കെ മാധവി (90) നിര്യാതയായി

കെ മാധവി (90) നിര്യാതയായി

ആറ്റിങ്ങൽ ചിറവരമ്പത്ത് വീട്ടിൽ കെ മാധവി (90) നിര്യാതയായി.
ഭർത്താവ്: കൊച്ചുരാമൻ.
മക്കൾ: ബാബു, ശിവൻകുട്ടി, അനിൽ, പരേതയായ ശാരദ.
മരുമക്കൾ: ഗിരിജ, കുഞ്ഞുമോൾ, ദീപ, വിജയൻ.
സഞ്ചയനം: ഞായറാഴ്ച രാവിലെ എട്ട് മണിക്ക്

പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ ജൂണ്‍ രണ്ടുമുതല്‍

പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ ജൂണ്‍ രണ്ടുമുതല്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ജൂണ്‍ രണ്ടു മുതല്‍ അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തേതു പോലെ അഞ്ചുഘട്ടങ്ങളിലായി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ. ജൂലൈ ആദ്യം ക്ലാസുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി ഓരോ ജില്ലയിലും ആവശ്യാനുസരണം സീറ്റ് വര്‍ധിപ്പിച്ച് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഇതനുസരിച്ച് പാലക്കാടു മുതല്‍ കാസര്‍കോടു വരെയുള്ള വടക്കന്‍ ജില്ലകള്‍ക്കാവും കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുക. വിദ്യാഭ്യാസ ജില്ലയനുസരിച്ച് ലഭ്യമായ സീറ്റുകളുടെയും അപേക്ഷകരുടെയും കണക്കെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ ജില്ലയുടെ അടിസ്ഥാനത്തില്‍ കണക്കെടുത്ത് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതാണ് പരിഗണനയിലുള്ളത്. ഒന്നാം അലോട്ട്മെന്‍റിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും. കഴിഞ്ഞ അധ്യയന വര്‍ഷം അനുവദിച്ച 81 ബാച്ചുകളും നിലനിർത്താനാണ് തീരുമാനം. 4,17,864 ലക്ഷം കുട്ടികളാണ് എസ്.എസ്.എല്‍.സി ജയിച്ചത്. സിബിഎസ്ഇ ഉള്‍പ്പെടെയുള്ള ബോര്‍ഡുകളില്‍ നിന്ന് 75000 കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന് കേരളത്തില്‍ അപേക്ഷിക്കും. പ്ലസ് വണ്‍, ഐ.ടിഎ, പോളിടെക്ക്നിക്ക് ഉള്‍പ്പെടെ നാലുലക്ഷത്തി അറുപത്തി അയ്യായിരത്തോളം സീറ്റുകളാണ് ഉള്ളത്.

നിസാബ് (40) നിര്യാതനായി

നിസാബ് (40) നിര്യാതനായി

ആലംകോട് ഹൈസ്കൂളിന് സമീപം കാട്ടുവിള വീട്ടിൽ അബ്ദുൽ വഹാബിന്റെ മകൻ നിസാബ്(40) മരണപ്പെട്ടു. കബറടക്കം ആലംകോട് ജുമാമസ്ജിദിൽ.

സാരംഗിന് ഇന്ന് യാത്രാ മൊഴി

സാരംഗിന് ഇന്ന് യാത്രാ മൊഴി

ആറ്റിങ്ങൽ ഗവ. ബി.എച്ച്.എസ്.എസിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്ന കരവാരം വഞ്ചിയൂർ നടക്കാപറമ്പ് നികുഞ്ജത്തിൽ ബനീഷ് കുമാറിന്റെയും രജനിയുടെയും മകൻ ബി.ആർ.സാരംഗ് (16). അപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കവെ ബുധനാഴ്ച രാവിലെ മരണപ്പെട്ടു. ഇന്നു പത്താം ക്ലാസിലെ പരീക്ഷാഫലം വരുന്നതിനു തൊട്ടുമുൻപു മരണത്തിനു കീഴടങ്ങിയ സാരംഗിന്റെ അവയവങ്ങൾ 10 പേർക്ക് ഉയിരേകും. ഇന്ന് 1 മണിയ്ക്ക് ആറ്റിങ്ങൽ ബോയ്സിൽ പൊതു ദർശനത്തിനു വച്ച ശേഷം വീട്ടുവളപ്പിൽ സംസ്കരിയ്ക്കും.

കല്ലമ്പലം-നഗരൂർ റോഡിൽ വടകോട്ട് കാവിന് സമീപം 13-ന് വൈകീട്ട് 3.30 ഓടെയാണ് അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വൈദ്യുതത്തൂണിലിടിച്ച് റോഡിൽ മറിയുകയായിരുന്നു. ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്ന് തെറിച്ച് റോഡിൽവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാരംഗ് തിരുവനന്തപുരത്തെ
സ്വകാര്യാശുപത്രിയിൽ ചികിത്സിയിലായിരുന്നു.

ഹരികുമാർ (58) അന്തരിച്ചു

ഹരികുമാർ (58) അന്തരിച്ചു

ആറ്റിങ്ങൽ: തച്ചൂർക്കുന്ന് അനന്തമംഗലം വീട്ടിൽ സി ഹരികുമാർ (54) അന്തരിച്ചു. സംസ്കാരം വിദേശത്തുള്ള മകൻ വന്നതിനുശേഷം നടക്കും. ആറ്റിങ്ങൽ കിഴക്കേ നാലുമുക്കിലെ പ്രസിദ്ധമായിരുന്ന നാഷണൽ ഹോട്ടൽ ഉടമ ചെല്ലപ്പൻപിള്ളയുടെയും സരോജനി അമ്മയുടെയും മകനാണ് ഹരികുമാർ. വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ കാന്റീൻ നടത്തുകയായിരുന്നു ഹരി. ഇന്നലെ രാത്രി ഒമ്പതര മണിയോടെ വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണു. വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഭാര്യ: ഗീതഹരി (ആറ്റിങ്ങൽ സിഎസ്ഐ സ്കൂൾ അധ്യാപിക)
മക്കൾ: ഹരിത, ഹരിജിത് (ഗൾഫ്)
മരുമകൻ: അവിനാഷ് (ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ)