സരസ്വതി അമ്മ (88) നിര്യാതയായി

സരസ്വതി അമ്മ (88) നിര്യാതയായി

പേരൂർ പത്തനാപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം പണയിൽ വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ സരസ്വതി അമ്മ (88) നിര്യാതയായി.
മക്കൾ: ചന്ദ്രികഅമ്മ, മധുസൂദനൻ നായർ ( അക്കൗണ്ടന്റ്, എം എം യു പി സ്കൂൾ പേരൂർ)
മരുമക്കൾ
ശ്രീധരൻ പിള്ള ( എക്സ് സർവീസ്) ദിവ്യ ( ഹെൽത്ത്‌ ഇൻസ്‌പെക്ടർ തിരുവനന്തപുരം കോർപറേഷൻ)

വക്കം ബി ഗോപിനാഥ് (84) അന്തരിച്ചു

വക്കം ബി ഗോപിനാഥ് (84) അന്തരിച്ചു

വക്കം ബി പുരുഷോത്തമന്റെ സഹോദരൻ വക്കം ബി ഗോപിനാഥ് (84) അന്തരിച്ചു.
മുൻ അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു.

സംസ്കാര ചടങ്ങുകൾ നാളെ വക്കം രണ്ടാംഗേറ്റ് സമീപത്തെ മനോഞ്ജയിൽ വച്ച്.

ഭാര്യ എസ് ശാന്തകുമാരി Late (റിട്ടേർഡ് ഹെഡ്‌മിസ്ട്രസ്സ് കടയ്ക്കാവൂർ ഗവണ്മെന്റ് ഹൈ സ്കൂൾ) മക്കൾ, വക്കം മനോജ്‌ (വക്കം മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ) ജി മനു, ജി മഞ്ജു, മരുമക്കൾ സജിത്ത് ജി നാദ്, ഇന്ദു പ്രിയ, ഇന്ദു ജി എസ്.

മാധ്യമപ്രവർത്തകനും പി ആർ ഡി ഫോട്ടോഗ്രാഫറുമായ അജിത്ത് കാസർകോട് അന്തരിച്ചു

മാധ്യമപ്രവർത്തകനും പി ആർ ഡി ഫോട്ടോഗ്രാഫറുമായ അജിത്ത് കാസർകോട് അന്തരിച്ചു

വർക്കല : മാധ്യമപ്രവർത്തകനും പി ആർ ഡി ഫോട്ടോഗ്രാഫറുമായ അജിത്ത് കാസർകോട് അന്തരിച്ചു. വർക്കലയിലെ പ്രാദേശിക പരിപാടികളിൽ നിറ സാന്നിധ്യമായിരുന്നു അജിത്ത്. കാസർകോടാണ് സ്വദേശം.

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു

കാറ്റാടിമുക്കിൽ വച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഗ്രേഡ് എ.എസ്.ഐ മരണപ്പെട്ടു. കൊല്ലം, കുണ്ടറ, മഴവിൽ ഹൗസിൽ സുനിൽകുമാർ (47) ആണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സുനിൽകുമാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. രാവിലെ ഡ്യൂട്ടിക്ക് വരുന്ന വഴിയിൽ കല്ലമ്പലം പാളയംകുന്നിന് സമീപം കാറ്റാടി മുക്കിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്.

തുടർന്ന് പരിക്കുകളോടെ മെഡിക്കൽ കോളേജിൽ ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്. മരിച്ച സുനിൽകുമാറിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

ഷൈബു എസ്.ആർ (42) അന്തരിച്ചു

ഷൈബു എസ്.ആർ (42) അന്തരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ചാത്തമ്പാറ എസ് ആർ എസ് ഭവനിൽ ഷൈബു എസ്.ആർ (42)ദുബായിൽ നിര്യാതനായി.

ഭാര്യ: സുനിഷ
മകൻ:ശിവ
മകൾ: ശിവാനി
സഞ്ചയനം തിങ്കളാഴ്ച 9മണിക്ക്.

നസീർ (68) അന്തരിച്ചു

നസീർ (68) അന്തരിച്ചു

പെരുമാതുറ: പെരുമാതുറ മാടൻവിള പാലത്തിന് സമീപം ഫാ ഹൗസിൽ നസീർ (68) അന്തരിച്ചു.
ഭാര്യ : നസ്രിൻ നസീർ
മക്കൾ : ഫാത്ബി നസീർ, ഫാദിൽ നസീർ
മരുമകൻ : ഫിറോസ്