by liji HP News | Jul 29, 2023 | Latest News, മരണം
അഴീക്കൽ മത്സ്യബന്ധനത്തിനിടയിൽ വല യന്ത്രത്തിൽ കുരുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ചെറിയഴീക്കൽ ശ്രീ മന്ദിരത്തിൽ വേണു [48] മരിച്ചത്. ചെറിയഴീക്കൽ സ്വദേശി ഡാനി രഘുവിന്റെ ഉടമസ്ഥയിലുള്ള ‘ഹര ഹര മഹാദേവ, എന്ന വള്ളത്തിലെ തൊഴിലാളിയാണ്. ഇന്ന് രാവിലെ 9 ന് കടലിൽ വലയിടുമ്പോഴാണ് അപകടം ഉണ്ടായത്. മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
by liji HP News | Jul 29, 2023 | Latest News, മരണം
ആലുവ: ആലുവയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 5 വയസുകാരി ചാന്ദിനിയുടേതാണ് മൃതദേഹമെന്നു പോലീസ് തിരിച്ചറിഞ്ഞു. കേരളം കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെൺകുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നു. കൈ കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകൾ ഇത് മൃതദേഹമാണെന്ന് പൊലീസിനെ അറിയിച്ചത്. ജനശ്രദ്ധയെത്താത്ത സ്ഥലത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എപ്പോഴാണ് കുട്ടിയെ ഇവിടേക്ക് കൊണ്ടുവന്നത്, ആരാണ് കൊണ്ടുവന്നത് എന്നടക്കമുള്ള കാര്യങ്ങൾ അറിയേണ്ടതുണ്ട്. ഫൊറൻസിക് സംഘം പരിശോധനക്ക് എത്തിയിട്ടുണ്ട്.
by liji HP News | Jul 29, 2023 | Latest News, മരണം
ആറ്റിങ്ങൽ സ്മശാനത്തിന് സമീപം തെങ്ങ് വിളാകത്ത് വീട്ടിൽ (വി.ആർ.എ :45) ജി ഉദയകുമാറിന്റെ സഹധർമ്മിണി വി. പ്രസന്ന (54) (ഗവ: സിദ്ധാഡിസ്പൻസറി, അവനവഞ്ചേരി) അന്തരിച്ചു.
മക്കൾ: യു.പി വിദ്യാ, യു.പി വിപിൻ (ബ്രഹ്മോസ്)
സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക്
by liji HP News | Jul 28, 2023 | Latest News, ദേശീയ വാർത്ത, മരണം
തൃശൂര്‍: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ വിയ്യൂരില്‍ കെഎസ്ഇബി കരാര്‍ തൊഴിലാളി കുത്തേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശി മാരിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനും തമിഴ്‌നാട്ടുകാരനുമായ മുത്തുവിനെ വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കെഎസ്ഇബി വിയ്യൂരിലെ കരാര്‍ തൊഴിലാളികളാണെന്ന് പൊലീസ് പറഞ്ഞു.
ഇരുവരും തമ്മില്‍ മദ്യപിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. വഴക്ക് സംഘര്‍ഷത്തിലേക്ക് മാറിയപ്പോള്‍ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് മുത്തു മാരിയെ കുത്തുകയായിരുന്നു.
മാരി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായും പൊലീസ് പറഞ്ഞു. കെഎസ്ഇബി ക്വാട്ടേഴ്‌സിന് സമീപത്തുവച്ചായിരുന്നു സംഭവം. അറസ്റ്റിലായ പ്രതിയെ കൂടുതല്‍ ചോദ്യം വരികയാണെന്നും വിയ്യൂര്‍ പൊലീസ് അറിയിച്ചു.
by liji HP News | Jul 28, 2023 | Latest News, മരണം
ന്യൂഡൽഹി: ഡൽഹി മാളവ്യ നഗറിൽ വിദ്യാർഥിനിയെ യുവാവ് ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊന്നു. വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്നാണ് കൊലപാതകമെന്ന് റിപ്പോർട്ട്. ഡൽഹിയിലെ കമല നെഹ്റു കോളേജ് വിദ്യാർഥിനി നഗ്രിസ് ആണ് പാർക്കിൽ വെച്ച് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഇർഫാൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.വിവാഹഭ്യർഥന നിരസിച്ചതിനെത്തുടർന്നാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത് എന്ന് പ്രതി ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചതായാണ് വിവരം. ’25കാരിയുടെ മൃതദേഹം മാളവ്യ നഗറിലെ ഔർബിന്ദോ കോളേജിനടുത്ത് കണ്ടെത്തി എന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അവിടേക്ക് ചെന്നത്.
മൃതദേഹത്തിനടുത്ത് നിന്ന് ഇരുമ്പ് വടിയും കണ്ടെടുത്തു. സുഹൃത്തിനൊപ്പമാണ് പെൺകുട്ടി പാർക്കിലെത്തിയത്. പ്രാഥമികാന്വേഷണം നടക്കുന്നുണ്ട്. പെൺകുട്ടിയുടെ തലയ്ക്കാണ് അടിയേറ്റത്’- പോലീസ് പറഞ്ഞു.ഇർഫാനിന്റെ കുടുംബം നഗ്രിസിന്റെ കുടുംബവുമായി വിവാഹാലോചന നടത്തിയിരുന്നു. എന്നാൽ നഗ്രിസിന്റെ കുടുംബം വിവാഹത്തിന് സമ്മതിച്ചില്ല. തുടർന്ന് നഗ്രിസ് ഇർഫാനുമായി അകന്നു. പെൺകുട്ടി തന്നോട് സംസാരിക്കാത്തതിനെത്തുടർന്ന് ഇർറാൻ അസ്വസ്ഥനാവുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
by liji HP News | Jul 28, 2023 | Latest News, ജില്ലാ വാർത്ത, മരണം
കൊച്ചി: ട്രെയിനിലേക്ക് ഓടിക്കയറുന്നതിനിടെയുണ്ടായ അപകടത്തില്‍ വിദ്യാർത്ഥി മരിച്ചു. ആലപ്പുഴ സ്വദേശി ജിബിന്‍ ഫിലിപ്പ് ആണ് മരിച്ചത്. ആലുവ സ്റ്റേഷനില്‍ വെച്ചായിരുന്നു അപകടം.
ഏറനാട് എക്‌സ്പ്രസില്‍ തൃശൂരിലേക്ക് പോകുകയായിരുന്നു ജിബിന്‍ ഫിലിപ്പ്. കൊച്ചിയില്‍ ഫോട്ടോഗ്രാഫി വിദ്യാര്‍ത്ഥിയാണ്. സ്റ്റേഷനില്‍ വെള്ളം വാങ്ങാനിറങ്ങിയ ജിബിന്‍ ട്രെയിന്‍ പോകുന്നത് കണ്ട് ഓടിക്കയറുകയായിരുന്നു. എന്നാല്‍ പിടിവിട്ട് പാളങ്ങളിലേക്ക് യുവാവ് വീഴുകയും ദേഹത്തിലൂടെ ട്രെയിനിന്റെ ചക്രങ്ങള്‍ കയറിയിറങ്ങുകയും ചെയ്തു.
ഉടന്‍ തന്നെ ആര്‍പിഎഫ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Recent Comments