പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം ; മലയാളി മന്ത്രവാദി ഉൾപ്പെടെ പ്രതികൾ പിടിയിൽ

പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം ; മലയാളി മന്ത്രവാദി ഉൾപ്പെടെ പ്രതികൾ പിടിയിൽ

തമിഴ്നാട് : രോഗം  ഭേദമാകാൻ ആറു  മാസം പ്രായമുള്ള കുഞ്ഞിനെ ഫിഷ് ടാങ്കില്‍ മുക്കിക്കൊന്നു . രക്തം പൊടിയാതെ കുഞ്ഞിനെ കൊല്ലുന്നതിലൂടെ രോഗം ഭേദമാകുമെന്ന മലയാളി മന്ത്രവാദിയുടെ ഉറപ്പിനെ തുടർന്നാണ് തമിഴ്‌നാട്ടിൽ ഈ സംഭവം അരങ്ങേറിയത് . നസ്‌റുദ്ദിന്‍-സാലിഹ ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത് . നസ്റുദ്ദിന്റെ അമ്മാവന്‍ അസ്റുദ്ദിന് വിട്ടുമാറാത്ത രോഗം വന്നതോടെയാണ് ക്രൂരകൃത്യം.

കുട്ടിയുടെ കബറടക്കം നേരത്തെ  തന്നെ നടന്നിരുന്നുവെങ്കിലും സംഭവങ്ങളിൽ സംശയം തോന്നിയ വില്ലേജ് ഓഫീസറുടെ സമയോചിതമായ ഇടപെടലിലൂടെ സത്യം വെളിപ്പെടുകയായിരുന്നു. പോലീസിനെ അറിയിച്ചതിനെത്തുടർന്ന് കുഞ്ഞിന്റെ  മൃതദേഹം പുറത്തെടുത്തു പോസ്റ്റുമാർട്ടം ചെയ്തിരുന്നു .

ഇതിനെത്തുടർന്ന് മലയാളി  മന്ത്രാവാദിയടക്കം മൂന്ന് പേര്‍ തഞ്ചാവൂരില്‍ അറസ്റ്റിലായി . പാലക്കാട് സ്വദേശിയായ മുഹമ്മദ് സലീം, തഞ്ചാവൂര്‍ മല്ലിപ്പട്ടണം സ്വദേശികളായ ഷര്‍മിള ബീഗം, ഭര്‍ത്താവ് അസറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.

അയ്യപ്പൻ (78) അന്തരിച്ചു

അയ്യപ്പൻ (78) അന്തരിച്ചു

നിലയ്ക്കാമുക്ക് പള്ളിമുക്ക് പട്ടാര വിളാകത്ത് അയ്യപ്പൻ (78) അന്തരിച്ചു . സി.പി.എം ഭജനമഠം ബ്രാഞ്ച് അംഗമാണ്. പാർട്ടിയുടെ ആദ്യകാല പ്രവർത്തകനാണ്. ഭാര്യ ലീല. മക്കൾ: മഞ്ജു, മനോജ്. മരുമക്കൾ: മധു ,ശില്പ

ശബരിമല തീർത്ഥാടകൻ വാഹനാപകടത്തിൽ മരിച്ചു

ശബരിമല തീർത്ഥാടകൻ വാഹനാപകടത്തിൽ മരിച്ചു

പോത്തൻകോട്: ആന്ധ്രയിൽ നിന്നെത്തിയ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു തീർത്ഥാടകൻ മരിച്ചു. ആന്ധ്രപ്രദേശ് അലഗഡ് സ്വദേശി ഗജുല ചിന്ന രാമുഡു (37) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ ചന്തവിള യുപിഎസിന് മുന്നിലായിരുന്നു അപകടം. റോഡിൽ അപകടകരമായ നിലയിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറിയിലിടിച്ചാണ് അപകടം. കാറിന്റെ ഇടതു വശത്തിരുന്ന ഗജുലക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. 108 ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോത്തൻകോട് പോലീസ് കേസെടുത്തു. ശബരിമല ദർശനം കഴിഞ്ഞ് കന്യാകുമാരിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.

വാമനപുരം ആറ്റില്‍ അജ്ഞാത മൃതദേഹം

വാമനപുരം ആറ്റില്‍ അജ്ഞാത മൃതദേഹം

ആറ്റിങ്ങല്‍: വാമനപുരം ആറ്റില്‍ പൂവമ്പാറ പാലത്തിന് സമീപം അജ്ഞാതമൃതദേഹം കണ്ടെത്തി. ഏകദേശം 45 വയസ്സുള്ള പുരുഷന്റെ മൃതദേഹം വള്ളിപ്പടര്‍പ്പുകളില്‍ കുരുങ്ങിയ നിലയിലായിരുന്നു. ആറ്റിങ്ങല്‍ പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

വിഘ്നേശ്വരൻ ആശാരി (81) അന്തരിച്ചു

വിഘ്നേശ്വരൻ ആശാരി (81) അന്തരിച്ചു

ആറ്റിങ്ങൽ: ആലംകോട് കിളിമാനൂർ റോഡിലെ യുണൈറ്റഡ് മോട്ടോർ വർക്സ് ഉടമ വിഘ്നേശ്വരൻ ആശാരി (81) അന്തരിച്ചു. ഭാര്യ: ശ്യാമളാദേവി. മക്കൾ: വിജു, സാജു, ലൈജു, മജ്ജു. മരുമക്കൾ: രവി, പ്രസാദ്, ബോബി, മിനി. വിഘ്നിഅണ്ണൻ എന്ന് പരക്കെ അറിയപ്പെടുകയും വിഘ്നിമേശിരി എന്ന് എല്ലാ പേരാലും വിളിക്കപ്പെടുകയും ചെയ്തിരുന്ന വിഘ്നിആശാരി ഒരു കാലത്ത് ആലംകോട്ടിന്റെ വാഹനമേഖലയുടെ പര്യായമായിരുന്നു.

ശാന്ത (78) അന്തരിച്ചു

ശാന്ത (78) അന്തരിച്ചു

ആറ്റിങ്ങൽ : ചിറയിൻകീഴ് കൂന്തള്ളൂർ കൊറട്ട് വിളാകത്ത് പരേതനായ ദേവദത്തന്റെ ഭാര്യ ശാന്ത (78) അന്തരിച്ചു. മക്കൾ ശാന്തി, ശ്യാം.മരുമകൾ :വിജി.മരണാനന്തര ചടങ്ങുകൾ 19 ഞായർ രാവിലെ 8.30 ന്.