരമായി പരിക്കേറ്റു മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇരുവർക്കും തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബിനുവിന്റെ സഹോദരങ്ങൾ ബിജു, മോളി എന്നിവരാണ്.
by Midhun HP News | Jun 4, 2022 | Accidents, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: അഭിഭാഷകൻ ഓടിച്ച കാർ തട്ടി കാൽ നട യാത്രക്കാരിക്ക് ഗുരുതര പരിക്ക്. അഞ്ചുതെങ്ങ് സ്വദേശിനി വിജി (24)ക്കാണ് പരുക്കേറ്റത്. ആലംകോട് പുളിമൂട്ടിൽ വെച്ച് ആണ് അപകടം. ഇരു ചക്ര വാഹനത്തിൽ എത്തിയ വിജി സ്കൂട്ടർ റോഡരുകിൽ നിർത്തിയ ശേഷം സമീപത്തെ കടയിൽ കയറി സാധനം വാങ്ങി. തിരിച്ചു സ്കൂട്ടറിന് അടുത്തേക്ക് വരവെയാണ് കാർ ഇടിച്ചു തെറിപ്പിച്ചത്. ആറ്റിങ്ങലിലെ അഭിഭാഷകൻ ഓടിച്ചിരുന്ന കാർ ഇടിച്ചു ആണ് അപകടം ഉണ്ടായത്. ഉടൻ തന്നെ വിജിയെ ആറ്റിങ്ങലിലെ ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Recent Comments