ആറ്റിങ്ങലിൽ അവശ നിലയിൽ കണ്ടെത്തിയ അജ്ഞാതനായ വയോധികൻ മരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ പോലീസ് സ്റ്റേഷന് സമീപം അവശ നിലയിൽ കണ്ടെത്തിയ അജ്ഞാതനായ വയോധികൻ മരിച്ചു. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം റോഡരികിൽ അവശ നിലയിൽ കണ്ടെത്തിയ ഇയാളെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഏകദേശം 75 വയസോളം തോന്നിക്കുന്ന ആളാണ് മരിച്ചത്.

സിഫിൻസ ബീഗം (69) അന്തരിച്ചു

ആറ്റിങ്ങൽ: വലിയകുന്ന് ദാറുസ്സലാമിൽ പരേതനായ അബ്ദുൽ ഷെരീഫിന്റെ ഭാര്യ സിഫിൻസ ബീഗം (69) അന്തരിച്ചു. മക്കൾ: ഷെഫീഖ്, ആഷിക്, ഷെമീന. മരുമക്കൾ: ജാസ്മിൻ, ബിൻസി മോൾ, മുഹമ്മദ്‌ റോഷൻ.

ബഷീറ ബീവി (70) നിര്യാതയായി

പെരുമാതുറ : പെരുമാതുറ തടി മില്ലിന് സമീപം കിഴക്കതിൽ വീട്ടിൽ അബ്ദുൽ റഹീമിന്റെ ഭാര്യ ബഷീറ ബീവി (70) നിര്യാതയായി.
മക്കൾ : റിയാദ്, റിജിത, റസാദ്, റിനാദ്(ഇനാപ്പി)
മരുമക്കൾ : സുജി, ഷാഫി, ഫാത്തിമ, ആഫിയ.
ഖബറടക്കം പെരുമാതുറ വലിയ പള്ളി ഖബർസ്ഥാനിൽ നടന്നു.

രാജൻ പിള്ള (81) നിര്യാതനായി

ചിറയിൻകീഴ്, വലിയ ഏല, ചന്ദ്രാ ഭവൻ (സ്രാമ്പയിൽ) രാജൻ പിള്ള (81) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ, മക്കൾ: ഷീജ, കലാബിന്ദു, മരുമക്കൾ: അനിൽ.കെ, ഉണ്ണികൃഷ്ണൻ നായർ. സഞ്ചയനം: വ്യാഴo രാവിലെ 8:30 മണിക്ക്.

രവീന്ദ്രൻ പിള്ള (70) അന്തരിച്ചു

ആറ്റിങ്ങൽ മാമം ശാരദാനിവാസിൽ രവീന്ദ്രൻ പിള്ള (70) അന്തരിച്ചു.
വർക്കല മുനിസിപ്പാലിറ്റി പെരുംകുളം വാർഡ് മുൻ കൗൺസിലറും സിപിഐ (എം) പാർട്ടി മെമ്പറും വേളിക്കാട് ക്ഷേത്ര പ്രസിഡന്റുമായിരുന്നു.
ഭാര്യ: സുധ
മക്കൾ: താര , മീര
മരുമക്കൾ: അരുൺ , അഭിലാഷ്
സഞ്ചയനം: 20 / 10 / 2021 ബുധനാഴ്ച രാവിലെ 8 മണിയ്ക്ക്.

വി രവീന്ദ്രൻ (91) അന്തരിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ വട്ടവിള ദീപശ്രീയിൽ റിട്ട.പ്രൊഫസർ വി രവീന്ദ്രൻ (91) അന്തരിച്ചു. വിവിധ എസ് എൻ കോളേജുകളിൽ ഹിന്ദി പ്രൊഫസർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശ്രീ നാരായണ സാംസ്കാരിക സമിതി, കേരള ശാസ്ത്ര സാഹിത്യ പരിഷത് തുടങ്ങിയവയിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: സുമംഗല ദേവി (Rtd HSA),
മക്കൾ: ദിനേശ്(SDE BSNL), ദീപ (HSST)
മരുമക്കൾ: സ്നേഹ (SDE BSNL), സിറാജ് (HSST)