ചെമ്പകമംഗലത്ത് കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ചു അപകടം
ആറ്റിങ്ങൽ: ചെമ്പകമംഗലത്ത് കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ചു അപകടം.ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 4. 30 ഓടെയായിരുന്നു സംഭവം.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ആറ്റിങ്ങൽ: ചെമ്പകമംഗലത്ത് കാറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ചു അപകടം.ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 4. 30 ഓടെയായിരുന്നു സംഭവം.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
തിരുവനന്തപുരത്ത് നിയമ വിദ്യാർത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്നെ പരാതിയിൽ യുവാവ് അറസ്റ്റിൽ. പാറശ്ശാല സ്വദേശി ശ്രുതീഷ് ആണ് പിടിയിലായത്. ജിംനേഷ്യത്തിൽ വച്ചാണ് ശ്രുതീഷ് നിയമ വിദ്യാർത്ഥിനിയെ പരിചയപ്പെട്ടത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചു.
സംഭവ ശേഷം മറ്റൊരു പെൺകുട്ടിയുമായി വിവാഹം നിശ്ചയം നടത്തിയത് അറിഞ്ഞ പെൺകുട്ടി മാസങ്ങൾക്ക് മുമ്പ് പോലീസിൽ പരാതി നൽകി. ഇതോടെ കേസിൽ നിന്നു ഒഴിവാകുന്നതിനു വേണ്ടി നിശ്ചയിച്ച വിവാഹം ഒഴിവാക്കി വിദ്യാർത്ഥിനിയെ സമീപത്തെ ഒരു ക്ഷേത്രത്തിൽ കൊണ്ടുപോയി വിവാഹം ചെയ്തു. രണ്ടാഴ്ചയോളം കൂടെ താമസിച്ചു. ഇതിന് ശേഷം ശ്രുതീഷ് ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് കടന്നു. ഇയാൾ തിരിച്ചെത്താതായതോടെ ആണ് പെൺകുട്ടി പാറശാല പോലീസിൽ പരാതി നൽകിയത്. ഒളിവിലായിരുന്ന യുവാവിനെ തമിഴ്നാട്ടിൽ നിന്നാണ് നെയ്യാറ്റിൻകര ഡിവൈഎസ്പി യുടെ നേതൃത്യത്തിൽ പിടികൂടിയത് . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തിരുവനന്തപുരം: ഭിന്നശേഷി കുട്ടികൾക്ക് സ്കൂൾ ബസിൽ സീറ്റ് സംവരണം നിർബന്ധമാക്കി. മുഖ്യമന്ത്രിയുടെ നവ കേരള സദസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മലപ്പുറം കക്കാട് ജിഎംയുപി സ്കൂൾ വിദ്യാർഥി ഫാത്തിമ സനയ്യ ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നത്.
ഭിന്നശേഷിക്കാരായ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്കൂൾ ബസിൽ ഫീസിളവ് അനുവദിക്കുന്ന കാര്യം സ്കൂളുകൾ പരിഗണിക്കണമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ അതത് സ്കൂളുകളാണ് തീരുമാനം എടുക്കേണ്ടത്.
തിരുവനന്തപുരം: കാഷ് ഡെപ്പോസിറ്റ് മെഷീൻ (സിഡിഎം) വഴി അമ്മയുടെ അക്കൗണ്ടിൽ 4000 രൂപയുടെ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തിൽ മകൻ പിടിയിൽ. ഇയാളുടെ ബന്ധുവും സംഭവത്തിൽ അറസ്റ്റിലായി.
ആര്യനാട് കീഴ്പാലൂർ ഈന്തിവെട്ട വീട്ടിൽ എസ് ബിനീഷ് (27), ഇയാളുടെ ബന്ധു പറണ്ടോട് മുള്ളൻകല്ല് വിജയ ഭവനിൽ ജെ ജയൻ (47) എന്നിവരാണ് പിടിയിലായത്. ഇരുവരുടേയും വീടുകളിൽ നടത്തിയ പരിശോധനയിൽ 500, 100 രൂപ നോട്ടുകൾ നിർമിക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടർ, പ്രിന്റർ, മഷി എന്നിവയും 100 രൂപയുടെ പ്രിന്റുകളും പൊലീസ് പിടിച്ചെടുത്തു.
മൂന്നിന് എസ്ബിഐ ബാങ്കിനു മുന്നിലെ സിഡിഎമ്മിലാണു ബിനീഷിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് 500 രൂപയുടെ എട്ട് കള്ള നോട്ടുകൾ ബിനീഷും ജയനും ചേർന്നു നിക്ഷേപിച്ചത്. ആറിനു ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോഴാണു പ്രത്യേക അറയിൽ കള്ളനോട്ട് കണ്ടെത്തിയത്.
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം അടക്കമുള്ള കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരള പൊലീസ്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷം ഉളവാക്കുന്ന തരത്തിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ എന്നിവയാണ് കേസെടുക്കാന്‍ കാരണമായ മറ്റു കുറ്റങ്ങള്‍.
സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ധയും വളര്‍ത്തുന്ന തരത്തിലുള്ള ഇത്തരം സന്ദേശങ്ങള്‍ നിര്‍മ്മിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അവ പങ്കുവയ്ക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. എല്ലാ സാമൂഹ്യമാധ്യമങ്ങളും 24 മണിക്കൂറും കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.
ആറ്റിങ്ങൽ: ആലംകോട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം, അശ്രദ്ധപരമായി റോഡിൽ ടാറ് പണിക്ക് ഇട്ടിരുന്ന മെറ്റീരിയലിന്റെ പുറത്ത് കയറി കരമണ്ണ് കയറ്റി വന്ന ടിപ്പർ ലോറി മറിഞ്ഞു. ആളപായം ഇല്ല. തുടർന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെടുകയും ചെയ്തു.
Recent Comments