മൈമൂനബീവി (70) അന്തരിച്ചു

മൈമൂനബീവി (70) അന്തരിച്ചു

ആലംകോട് ചാത്തൻപറ കളിയിൽ വീട്ടിൽ പരേതനായ കാസ്ട്രോ ബഷീറിന്റെ ഭാര്യയും പബ്ലിക്ക് പ്രോസിക്യൂട്ടർ (പോക്സോ) അഡ്വക്കേറ്റ് മുഹസ്സിന്റെ മാതാവുമായ മൈമൂനബീവി (70) മരണപ്പെട്ടു.

ഭാരതി അമ്മ (79) നിര്യാതയായി

ഭാരതി അമ്മ (79) നിര്യാതയായി

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് ജയശ്രീ ഭവനിൽ ഭാരതി അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുകൃഷ്ണ പിള്ള. മക്കൾ: ജയശ്രീ, ഗോപകുമാർ, പ്രേമശ്രീ, രാജശ്രീ. മരുമക്കൾ: മുകുന്ദൻ നായർ, ചന്ദ്രമോഹൻ , സുമ, പരേതനായ വേണു( നഗരസഭാ മുൻ കൗൺസിലർ).

ജിതിൻ (31) അന്തരിച്ചു

ജിതിൻ (31) അന്തരിച്ചു

ആറ്റിങ്ങൽ: കവലയൂർ അമ്മൻനട ലൗഡയലിൽ പരേതനായ രാജൻ ആചാരിയുടെ മകൻ ജിതിൻ (കണ്ണൻ, 31) അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തിന് എറണാകുളം അമൃത ആശുപതിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് (1-12- 21 ) പകൽ രണ്ടിന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ജ്യോതി ജിതിൻ. മാതാവ് : ബേബിരാജൻ.

സരോജനിഅമ്മ (80) അന്തരിച്ചു

സരോജനിഅമ്മ (80) അന്തരിച്ചു

ഒറ്റൂർ പഞ്ചായത്ത് ഓഫീസിന് സമീപം അസരത്തിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ സരോജനിഅമ്മ (80) അന്തരിച്ചു. മക്കൾ : വിജയകുമാർ, അജയകുമാർ, അജിതകുമാരി. മരുമക്കൾ: ഡിങ്കിരി അനിൽ (ഹോം സിനിമാ സംവിധായകൻ), തങ്കമണി, സിനി.

യുവാവ് കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

യുവാവ് കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

യുവാവ് കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. കടയ്ക്കാവൂർ പഞ്ചായത്ത് പതിനാറാം വാർഡ് കല്ലൂർ കോണം മഠത്തിൽ വീട്ടിൽ അജിത്തിനെ (32) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുമായി പിണങ്ങി നിന്ന അജിത്ത് അസ്വസ്ഥനായിരുന്നു. കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തുകയും മറ്റു നടപടികൾ പൂർത്തിയാക്കി മൃതദേഹം ചിറയിൻകീഴ് താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.

ഇരുപത്തിയാറാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ആയിരുന്നു സംഭവം. റൂം അടച്ചുപൂട്ടി അമ്മ അന്വേഷിക്കുമ്പോഴാണ് തൊട്ടടുത്തുള്ള അയൽവാസികൾ വാതിൽ ചവിട്ടി പൊളിച്ചത്. അച്ഛൻ സതീശൻ. അമ്മ കുമാരി. സഹോദരങ്ങൾ: ബിനു, റീന. ഭാര്യ: ഷീബ. മകൾ : മാനസ

കെ.തങ്കമ്മ (ലാലസാർ, 91) അന്തരിച്ചു

കെ.തങ്കമ്മ (ലാലസാർ, 91) അന്തരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ കിഴക്കുംപുറം അമ്പറത്തലക്കൽ വീട്ടിൽ കെ.തങ്കമ്മ (ലാലസാർ, 91) അന്തരിച്ചു. റിട്ടയേർഡ് അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ എൻ കുഞ്ഞൻപിളള (റിട്ട അധ്യാപകൻ). മക്കൾ: കെ മോഹൻലാൽ (റിട്ട തിരഞ്ഞെടുപ്പ് കമ്മിഷൻ, നഗരസഭ), പരേതനായ കെ രാജൻലാൽ, കെ വിജയകുമാർ , കെ അശോക് കുമാർ , റ്റി കെ ഗീത. സംസ്കാരം ഇന്ന് (26-11-21 ) വൈകിട്ട് 5 ന് വീട്ടുവളപ്പിൽ നടക്കും.