by Midhun HP News | Oct 18, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് സമീപം കെ.എ നിവാസിൽ (എം.ആർ.എ:39) കെ അനിരുദ്ധൻ (90) (റിട്ടയേർഡ് അധ്യാപകൻ, ആർ.എം.എൽ. പി.എസ്, മണനാക്ക്, സി.പി.ഐ.എം പച്ചംകുളം ബ്രാഞ്ചംഗം) മരണപ്പെട്ടു.
ഭാര്യ: കെ സുനന്ദ.
മക്കൾ: ബീന എ (റിട്ടയേർഡ് പ്രിൻസിപ്പാൾ, എസ്.എസ്.വി.ജി.എച്ച്.എസ്.എസ്, ചിറയിൻകീഴ്), ബിന്ദു എ (റിട്ടയേർഡ് അധ്യാപിക, ആർ.എം എൽ. പി.എസ്, മണനാക്ക്) ബിജു എ( ഇന്ത്യൻ റെയിൽവേ).
മരുമക്കൾ: കെ കൃഷ്ണകുമാർ (എ.ജിസ് ഓഫീസ്, തിരുവനന്തപുരം), എൻ വിക്രമൻ
(റിട്ടയേർഡ് മൃഗസംരക്ഷണവകുപ്പ്), എസ് സുജ (അധ്യാപിക, എസ്.എൻ. വി .എച്ച്.എസ്.എസ്,ആനാട്)
by Midhun HP News | Oct 17, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങല്‍ പാലസ് റോഡ് VRA 92 മുത്തുലക്ഷ്മി നിവാസിൽ ആറുമുഖം ആചാരി അവര്‍കള്‍(70 വയസ്സ്) നിര്യാതനായി.
ആറ്റുകാൽ അപ്പാർട്ട്മെന്റ് ഉടമയും പുത്തന്‍ചന്ത തമിഴ് വിശ്വകര്‍മ്മ സമുദായ അംഗവുമാണ്.
ഭാര്യ: മുത്തുലക്ഷ്മി
മക്കള്‍: ഉണ്ണികൃഷ്ണന്‍.എ, ജ്യോതി ലക്ഷ്മി. എം
മരുമകന്‍: ആര്‍. ജി. ബിനു (വിഴിഞ്ഞം)
സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 1.30 ന് ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ശാന്തി കവാടത്തിൽ നടക്കും
by Midhun HP News | Oct 15, 2025 | Latest News, ജില്ലാ വാർത്ത, മരണം
ചിറയിൻകീഴ് തിട്ടയിൽ മുക്ക് തിട്ടയിൽ വീട്ടിൽ രാധാമണി അമ്മ (68) നിര്യാതയായി.
മകൾ: രജനി (അശ്വതി)
മരണാനന്തര ചടങ്ങ് : 19/10/25 (ശനിയാഴ്ച)
by Midhun HP News | Oct 14, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊടുമൺ ആരോവില്ലയിൽ (എൻ.ആർ.എ :33) പി രവീന്ദ്രൻ പിള്ള (മുൻ അധ്യാപികൻ, ഡയറ്റ്, ആറ്റിങ്ങൽ), സി.പി.ഐ.എം വിളയിൽമൂല ബ്രാഞ്ച് അംഗം)(81) അന്തരിച്ചു.
ഭാര്യ: പരേതയായ ഓമന അമ്മ(റിട്ടയേർഡ് ബി.ഡി.ഒ).
മകൻ: അഭിലാഷ് ആർ (ദുബായ്).
മരുമകൾ: ശ്രീജ എസ് നായർ (ദുബായ്).
by Midhun HP News | Oct 11, 2025 | Latest News, മരണം
വർക്കല : റോഡിൽ കെട്ടിയിരുന്ന കയറിൽ തട്ടി ബൈക്ക് നിയന്ത്രണംതെറ്റി മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. വർക്കല ശിവഗിരി ചെറുകുന്നം ഗോകുലത്തിൽ സുരേഷ് ഉത്തമനാ(55)ണ് മരിച്ചത്. വർക്കല മുണ്ടയിൽ ക്ഷേത്രം റോഡിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 11.40-നായിരുന്നു അപകടം. റോഡിലെ ഓടയ്ക്കു മുകളിലായി പുതുതായി കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചിരുന്നു. ഇതിനു മുകളിലൂടെ വലിയ വാഹനങ്ങൾ കയറാതിരിക്കുന്നതിനായി റിബണും കയറും കെട്ടിയിരുന്നു. ഇരുചക്രവാഹനങ്ങൾ മാത്രം കടന്നുപോകുന്നതിനായി റോഡിന്റെ ഒരു വശത്ത് സൗകര്യമൊരുക്കിയിരുന്നു.
കൂടാതെ ബൈക്ക് യാത്രികരെ കടത്തിവിടുന്നതിനായി ഒരു ജീവനക്കാരനെയും കരാറുകാർ നിയോഗിച്ചിരുന്നു. സുരേഷ് ഉത്തമൻ ബൈക്കിൽ ഇതുവഴി സഞ്ചരിക്കുമ്പോൾ കയർ ശ്രദ്ധയിൽപ്പെടാതെ അതിൽ തട്ടി നിയന്ത്രണംതെറ്റി വീഴുകയായിരുന്നു.
നിയന്ത്രണത്തിനായി നിയോഗിച്ച ജീവനക്കാരനും അപകടസമയം അവിടെയില്ലായിരുന്നു. പരിക്കേറ്റ് അല്പസമയം റോഡിൽ കിടന്ന സുരേഷ് ഉത്തമനെ നാട്ടുകാരാണ് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ സുരേഷ് ഉത്തമൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40-ഓടെയാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ശനിയാഴ്ച ബന്ധുക്കൾക്കു വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു. ശിവസേനയുടെ സംസ്ഥാന സമിതിയംഗമായിരുന്നു സുരേഷ് ഉത്തമൻ. അച്ഛൻ: ഉത്തമൻ. അമ്മ: പ്രഭാവതി. ഭാര്യ: സ്വപ്ന. മക്കൾ: സുരഭി, ഉമാമഹേശ്വരി. മരുമകൻ: അനൂപ്.”


by Midhun HP News | Oct 2, 2025 | Latest News, ജില്ലാ വാർത്ത, മരണം
അബുദാബി: തിരുവനന്തപുരം ആലങ്കോട് പെരുംകുളം ഷെറൂഫ് മന്‍സില്‍ ഷെറൂഫ് നസീർ (37) അബുദാബി മുസഫയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: നസീര്‍ അബ്ദുല്‍ റഹിം
മാതാവ്: നൂര്‍ജഹാന്‍
ഭാര്യ: ഷൈനി ഷെറൂഫ്,
മകള്‍: ഫാത്തിഹ ഐറാന്‍.
അബുദാബി കെഎംസിസി ലീഗല്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.
Recent Comments