ഭാവന പ്രസ് ഉടമ രാമകൃഷ്ണൻ നായരുടെ ഭാര്യ സാവിത്രിഭായ് അന്തരിച്ചു

ഭാവന പ്രസ് ഉടമ രാമകൃഷ്ണൻ നായരുടെ ഭാര്യ സാവിത്രിഭായ് അന്തരിച്ചു

ആറ്റിങ്ങൽ: കരിച്ചിയിൽ ഗംഗാലയത്തിൽ സാവിത്രിഭായ് (62) അന്തരിച്ചു. ആലംകോട് ഭാവന പ്രസ് ഉടമ രാമകൃഷ്ണൻ നായരുടെ ഭാര്യയാണ്.

മക്കൾ: സന്ധ്യ, സരിത
മരുമക്കൾ: സുരേന്ദ്രൻനായർ, അജിത്കുമാർ.

അടയമൺ വാർഡ് മെമ്പർ കെ. രാജേന്ദ്രൻ അന്തരിച്ചു

അടയമൺ വാർഡ് മെമ്പർ കെ. രാജേന്ദ്രൻ അന്തരിച്ചു

പഴയകുന്നുമ്മേൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും അടയമൺ വാർഡ് മെമ്പറുമായ കെ രാജേന്ദ്രൻ അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.
പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് അംഗം, ആദ്യ ജില്ലാ കൗൺസിൽ അംഗം, ജില്ലാ പഞ്ചായത്ത് അംഗം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ ഗ്രാമ പഞ്ചായത്ത് അംഗവും സി.പി.എം കിളിമാനൂർ ഏര്യാകമ്മറ്റി അംഗവുമാണ്.

എൻ സുബൈദാ ബീവി(65) നിര്യാതയായി

എൻ സുബൈദാ ബീവി(65) നിര്യാതയായി

ആറ്റിങ്ങൽ: നഗരൂർ റാസി മൻസിലിൽ (എൻ.എം.ആർ എ- 119) റിട്ടയേർഡ് അധ്യാപകൻ എ സലാഹുദ്ദീൻ മങ്ങാടിന്റെ സഹധർമ്മിണി എൻ സുബൈദാ ബീവി(65) നിര്യാതയായി.

മക്കൾ: എസ്. അബ്ദുൽ വഹാബ് (ബിസിനസ്), എസ് അബ്ദുൽ ഹലീം(ദുബായ്), എസ് മുഹമ്മദ് റാസി(അധ്യാപകൻ, കിഴുവിലം ഗവ:യു.പി.എസ്).

മരുമക്കൾ: എൻ ബുഷറാ ബീവി, ഫാത്തിമ സുറുമി, ആർ റസ്മിയ.

നടൻ വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നടൻ വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

m
First Published Nov 18, 2023, 9:43 PM IST

കോട്ടയം : ചലച്ചിത്ര താരം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാമ്പാടിയിലെ ബാറിനു സമീപം നിർത്തിയിട്ടിരുന്ന കാറിൽ വൈകുന്നേരം 5.30 യോടെയാണ് അബോധാവസ്ഥയിൽ വിനോദിനെ ഹോട്ടൽ ജീവനക്കാർ കണ്ടത്. 2 മണി മുതൽ സ്റ്റാർട്ടാക്കിയ കാറിൽ ഇരുന്ന വിനോദിനെ മണിക്കൂറുകൾ കാണാതെ വന്നതോടെയാണ് അന്വേഷിച്ചത്. വിളിച്ചിട്ടും തുറക്കാതെ വന്നതോടെ കാറിന്റെ വശത്തെ ചില്ല് പൊട്ടിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സ്റ്റാർട്ടാക്കിയ കാറിൽ പ്രവർത്തിച്ചിരുന്ന എസിയിൽ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാവാം മരണകാരണമെന്നാണ് സംശയം. പോസ്റ്റ്മോർട്ടത്തിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു.

ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ റിസർവ് ബാങ്ക് ഗവർണറുമായിരുന്ന എസ് വെങ്കിട്ടരമണൻ അന്തരിച്ചു

ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ റിസർവ് ബാങ്ക് ഗവർണറുമായിരുന്ന എസ് വെങ്കിട്ടരമണൻ അന്തരിച്ചു

റിസർവ് ബാങ്കിന്റെ പതിനെട്ടാമത്തെ ഗവർണർ ആയിരുന്ന എസ് വെങ്കിട്ടരമണൻ അന്തരിച്ചു.
92 വയസ്സായിരുന്നു.
ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.

1990 മുതൽ 92 വരെ അദ്ദേഹം റിസർവ് ബാങ്കിന്റെ ഗവർണറായി പ്രവർത്തിച്ചു.

1931 ജനുവരി 28നാണ് അദ്ദേഹത്തിന്റെ ജനനം. തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിലാണ് ജനിച്ചത്.

ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്നു വെങ്കട്ടരമണന്റെ പിതാവ്.
ആ കാലമത്രയും അദ്ദേഹം ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിൽ ആയിരുന്നു പഠിച്ചിരുന്നത്.
ആ ബന്ധം എക്കാലവും അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നതായി പഴയകാല അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

പിൽക്കാലത്ത്
വെങ്കട്ടരമണൻ ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിന് അയച്ചുകൊടുത്ത കത്ത് ഇന്നും ബോയ്സ് ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററുടെ മുറിയിൽ അഭിമാനത്തോടെ ചില്ലിട്ട് ചുമരിൽ തൂക്കിയിട്ടുണ്ട്.

തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആയിരുന്നു അദ്ദേഹത്തിന്റെ പഠനം.

1957 ൽ ഐഎഎസ് നേടി.
ഫിനാൻസ് സെക്രട്ടറി സ്ഥാനം ഉൾപ്പെടെ നിരവധി സ്ഥാനങ്ങൾ അലങ്കരിച്ചു.
തുടർന്നാണ് റിസർവ്ബാങ്ക് ഗവർണറുടെ സ്ഥാനത്ത് എത്തിയത്.

മുൻ തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന ഗിരിജാവൈദ്യനാഥൻ ഉൾപ്പെടെ മൂന്നു മക്കളാണ് അദ്ദേഹത്തിന്.

ആറ്റിങ്ങലിനെയും ആറ്റിങ്ങൽക്കാരെയും ഏറെ സ്നേഹിച്ചിരുന്ന ഒരാളാണ് വെങ്കട്ടരമണൻ.

ഹമീദ ബീവി (48) നിര്യാതയായി

ഹമീദ ബീവി (48) നിര്യാതയായി

ആലംകോട് പള്ളിമുക്കിൽ എൻ എസ് കോട്ടേജിൽ നഹാസിൻറെ സഹോദരി ഹമീദ ബീവി (48) നിര്യാതയായി. കബറടക്കം ഇന്ന് 4 മണിയ്ക്ക് ആലംകോട് ജമാഅത് പള്ളിയിൽ നടക്കും.

മക്കൾ: ആമിന, ഇഷാൽ

സഹോദരങ്ങൾ: നാസർ, നഹാസ്, സമീർ, സുൽഫത്ത്, ഭീമ