by Midhun HP News | Aug 8, 2022 | മരണം
ആറ്റിങ്ങൽ: ആലംകോട് മേലാറ്റിങ്ങൽ ഭാർഗ്ഗവിനിവാസിൽ (പുതുവീട്) എൻ സുരേന്ദ്രൻ (സുരൻ)(68) അന്തരിച്ചു. ഇന്ന് പുലർച്ചെ 2.30 ന് കടുവയിൽ കെ റ്റി സി റ്റി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കിഡ്നി സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. കെ എസ് ആർ റ്റി സിയിൽ ജീവനക്കാരനായിരുന്നു.
മേലാറ്റിങ്ങൽ പുതുവീട്ടിൽ പരേതരായ നീലകണ്ഠപ്പിള്ളയുടെയും ഭാർഗ്ഗവിയമ്മയുടെയും മകനാണ്.
ഭാര്യ: കമല
മക്കൾ: സുജ, സുമി
മരുമക്കൾ: സജി, രമേശ്
സംസ്കാരം ഇന്ന് നടക്കും.

by Midhun HP News | Aug 6, 2022 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: അയിലം മൈവള്ളിയേല എസ് കെ പി നിവാസിൽ അഭിഷേക് പി എസ് (24) മരണപെട്ടു. ഡിസ്‌കസ് ത്രോയിൽ കേരളത്തെ പ്രതിനിധീകരിച്ച് സമ്മാനങ്ങൾ നേടിയിട്ടുള്ള അഭിഷേക്, സിവിൽ സർവീസ് കോഴ്‌സ് രണ്ടാം വർഷ വിദ്യാർത്ഥികൂടിയാണ്.
അമ്മ: ശ്രീകല
അച്ഛൻ: അഡ്വ.പ്രശാന്ത്
സഹോദരൻ: അഭിജിത് പി എസ്
by Midhun HP News | Aug 4, 2022 | മരണം
ആറ്റിങ്ങൽ: അവനവഞ്ചേരി അമ്പലമുക്ക് “താളം” പാളയത്ത് വിള വീട്ടിൽ അരവിന്ദാക്ഷൻ നായരുടെ (റിട്ടയേർഡ് മിലിട്ടറി) മകൻ ശംഭു എ.പി (31) നിര്യാതനായി.
മാതാവ്: പത്മിനി അമ്മ .എ
സഹോദരൻ: അജിത് എ.പി
സഹോദരി: ആശ പി.എ
സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക്

by Midhun HP News | Aug 3, 2022 | Latest News, ജില്ലാ വാർത്ത, മരണം
ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രമുഖ നേതാവ്, ഒറ്റൂർ പേരേറ്റിൽ വലിയവീട്ടിൽ ആർ സുഭാഷ് അന്തരിച്ചു. 67 വയസ്സായിരുന്നു. പരേതനായ അഡ്വ. കെ രാമകൃഷ്ണന്റെ മകനാണ്. നാട്ടിലാകെ പൊതുസമ്മതനും പൊതുകാര്യപ്രസക്തനുമായിരുന്ന സുഭാഷ്
2015 – 2020 കാലഘട്ടത്തിൽ ഒറ്റൂർ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു. കാൽ നൂറ്റാണ്ടുകാലം പഞ്ചായത്തംഗമായി പ്രവർത്തിച്ചിരുന്ന സുഭാഷ് മുൻപും പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
കോൺഗ്രസ് ഡിസിസി അംഗമായ സുഭാഷ് മണ്ഡലം പ്രസിഡന്റായും ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ശ്രീജ്ഞാനോദയം ഗ്രന്ഥശാലയുടെ പ്രസിഡന്റാണ്. സാംസ്കാരിക സാമൂഹിക രംഗത്തെ സജീവസാന്നിദ്ധ്യമായിരുന്ന സുഭാഷിന് കഴിഞ്ഞ മാസമാണ് ക്യാൻസർ രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.
ഭാര്യ: സുനിതകുമാരി (മുൻ പഞ്ചായത്തംഗം).
മകൾ: ഉമ.
മരുമകൻ: ഷിബിൻദാസ് (വിദേശം )
by Midhun HP News | Aug 2, 2022 | മരണം
ആറ്റിങ്ങൽ: ആറ്റിങ്ങൽ വഞ്ചിയൂർ സരസ്വതി വിലാസത്തിൽ സുബ്രമണ്യൻ ചെട്ടിയാർ(83) അന്തരിച്ചു.
ഭാര്യ: സരസ്വതി ദേവി
മക്കൾ: ഷിബു( വിജിലൻസ്), ഷീബ
മരുമക്കൾ: ജ്യോതി ( കേരള ഓഡിറ്റ് വകുപ്പ്), രമേഷ്

by Midhun HP News | Aug 1, 2022 | മരണം
കല്ലമ്പലം: കരവാരം ഹൈസ്കൂളിന് സമീപം ചന്ദ്രഗിരിയിൽ രാമചന്ദ്രന്റെയും ഗിരിജകുമാരിയുടെയും മകൻ ജിതിൻ (27) നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
സഹോദരങ്ങൾ :ജിത്തു, അപർണ്ണ
Recent Comments