എസ് സുലോചനാദേവി (60) നിര്യാതയായി

ആറ്റിങ്ങൽ പാലസ് റോഡിൽ കൃഷ്ണായനം (മൃഗാശുപത്രിക്ക് സമീപം) എം.ആർ.എ113 എ പരേതനായ കേശവൻനായരുടെ ഭാര്യ എസ് സുലോചനാദേവി (60) (റിട്ടയേർഡ് അധ്യാപിക ഗവ: ഹയർസെക്കന്ററി സ്കൂൾ, നാവായിക്കുളം ) നിര്യാതയായി. മകൾ ലക്ഷ്മി കെ എസ് നായർ (കെ.എസ്.എഫ്.ഇ ആറ്റിങ്ങൽ മെയിൻ ബ്രാഞ്ച് ) മരുമകൻ പ്രേംജിത്ത് പി.ജി (മാനേജർ ,ഫെഡറൽ ബാങ്ക് , ആറ്റിങ്ങൽ) സംസ്ക്കാരം നാളെ രാവിലെ ഒമ്പത് മണിക്ക് വീട്ടുവളപ്പിൽ.

കെ സരോജിനിയമ്മ (95) അന്തരിച്ചു

കൂന്തള്ളൂർ ചിറയിൽ വീട്ടിൽ കെ സരോജിനിയമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ തങ്കപ്പൻ പിള്ള. മകൾ: വസന്തകുമാരി (റിട്ട.വി.എസ്‌.എസ്.സി). മരുമകൻ: പരേതനായ സദാശിവൻ പിള്ള.

വീടിനുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കിളിമാനൂർ: വീടിനുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കിളിമാനൂർ ഉടയൻകാവ് കുഞ്ചയൻകുഴി തോട്ടിൻ കര പുത്തൻവീട്ടിൽ കൃഷ്ണൻകുട്ടി നായർ ലതിക ദമ്പതികളുടെ മകൻ ഉണ്ണിക്കണ്ണൻ എന്നറിയപ്പെടുന്ന രതീഷ്.കെ (31) ആണ് മരിച്ചത്‌. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭoവം.

വീട്ടിൽ ആരും ഇല്ലായിരുന്ന ഈ സമയത്ത് വീടിൻ്റെ ഹാളിൽ രതീഷ് തൂങ്ങുകയായിരുന്നത്രേ. സമീപവാസിയായ യുവാണ് രതീഷ് തൂങ്ങി നിൽക്കുന്നത് കാണുന്നത്. തുടർന്ന് വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കിളിമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് മൃത്ദേഹം തിരുവനന്തപുരം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. രഞ്ജിത്.കെ ഏക സഹോദരനാണ്. മൃത് ദേഹം നാളെ ഉച്ചയോടെ വീട്ടിൽ എത്തിച്ച് സംസ്കരിക്കും എന്ന് ബന്ധുക്കൾ അറിയിച്ചു.

ശ്രീദേവി.ജി (56) നിര്യാതയായി

ചിറയിൻകീഴ്‌: ചിറയിൻകീഴ്‌ പുരവൂർ ശ്രീഭവനത്തിൽ ശ്രീദേവി.ജി (56) നിര്യാതയായി. ഭർത്താവ് : വസന്തൻ. മക്കൾ:ശ്രീദേവ്, ശ്രീക്കുട്ടി, ലക്ഷ്മിശ്രീ. മരുമക്കൾ:രമേശ്‌, നീതു.

ഹരികുമാർ സി (61) അന്തരിച്ചു

ചിറയിൻകീഴ് ആൽത്തറമൂട് ഗോകുലത്തിൽ ഹരികുമാർ സി (വിജയൻ, 61) അന്തരിച്ചു. ആറ്റിങ്ങൽ കോളേജ് ഓഫ് ഇംഗ്ലീഷ്, മഹാരാജാസ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു.