by Midhun HP News | Dec 18, 2021 | മരണം
പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ കണ്ടെത്താൻ പോലീസുകാരുമായി പോയ വള്ളം മുങ്ങി. കടക്കാവൂർ അഞ്ചുതെങ്ങ് പണയിൽ കടവിലാണ് അപകടമുണ്ടായത്. കാണാതായ പോലീസ് ഉദ്യോഗസ്ഥനെ പിന്നീട് രക്ഷപ്പെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രധാന പ്രതിയാണ് ഒട്ടകം രാജേഷ്. കേസിലെ പത്ത് പ്രതികളെ ഇതിനോടകം പോലീസ് പിടിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന പ്രതിയാണ് ഒട്ടകം രാജേഷ്. ഇയാൾക്കായി തിരുവനന്തപുരം ജില്ലയിൽ പോലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. അതിനിടെയാണ് പ്രതി അഞ്ചുതെങ്ങ് മേഖലയിൽ ഒളിച്ച് താമസിക്കുന്നതായി വിവരം ലഭിച്ചത്. ഇതിനെ തുടർന്ന് ഇന്നലെ മുതൽ പോലീസ് ഈ മേഖലയിൽ തിരച്ചിൽ നടത്തുന്നുണ്ട്.
പണയിൽ കടവ് ഭാഗത്ത് ഒരു തുരുത്തിൽ പ്രതിയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് തിരച്ചിലിനായി സ്ഥലത്തേയ്‌ക്ക് പുറപ്പെട്ടത്. തുടർന്ന് സാധാരണ വള്ളത്തിൽ ഒരു സി.ഐയും രണ്ട് പോലീസുകാരും തിരച്ചിലിനായി പുറപ്പെട്ടു. ഇതിനിടെയാണ് വള്ളം മറിഞ്ഞത്.
മൂന്ന് പോലീസുകാരും വെള്ളത്തിൽ വീണിരുന്നു. ഇവർ കയറി കുറച്ച് മുൻപോട്ടു പോകുമ്പോൾ തന്നെ വളളം മറിഞ്ഞു. എസ്.എ.പി ക്യാമ്പിലെ പോലീസുകാരൻ ബാലുവിനെയാണ് കാണാതായത്. ആലപ്പുഴ സ്വദേശിയാണ് മരിച്ച ബാലു. മുക്കാൽ മണിക്കൂറിൽ കൂടുതൽ ചെളിയുളള ഭാഗത്ത് ആണ്ടുപോയിരുന്നു. ഇതിന് ശേഷമാണ് ബാലുവിനെ കണ്ടെത്താനായത്. ഇയാളെ ഉടനെ വർക്കലയിലെ ആശുപത്രിയിലേക്ക് മാറ്റി.
by Midhun HP News | Dec 17, 2021 | മരണം
ആലംകോട് മത്സ്യമാർക്കറ്റിലെ എഐടിയുസി യൂണിയനിൽ പ്രവർത്തിക്കുന്ന ചുമട്ടുതൊഴിലാളിയായ കാവുനടയിൽ കാവുവിള വീട്ടിൽ നിസാർ (58) അന്തരിച്ചു.
ഭാര്യ മാരിയത്ത് ബീവി. മക്കൾ മുഹമ്മദ് റാഫി, ഷാഫി, ഷഫീഖ്, മരുമക്കൾ: ഷാഹിന, സൈറ
by Midhun HP News | Dec 17, 2021 | മരണം
ചിറയിൻകീഴ്: ചിറയിൻകീഴ് ആൽത്തറമൂട് താഴേ വീട്ടിൽ തങ്കപ്പൻ നായരുടേയും സരളാദേവി അമ്മയുടേയും മകൻ ഹരികൃഷ്ണൻ ടി എസ് (കെഎസ്ഇബി സീനിയർ സൂപ്രണ്ട് ,ഓർത്തുങ്കൽ മലപ്പുറം (55) അന്തരിച്ചു. ഭാര്യ ബിന്ദു.കെ.വി. മക്കൾ അർജ്ജുൻ ബി ഹരി, വിഷ്ണു ബി ഹരി.
by Midhun HP News | Dec 16, 2021 | മരണം
തച്ചൂർകുന്ന് വിളയിൽ വീട്ടിൽ രാധ (78)അന്തരിച്ചു. ഇന്ന് ഇന്ന് വൈകുന്നേരം 6 മണിക്ക് സ്വവസതിയിൽ മൃതദേഹം സംസ്കരിക്കും.
മക്കൾ : ആശ, അനിൽകുമാർ
മരുമക്കൾ : ഗോപി, ബീന
ചെറുമക്കൾ : അരുൺ, അഖിൽ, ഐശ്വര്യ, സന്ധ്യ, അനീഷ്
by Midhun HP News | Dec 16, 2021 | മരണം
വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കുന്നുമുകൾ തടത്തരികത്തു വീട്ടിൽ
ശ്രീജ (26)ആണ് മരിച്ചത്. വെഞ്ഞാറമൂട്ടിലെ ഒരു വസ്ത്ര ശാലയിലെ ജീവനക്കാരിയായിരുന്നു ശ്രീജ. മക്കൾ ജ്യോതിക (9), ജ്യോതി (7 ), അഭിനവ് (മൂന്നര) എന്നിവർ ഗുരുതരവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് മക്കൾക്ക് വിഷം കൊടുത്ത ശേഷം മാതാവും വിഷം കഴിച്ചതെന്നു പറയുന്നു. ഭർത്താവു ബിജു പൂനയിൽ ടയറ് കടയിലെ ജീവനക്കാരനാണ്. ഇയാൾ കുടുംബവുമായി പിണങ്ങി കഴിയുകയാണ്.
by Midhun HP News | Dec 15, 2021 | മരണം
ആറ്റിങ്ങൽ തൊപ്പിച്ചന്ത കല്ലൂർക്കോണം വൃന്ദാവനം വീട്ടിൽ പരേതനായ കൈപ്പഴി കൃഷ്ണപിള്ളയുടെ ഭാര്യ എൻ ഭാർഗ്ഗവിക്കുഞ്ഞമ്മ (91) അന്തരിച്ചു.
മക്കൾ: കെ അജിത്കുമാർ, ബിന്ദു ബി നായർ, സൻജീവ് കെ, പരേതനായ രാജീവ്. മരുമക്കൾ: സൂര്യകുമാരിഅജിത്കുമാർ, ഡി കെ നായർ, ശ്രീജസണ്ജീവ്. ശാന്തിരാജീവ്.
Recent Comments