by Midhun HP News | Jan 17, 2025 | Latest News, ജില്ലാ വാർത്ത, മരണം
വർക്കല: ഇടവ വെൺകുളം എസ്.എസ് നിവാസിൽ സതീഷ് കുമാർ എസ് (65) അന്തരിച്ചു.
ഭാര്യ: രമാദേവി ആർ.
സഹോദരങ്ങൾ: സുരേഷ് ബാബു എസ് കൈപ്പറ്റിമുക്ക് (റിട്ടയേർഡ് വാട്ടർ അതോറിറ്റി, ആറ്റിങ്ങൽ ), സലീന എസ്, പരേതനായ സന്തോഷ് കുമാർ എസ്.
സംസ്കാരം ഇന്ന് രാത്രി എട്ടു മണിക്ക് സ്വവസതിയിൽ.
by Midhun HP News | Jan 16, 2025 | Latest News, മരണം
വർക്കല:ഇടവ വെൺകുളം എസ്.എസ് നിവാസിൽ സതീഷ് കുമാർ എസ് (65) അന്തരിച്ചു. ഭാര്യ രമാദേവി ആർ.സഹോദരങ്ങൾ സുരേഷ് ബാബു എസ് കൈപ്പറ്റിമുക്ക് (റിട്ടയേർഡ് വാട്ടർ അതോറിറ്റി, ആറ്റിങ്ങൽ ),സലീന എസ്, പരേതനായ സന്തോഷ് കുമാർ എസ്.സംസ്കാരം ഇന്ന് രാത്രി എട്ടു മണിക്ക് സ്വവസതിയിൽ.
by Midhun HP News | Jan 14, 2025 | Latest News, മരണം
പൊയ്കമുക്ക് പൊയ്കയിൽ വീട്ടിൽ എൻ. രാഘവൻ ശാസ്ത്രി (93വയസ്സ്) (റിട്ടയർഡ് അദ്ധ്യാപകൻ St. സെബാസ്റ്റ്യൻ സ്കൂൾ ചെറുന്നിയൂർ) നിര്യാതനായി.
ഭാര്യ: ജി സുഭദ്ര
മക്കൾ: രാജീവ് കുമാർ. എസ് ആർ (പുണ്യ ഡിജിറ്റൽ സ്റ്റുഡിയോ), നിഷാറാണി. ആർ
മരുമക്കൾ: സതീശൻ. എസ്, സിജിപ്രിയ
by Midhun HP News | Jan 13, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: ആറ്റിങ്ങൽ മോഡൽ ഹയർ സെക്കന്ററി സ്കൂളിന് സമീപം രജസിൽ (ആർ.ആർ.വി.ആർ.എ :150) റിട്ടയേർഡ് കെ.എസ്.സി.ഡി.സി അസിസ്റ്റന്റ് മാനേജർ എൻ രാഘവൻ (77) അന്തരിച്ചു.
ഭാര്യ: ഡി ലിസികുമാരി (റിട്ടയേർഡ് അധ്യാപിക, ഗവ: എൽ.പി.എസ് പരവൂർക്കോണം.)
മക്കൾ: റെനി ആർ(എഫ്.എ.സി.റ്റി,ആലുവ), ലിജിൻ ആർ(ആസ്ത്രേലിയ), റെജി ആർ (ദുബായ്).
മരുമക്കൾ: പിങ്കു പ്രദീപ് (ഐ.റ്റി ഇംപ്ളിമെന്റേഷൻ ലീഡ്, കൊച്ചി), ആശ വിജയൻ (ആസ്ത്രേലിയ), നിഖിതഭാസു (ദുബായ്).
by Midhun HP News | Jan 9, 2025 | Latest News, മരണം
ആറ്റിങ്ങൽ: ടെക്നോപാർക്ക് സ്ഥാപക സി.ഇ.ഒ ജി.വിജയരാഘവന്റെ മാതാവും ആറ്റിങ്ങൽ മാർക്കറ്റ് റോഡ് കാക്കാട്ടുവിള ബംഗ്ലാവിൽ പരേതനായ എം.ആർ.ഗോപാലപിള്ളയുടെ ഭാര്യയുമായ കെ.സുമതിക്കുട്ടി അമ്മ (99) നിര്യാതയായി.
