by Midhun HP News | Apr 17, 2023 | Crime News, Latest News, കേരളം, ജില്ലാ വാർത്ത
ഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. നേരത്തെ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
ഇതേത്തുടര്‍ന്നാണ് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ആറു വര്‍ഷത്തിലേറെയായി ജയിലില്‍ വിചാരണതടവുകാരനായി തുടരുകയാണ്. കേസിന്റെ വിചാരണ അനന്തമായി നീളുകയാണ്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു സുനി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് കഴിഞ്ഞയാഴ്ച പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച കേസിൽ 2017 ഫെബ്രുവരി 23നാണ് പള്‍സര്‍ സുനി അറസ്റ്റിലായത്.
by Midhun HP News | Feb 27, 2023 | Crime News, Latest News, കേരളം
തിരുവനന്തപുരം: കന്യാസ്ത്രീയാകാന്‍ പഠിക്കുന്ന യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടുതുറ കോൺവെന്റിലാണ് സംഭവം. തമിഴ്‌നാട് തിരുപൂര്‍ സ്വദേശി അന്നപൂരണി (27) യാണ് മരിച്ചത്. കോണ്‍വെന്റിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. രാവിലെ പ്രാര്‍ത്ഥനയ്ക്ക് വരാത്തതിനാല്‍ കൂടെയുള്ളവര്‍ നോക്കുമ്പോഴാണ് അന്നപൂരണിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് കോണ്‍വന്റ് അധികൃതര്‍ പൊലീസിന് നല്‍കിയ മൊഴി. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതായി കഠിനംകുളം പൊലിസ് അറിയിച്ചു.


by Midhun HP News | Oct 21, 2022 | Crime News, Latest News
9 വയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കിളിമാനൂർ, മേലേക്കോണം ഹസീന മൻസിൽ എ. ഫൈസൽ (39) ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്. ബാലിക പ്രതിയുടെ വീട്ടിൽ ടിവി കാണാൻ എത്തിയപ്പോൾ പല ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നടത്തിയ കൗൺസിലിംങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഉടൻ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം നടത്തി. പ്രതി ജോലിചെയ്യുന്ന സ്ഥാപനത്തിൽ നിന്നും പിടികൂടുകയായിരുന്നു.

കിളിമാനൂർ ഐഎസ്എച്ച്ഒ എസ്.സനൂജിന്റെ നേതൃത്വത്തിൽ എസ് ഐ വിജിത്ത്.കെ.നായർ, ജിഎസ്ഐ പ്രദീപ്, എഎസ്ഐ താഹിറുദ്ദീൻ, സീനിയർ സിപിഒ ഷാജി, മഹേഷ്, ബിനു, രജിത്ത് രാജ്, സിപിഒമാരായ കിരൺ, സുനിൽ, ജയചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
by liji HP News | May 1, 2022 | Crime News, Latest News
കൊച്ചി: ലൈംഗിക പീഡനാരോപണത്തിൽ അന്വേഷണം നേരിടുന്ന നടനും നിർമാതാവുമായ വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തി. ദുബായിൽ നിന്നാണ് അദ്ദേഹം കേരളത്തിലെത്തിയത്. നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നാട്ടിലെത്തുന്നതിന് നടന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
കേസിൽ വിജയ് ബാബുവിന്റെ ഹർജി വ്യാഴാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കിക്കൊണ്ട് കഴിഞ്ഞദിവസമാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. പ്രതി കേരളത്തിലേക്ക് എത്തുന്നതാണ് ഇരയ്ക്കും പ്രതിക്കും അന്വേഷണത്തിനും ഗുണകരമെന്ന് വിലയിരുത്തിയായിരുന്നു ഈ നടപടി.

ബുധനാഴ്ച ദുബായിൽനിന്ന് കൊച്ചിയിലേക്ക് ബുക്ക് ചെയ്ത വിമാന ടിക്കറ്റിന്റെ പകർപ്പ് വിജയ് ബാബുവിന്റെ അഭിഭാഷകൻ കോടതിക്ക് കൈമാറിയിരുന്നു. എത്തിയാൽ ഉടൻ അന്വേഷണോദ്യോഗസ്ഥനുമുന്നിൽ ഹാജരാകണം. അറസ്റ്റ് വിലക്കിയിട്ടുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് ചോദ്യംചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്.
Recent Comments