എൽ ലീലാവതി അമ്മ (74) നിര്യാതയായി

എൽ ലീലാവതി അമ്മ (74) നിര്യാതയായി

ആറ്റിങ്ങൽ: ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് സമീപം കെ.ആർ ഭവനിൽ (എം.ആർ.എ:12) റിട്ടയേർഡ് ആർമി കെ രവീന്ദ്രൻ നായരുടെ സഹധർമ്മിണി
എൽ ലീലാവതി അമ്മ (74) (റിട്ടയേർഡ് അധ്യാപിക,എൻ.എസ്.എസ് എച്ച് . എസ്.എസ് ചാത്തന്നൂർ) അന്തരിച്ചു.

മക്കൾ: ജോയ്ലാൽ ആർ(സി.ഒ.ഒ നെസ്റ്റ് ഗ്രൂപ്പ്), ജ്യോതി നായർ (ലക്ചറർ, ലണ്ടൻ).

എസ് ഗംഗാദേവി (77) അന്തരിച്ചു

എസ് ഗംഗാദേവി (77) അന്തരിച്ചു

വർക്കല പേരേറ്റിൽ ചരുവിള വീട്ടിൽ (അഭയ, ചെറുവള്ളിമുക്ക്, ആറ്റിങ്ങൽ) റിട്ടയേർഡ് ആർമി ആർ ഗോപകുമാറിന്റെ (സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് മുൻ ലോക്കൽകമ്മിറ്റി അംഗം)സഹധർമ്മിണി എസ് ഗംഗാദേവി (77) അന്തരിച്ചു. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്

ശ്രീകണ്ഠൻ (60) നിര്യാതനായി

ശ്രീകണ്ഠൻ (60) നിര്യാതനായി

ആറ്റിങ്ങൽ പൊയ്കമുക്ക് ശ്രീരഞ്ജൻ നിവാസിൽ ശ്രീകണ്ഠൻ (60) നിര്യാതനായി.

ഭാര്യ: ഇന്ദിര
മക്കൾ: ശ്രീരഞ്ജിനി, ശ്രീരഞ്ജൻ
മരുമകൻ: നന്ദു ടി
സഞ്ചയനം ശനിയാഴ്ച രാവിലെ 8:00 മണിക്ക്

ബഷീർ (74) അന്തരിച്ചു

ബഷീർ (74) അന്തരിച്ചു

പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ഡ്രീംസ്‌ ബഷീർ (74) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു. ഇടവ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യമായിരുന്നു ബഷീർ.

എസ് റാംകുമാർ (68) അന്തരിച്ചു

എസ് റാംകുമാർ (68) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി ഗ്രാമം സ്വാമിശരണത്തിൽ എസ് റാംകുമാർ (68) (ആറ്റിങ്ങൽ ഫൈനാൻസിയേഴ്സ്) അന്തരിച്ചു.

ഭാര്യ: രാധാമണി അർ.
മകൻ: രാകേഷ് ആർ(യു.എസ്.ടി, ടെക്നോപാർക്ക്)

അബ്ദുൽ സലാം സാഹിബ് നിര്യാതനായി

അബ്ദുൽ സലാം സാഹിബ് നിര്യാതനായി

ആലംകോട് സലാം മൻസിലിൽ ജനാബ് അബ്ദുൽ സലാം സാഹിബ് (ഓയിൽകട, സലാം സ്റ്റോർ ആലംകോട്) നിര്യാതനായി.

പിതാവ്: മർഹൂം അബ്ദുൽ ഖാദർ സാഹിബ്
ഭാര്യ: ലൈല ബീവി
മക്കൾ: ഫൈസൽ സലാം, സാജിത സലാം
മരുമക്കൾ: സുധീർ കണിയാപുരം, അൻസി ഫൈസൽ