by liji HP News | May 28, 2022 | Crime News, Latest News, കേരളം, ജില്ലാ വാർത്ത
കല്ലമ്പലം: മദ്യലഹരിയിൽ പോലീസ് വാഹനം അടിച്ചു തകർത്തയാൾ അറസ്റ്റിൽ. പുതുശ്ശേരിമുക്ക് പുല്ലുർമുക്ക് മദീനയിൽ ഫൈസൽ (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കല്ലമ്പലത്തെ ബാറിന് മുൻവശത്ത് മദ്യലഹരിയിൽ മറ്റൊരാളുമായി അടിപിടിയായതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തിയിരുന്നു. ഇവരെ സ്റ്റേഷനിൽ എത്തിക്കുകയും വൈദ്യപരിശോധനയ്ക്ക് കൊണ്ട് പോകാൻ ശ്രമിക്കവെയുമാണ് യുവാവ് അക്രമാസക്തനായത്. കല്ലമ്പലം പോലീസ് സ്റ്റേഷന് മുന്നിലായി നിർത്തിയിട്ടിരുന്ന പോലീസ് വാഹനത്തിൻറ പുറക് വശം ഗ്ലാസ്സും ടെയിൽ ലാംബും സൈഡ് ബോഡിയുമാണ് ഇയാൾ അടിച്ച് തകർത്തത്. വാഹനത്തിന് 7000 രൂപയോളം നാശനഷ്ടം വരുത്തിയിട്ടുണ്ട്.
കല്ലമ്പലം പോലീസ് ഇൻസ്പെക്ടർ ഫറോസ് ഐ യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജയരാജ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സുരേഷ്, സീനിയർ സിവിൽ പോലീസ് ഓഫിസർ അജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ മദനൻ, സുബിൻ, വിഷ്ണു. അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

by liji HP News | May 26, 2022 | Accidents, Crime News, Latest News, ജില്ലാ വാർത്ത
മുംബൈ: യുവതിയുടെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ചനിലയില്‍ റെയില്‍പാളത്തിനരികില്‍നിന്ന് പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെ അറസ്റ്റുചെയ്തു. ദിന്‍ദോഷി നിവാസിയായ സരിക ദാമോദര്‍ ചല്‍ക്കെ (28) യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് വികാസ് ഖൈര്‍നാറെ (21) ഗോരേഗാവില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
മാഹിമില്‍ റെയില്‍വേ പാളത്തിനരികില്‍നിന്നാണ് ചാക്കിനുള്ളിലാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പാളം പരിശോധിക്കുന്ന റെയില്‍വേജീവനക്കാരാണ് ചാക്കുകെട്ട് കണ്ട് റെയില്‍വേ പോലീസിനെ വിവരമറിയിച്ചത്.
നിരവധി കുത്തേറ്റിരുന്നു. സരികയില്‍നിന്ന് 3000 രൂപ വികാസ് കടംവാങ്ങിയിരുന്നു. പണം തിരികെ ചോദിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിനിടയാക്കിയത്. കാണാതായവരെക്കുറിച്ചുള്ള പരാതിയില്‍നിന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സരികയെ രണ്ടു ദിവസമായികാണാനില്ലെന്ന് ഭര്‍ത്താവ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. നിരീക്ഷണക്യാമറയില്‍നിന്ന് പ്രതിയെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചു.
ശൗചാലയത്തില്‍ വെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ചാക്കിനുള്ളിലാക്കി ഓട്ടോറിക്ഷയില്‍ ഗോരേഗാവ് സ്റ്റേഷനില്‍ കൊണ്ടുവന്നു.
അവിടെനിന്ന് മൃതദേഹം ലോക്കല്‍ ട്രെയിനില്‍ കയറ്റി മാഹിമില്‍ തള്ളുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. സന്തോഷ്നഗറില്‍ വീട്ടുജോലിക്കാരാണ് ഇരുവരും.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവര്‍ പരിചയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

by liji HP News | May 4, 2022 | Crime News, Latest News
ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ച വിദ്യാര്‍ഥിനിയെ മാരകമായി കുത്തിപ്പരിക്കേല്‍പിച്ച് യുവാവ്. തമിഴ്‌നാട്ടിലെ തിരുച്ചിയിലാണ് സംഭവം. കേശവന്‍ എന്ന ഇരുപത്തിരണ്ടുകാരനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ 14 തവണ കുത്തിപ്പരിക്കേല്‍പിച്ചത്. ആക്രമണത്തിന് മണിക്കൂറുകള്‍ക്കു ശേഷം കേശവന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി.

ആത്തിക്കുളം സ്വദേശിനിയാണ് പെണ്‍കുട്ടി. ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പെണ്‍കുട്ടിയെ കേശവന്‍ ആക്രമിച്ചത്. റെയില്‍വേ ഓവര്‍പാസിന് അടുത്തുവെച്ച് ഇയാള്‍ കുട്ടിയെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. നേരത്തെ മുതല്‍ കേശവന്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2021 ജൂണ്‍ മാസത്തില്‍ ഇയാള്‍ ഇതേ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നു. തുടര്‍ന്ന് ഇയാള്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി. ഈയടുത്താണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. തിരുച്ചി പൊത്തമേട്ടുപ്പട്ടി സ്വദേശിയാണ് കേശവന്‍.
ആക്രമണം നടന്ന ദിവസം, ഇയാള്‍ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തുകയും പ്രണയാഭ്യര്‍ഥന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടി നിരസിച്ചു. തുടര്‍ന്ന് കൈവശം കരുതിയിരുന്ന കത്തികൊണ്ട് കേശവന്‍ പെണ്‍കുട്ടിയെ തുടരെത്തുടരെ കുത്തുകയായിരുന്നു. ശേഷം കത്തി അവിടെത്തന്നെ ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. രക്തം വാര്‍ന്നുകിടന്ന പെണ്‍കുട്ടിയെ വഴിയാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.
by liji HP News | May 1, 2022 | Crime News, Latest News
കൊച്ചി: ലൈംഗിക പീഡനാരോപണത്തിൽ അന്വേഷണം നേരിടുന്ന നടനും നിർമാതാവുമായ വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തി. ദുബായിൽ നിന്നാണ് അദ്ദേഹം കേരളത്തിലെത്തിയത്. നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നാട്ടിലെത്തുന്നതിന് നടന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
കേസിൽ വിജയ് ബാബുവിന്റെ ഹർജി വ്യാഴാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കിക്കൊണ്ട് കഴിഞ്ഞദിവസമാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതി കേരളത്തിലേക്ക് എത്തുന്നതാണ് ഇരയ്ക്കും പ്രതിക്കും അന്വേഷണത്തിനും ഗുണകരമെന്ന് വിലയിരുത്തിയായിരുന്നു ഈ നടപടി.

ബുധനാഴ്ച ദുബായിൽനിന്ന് കൊച്ചിയിലേക്ക് ബുക്ക് ചെയ്ത വിമാന ടിക്കറ്റിന്റെ പകർപ്പ് വിജയ് ബാബുവിന്റെ അഭിഭാഷകൻ കോടതിക്ക് കൈമാറിയിരുന്നു. എത്തിയാൽ ഉടൻ അന്വേഷണോദ്യോഗസ്ഥനുമുന്നിൽ ഹാജരാകണം. അറസ്റ്റ് വിലക്കിയിട്ടുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് ചോദ്യംചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.
Recent Comments