രത്നമ്മ (76) നിര്യാതയായി
NRA 42- ശ്രീരാഗത്തിൽ രത്നമ്മ (76) നിര്യാതയായി.
ഭർത്താവ്: അരവിന്ദാക്ഷൻ നായർ
മകൾ: ശ്രീലേഖ
മരുമകൻ: രാധാകൃഷ്ണൻ നായർ
സഞ്ചയനം: തിങ്കളാഴ്ച(09-01-2023) രാവിലെ 9 മണിയ്ക്ക്
NRA 42- ശ്രീരാഗത്തിൽ രത്നമ്മ (76) നിര്യാതയായി.
ഭർത്താവ്: അരവിന്ദാക്ഷൻ നായർ
മകൾ: ശ്രീലേഖ
മരുമകൻ: രാധാകൃഷ്ണൻ നായർ
സഞ്ചയനം: തിങ്കളാഴ്ച(09-01-2023) രാവിലെ 9 മണിയ്ക്ക്
മാമം ചൈതന്യ ജംഗ്ഷനിൽ (CRA 135ൽ) കാർത്തികയിൽ ജയചന്ദ്ര
ബാബു (68) നിര്യാതനായി. ഭാര്യ പ്രമീള കുമാരി. മക്കൾ പ്രീജ,പ്രിജിത്, പ്രിജിൻ. ശവസംസ്‌കാരം നാളെ (4/01/2023) ഉച്ചക്ക് 2PM വീട്ടുവളപ്പിൽ
ആറ്റിങ്ങൽ പാലസ് റോഡിൽ ചീതുവിളാകത്തു വീട്ടിൽ (കുന്നുംപുറം) എം.ആർ.എ 107 പരേതനായ കൃഷ്ണൻ നായരുടെ സഹധർമ്മിണി ബി മഹേശ്വരി അമ്മ (91) നിര്യാതയായി.
മക്കൾ: എം ശാന്ത കുമാരി, കെ സദാശിവൻ നായർ (റിട്ടയേർഡ് കോളേജ് പ്രൊഫസർ, ചെന്നൈ യൂണിവേഴ്സിറ്റി),കെ ഗംഗാധരൻ നായർ,കെ ശിവശങ്കരൻ നായർ (റിട്ടയേർഡ് സബ് ഇൻസ്പെക്ടർ,കല്ലമ്പലം),എം പ്രസന്ന കുമാരി,കെ തുളസീധരൻ നായർ,കെ രാജൻ.
മരുമക്കൾ: എൻ ഗോപാലകൃഷ്ണ പിള്ള, എസ് ഗീതാകുമാരി, ബി അനിത കുമാരി, റ്റി സരസ്വതി, എൻ ശശിധരൻ നായർ, റ്റി.എസ് രോഹിണി (അധ്യാപിക,ഗവ: ഠൗൺ യു.പി.എസ് ആറ്റിങ്ങൽ), എസ് മിനി (പ്രിൻസിപ്പാൾ,പെറ്റൽസ് നെഴ്സറി സ്കൂൾ, ആറ്റിങ്ങൽ).
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സ്വവസതിയിൽ.
കഠിനംകുളം : പുതുക്കുറിച്ചി സെന്റ് മൈക്കിൾസ് ചർച്ചിന് സമീപം കൊടിക്കകം വീട്ടിൽ റിട്ടയേർഡ് അധ്യാപിക മെജോ ബെർണാർഡ് (72) അന്തരിച്ചു. കഠിനംകുളം സെന്റ് മൈക്കിൾസ് ഹൈസ്കൂളിൾ അധ്യാപികയായിരുന്നു.
പരേതനായ ബെർണാർഡ് ലോപ്പസ് ആണ് ഭർത്താവ്.
മക്കൾ : വിനോദ് ബെർണാർഡ്, അനൂപ് ബെർണാർഡ്(കേരള പോലീസ്), ടിനു ബെർണാർഡ് (കേരള പോലീസ്)
മരുമക്കൾ : നാൻസി വിനോദ്, റീന അനൂപ്, അഡ്വ.രാജി ടിനു
തൃശ്ശൂര്‍: തൃശ്ശൂര്‍ വെട്ടുകാട് തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. വെട്ടുകാട് സ്വദേശി വിജയന്‍ നായരാണ് മരിച്ചത്. തേനീച്ചയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
ബന്ധുവായ രാമചന്ദ്രന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു വിജയന്‍ നായര്‍ക്ക് തേനീച്ചയുടെ കുത്തേറ്റത്. തൊട്ടടുത്ത വര്‍ക്ക് ഷോപ്പിന് മുകളില്‍ നിന്നാണ് തേനീച്ച കൂടിളകിയത്. മറ്റുള്ളവര്‍ ഓടിയെങ്കിലും വിജയന്‍ നായര്‍ വീണു. ചൂട്ട് കത്തിച്ച് തേനീച്ചകളെ ഓടിച്ച ശേഷമാണ് വിജയന്‍ നായരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
കുത്തേറ്റ് ചികിത്സയിലുള്ള കമലാകരന്റെ പരിക്ക് മാത്രം ഗുരുതരമാണ്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. പരുന്ത് കൊത്തിയതിനെ തുടര്‍ന്നാണ് തേനീച്ചക്കൂട് ഇളകിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കടലിൽ കുളിയ്ക്കുന്നതിനിടെ കാണാതായ അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ശക്തമായ തിരമാലയിൽപ്പെട്ട് കാണാതായ അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് സജൻ ആന്റണി (35) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെട്ടൂർ റാത്തിക്കൽ നിന്നും ഇന്ന് വൈകിട്ട് 6 മണിയോടെ കണ്ടെത്തുകയായിരുന്നു.
അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ മാമ്പള്ളി കടലിലുണ്ടായ അപ്രതീക്ഷിത തിരയിൽപ്പെട്ടാണ് സജൻ ആന്റണിയെ കാണാതായത്. അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് ആന്റണി, ഗേളി ദമ്പതികളുടെ മകനാണ് സജൻ ആന്റണി. ഭാര്യ: ജോബി, സഹോദരൻ: അജൻ ആന്റണി.
Recent Comments