സംസ്കാരം ഇന്ന് (9ന്) ഉച്ചയ്ക്ക് 12ന് ആറ്റിങ്ങലിലെ വസതിയിൽ.
മക്കൾ: ജി.വിജയരാഘവൻ (ടെക്നോപാർക്ക് സ്ഥാപക സി.ഇ.ഒ), ജി.വേണുഗോപാൽ (വിസിറ്റിംഗ് പ്രൊഫസർ ഡിജിറ്റൽ യൂണിവേഴ്സിറ്റി, എ.ജി.എം ഗോദ്‌റേജ്, ബോയ്സ് കേരള) മരുമക്കൾ: രമ വിജയരാഘവൻ, അനിത.
by Midhun HP News | Jan 3, 2025 | Latest News, മരണം
ബംഗളൂരു: സ്ത്രീ സുരക്ഷയില്‍ ആശങ്കയുണ്ടാക്കുന്ന വാര്‍ത്തകളാണ് ദിനം പ്രതി വരുന്നത്. സ്വന്തം സുരക്ഷയ്ക്കായി, ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ചാടി രക്ഷപ്പെട്ടിരിക്കുകയാണ് ഒരു സ്ത്രീ. ഓട്ടോ ഡ്രൈവര്‍ മദ്യപിച്ച് വാഹനം ഓടിക്കുകയും നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ നിന്നും സ്ത്രീ ചാടി രക്ഷപ്പെടുകയായിരുന്നു.
‘നമ്മ യാത്രി’ എന്ന ആപ്ലിക്കേഷനിലൂടെ ഹൊറമാവുവില്‍ നിന്ന് തനിസാന്ദ്രയിലേയ്ക്ക് ഒരു ഓട്ടോറിക്ഷ ബുക്ക് ചെയ്തു. എന്നാല്‍ പോകേണ്ട സ്ഥലത്തേയ്ക്കായിരുന്നില്ല ഡ്രൈവര്‍ പോയത്. മാത്രമല്ല ഡ്രൈവര്‍ മദ്യപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ നമ്മ യാത്രിയുടെ കസ്റ്റമര്‍ കെയര്‍ പോലുമില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെട്ടു. 24 മണിക്കൂര്‍ കാത്തിരിക്കാനാണ് നമ്മ യാത്രിയുടെ കസ്റ്റമര്‍ കെയര്‍ തങ്ങളോട് ആവശ്യപ്പെട്ടത്. അടിയന്തര സാഹചര്യത്തില്‍ 24 മണിക്കൂര്‍ കാത്തിരിക്കാന്‍ എങ്ങനെ കഴിയും? സ്ത്രീയുടെ സുരക്ഷ എന്നത് എങ്ങനെയാണെന്നും അദ്ദേഹം ബംഗളൂരു പൊലീസിനോട് ചോദിച്ചു.
തന്റെ പരാതി ഗൗരവമായി പരിഗണിക്കണമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം പൊലീസിനോട് അഭ്യര്‍ഥിച്ചു. നമ്മ യാത്രിക്കും പരാതി നല്‍കിയിരുന്നു. ഭാര്യക്കുണ്ടായ അസൗകര്യത്തെക്കുറിച്ച് കേട്ടതില്‍ ഖേദിക്കുന്നുവെന്നും അവര്‍ ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നുവെന്നുമാണ് പരാതിക്കു മറുപടി ലഭിച്ചത്. ദയവായി, യാത്രാ വിശദാംശങ്ങള്‍ അയച്ചു നല്‍കാനും ഉടന്‍ പരിശോധിക്കുമെന്നുമാണ് യാത്രാ ആപ്ലിക്കേഷന്‍ അധികൃതരില്‍ നിന്നുമുള്ള മറുപടി.
Recent Comments