by Midhun HP News | Dec 26, 2022 | മരണം
പെരുങ്ങുഴി നാലുമുക്ക്, ചരുവിള വീട്ടില്‍ അക്ബർ (48) ഗൾഫിൽ വച്ച് നിര്യാതനായി. മൃതദേഹം തേക്കടയിലെ വസതിയിൽ എത്തിച്ചു പൊതുദര്‍ശനത്തിന് ശേഷം നാളെ
(ചൊവ്വാഴ്ച) രാവിലെ പെരുങ്കുഴി മുസ്ലിം ജമാ അത്ത് പള്ളിയിൽ കബറടക്കും.
എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് എം. ഷാബുജാന്‍ സഹോദരന്‍ ആണ്.
ഭാര്യ: രോഷ്മ
മക്കൾ: അയാന, അലൈന
by Midhun HP News | Dec 23, 2022 | മരണം
ആറ്റിങ്ങൻ: കൈപ്പറ്റിമുക്ക് അനന്തു നിവാസിൽ ബി ശശിധരൻ (58) അന്തരിച്ചു.
ഭാര്യ: റ്റി ശോഭന.
മക്കൾ : എസ് അനന്തു, എസ് ആരോമൽ
സഞ്ചയനം: ചൊവ്വാഴ്ച 8 30 ന്.
by Midhun HP News | Dec 22, 2022 | മരണം
ആറ്റിങ്ങൽ കരിച്ചിയിൽ മുടിപ്പുര ലൈൻ വിളയിൽ വീട്ടിൽ, അക്ഷയ സൗണ്ട്സ് ഉടമ അനിൽകുമാർ (56) മരണപ്പെട്ടു.
by Midhun HP News | Dec 20, 2022 | Latest News, ജില്ലാ വാർത്ത, മരണം
വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വർക്കല മുട്ടപ്പലം സ്വദേശി ജിജോ 24 വയസ്സ് ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച സുഹൃത്ത് ഷാൻ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്. അമിത വേഗതയിൽ ആയിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മരത്തിൽ ഇടിച്ചായിരുന്നു അപകടം ഉണ്ടായത്. വർക്കല ചേന്നൻകോട് ഭാഗത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം. ഇൻറീരിയൽ ഡിസൈൻ തൊഴിലാളിയായിരുന്നു മരണപ്പെട്ട ജിജോ.

by Midhun HP News | Dec 19, 2022 | മരണം
വര്‍ക്കല: വര്‍ക്കല ഇലകമണ്‍ ഹരിഹരപുരത്ത് ബസ്സ് ഇടിച്ച് ഒരാള്‍ മരണപ്പെട്ടു. മത്സ്യത്തൊഴിലാളിയായ സ്റ്റാന്‍ലി ആന്റണി(65) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 7.35 ഓടെ ഹരിഹരപുരം സ്‌കൂള്‍ ജംഗ്ഷന് സമീപം റോഡ് മുറിച്ചു കടക്കവെ ഗോകുലം എന്ന സ്വകാര്യ ബസ്സ് ഇടിച്ചാണ് അപകടം ഉണ്ടായത്. സ്റ്റാന്‍ലി ആന്റണി സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
by Midhun HP News | Dec 19, 2022 | Latest News, കേരളം, ജില്ലാ വാർത്ത, മരണം
ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് 16കാരന്‍ കുഴഞ്ഞു വീണു മരിച്ചു. കോട്ടയ്ക്കകം സ്വദേശികളായ അജയ് – സീനാ ദമ്പതികളുടെ മകന്‍ അക്ഷയ് ആണ് മരിച്ചത്. വിജയാഘോഷത്തിനൊപ്പം പോവുകയായിരുന്ന അക്ഷയ് പെട്ടെന്ന് തളര്‍ന്ന് റോഡ് വക്കില്‍ വീഴുകയായിരുന്നു. ഉടന്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിലെ മരണകാരണം വ്യക്തമാകൂ. കടുത്ത അര്‍ജന്റീന ആരാധകനായിരുന്നു അക്ഷയ്.

Recent Comments