കൃഷ്ണ കുമാർ (കണ്ണൻ (58) അന്തരിച്ചു

കൃഷ്ണ കുമാർ (കണ്ണൻ (58) അന്തരിച്ചു

ആറ്റിങ്ങൽ മാമം പദ്മവില്ലയിൽ പരേതരായ കെ. മുരളീധരൻ നായരുടെയും ബി. ലീലാവതി അമ്മയുടെയും മകൻ കൃഷ്ണ കുമാർ (കണ്ണൻ (58) അന്തരിച്ചു.

ഭാര്യ:മഞ്ജു
മകൻ: വൈശാഖൻ കെ എം (ഹരി)

കണ്ടെയ്നർ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

കണ്ടെയ്നർ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

ആറ്റിങ്ങൽ: കണ്ടെയ്നർ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിയായ അഭിഭാഷക മരിച്ചു. കൊല്ലം പൂയപ്പള്ളി സ്വദേശിനി കൃപയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3. 40 നായിരുന്നു അപകടം. തിരുവനന്തപുരത്ത് ഇന്റർവ്യൂ കഴിഞ്ഞു ഭർത്താവിന് ഒപ്പം മടങ്ങി വരികയായിരുന്നു കൃപ. ദേശീയ പാതയിൽ മാമത്തു വെച്ച് സ്കൂട്ടർ കണ്ടെയ്നറിൽ തട്ടി മറിഞ്ഞു. റോഡിലേക്ക് വീണ കൃപയുടെ ദേഹത്ത് കൂടി ലോറി കയറി ഇറങ്ങി. യുവതി തൽക്ഷണം മരിച്ചു. മൃതദേഹം വലിയ കുന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മുന്‍ എംഎല്‍എ കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

മുന്‍ എംഎല്‍എ കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കാസര്‍കോട്: കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. ഉദുമ മുന്‍ എംഎല്‍എയാണ്. അപകടത്തെത്തുടര്‍ന്ന് കണ്ണൂരിൽ ചികിത്സയിലായിരുന്നു.ദീര്‍ഘകാലം കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു. കെ കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 1987 ലാണ് കുഞ്ഞിക്കണ്ണന്‍ നിയമസഭയില്‍ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.വടക്കന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന കെ പി കുഞ്ഞിക്കണ്ണന്‍ ഏറെ ജനകീയനായ കോണ്‍ഗ്രസ് നേതാവായിരുന്നു. കാസര്‍കോട് ജില്ല രൂപീകരണത്തിന് ശേഷം ആദ്യത്തെ ഡിസിസി പ്രസിഡന്റായിരുന്നു. കേരഫെഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാധമ്മ (75) മരണപ്പെട്ടു

രാധമ്മ (75) മരണപ്പെട്ടു

ആറ്റിങ്ങൽ അവനവഞ്ചേരി ആനൂപ്പാറയിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ രാധമ്മ (75) മരണപ്പെട്ടു.

മക്കൾ: ലത, സിന്ധു (എസ് എസ് പി ബി എച്ച് എസ് എസ് കടയ്ക്കാവൂർ), ബിന്ദു, സുരേഷ് (ബഹറിൻ)
മരുമക്കൾ: മുരളീധരൻനായർ(എക്സ് സർവ്വീസ്), സുരേഷ് കുമാർ (Late), സന്തോഷ് കുമാർ (സൗദി അറേബ്യ), രമ്യ