ആറ്റിങ്ങൽ അയിലം റോഡിൽ വച്ച് മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു
ആറ്റിങ്ങൽ: ആറ്റിങ്ങൽ അയിലം റോഡിൽ വച്ച് രണ്ടു മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
മൊബൈൽ നമ്പർ: 9846394711 7994752124
ആറ്റിങ്ങൽ: ആറ്റിങ്ങൽ അയിലം റോഡിൽ വച്ച് രണ്ടു മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
മൊബൈൽ നമ്പർ: 9846394711 7994752124
വർക്കലയിൽ സ്വകാര്യ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കായിക്കര കോവിൽത്തോട്ടം സ്വദേശി പ്രതിഭ (47) ആണ് മരണപ്പെട്ടത്. രാവിലെ 6 മണിയോടെ മൈതാനം റെയിൽവേ സ്റ്റേഷൻ റോഡിലാണ് അപകടം നടന്നത്.
കുടുബം (പ്രതിഭയും ഭർത്താവും മകളും) സഞ്ചരിച്ചിരുന്ന സ്കൂട്ടിയിൽ അമിതവേഗതയിൽ ഓവർ ടേക്ക് ചെയ്‌ത സ്വകാര്യ ബസിന്റെ പിൻഭാഗം ഇടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടിയുടെ പിന്നിലിരുന്ന പ്രതിഭ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പ്രതിഭയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭർത്താവ് വിജയകുമാറും മകൾ വിഷ്ണു പ്രിയയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊല്ലത്ത് ഹോസ്റ്റലിൽ നഴ്‌സിംഗ്ന് പഠിക്കുന്ന മകളെ ട്രെയിൻ കയറ്റി വിടുന്നതിനായി വന്നതായിരുന്നു പ്രതിഭയും വിജയകുമാറും. വർക്കല – വെഞ്ഞാറമൂട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ഹബീബി എന്ന ബസ്സാണ് ഇടിച്ചത്. അഞ്ചുതെങ്ങ് സ്വദേശിയായ ഡ്രൈവറെ വർക്കല പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മാമം, കുരിശ്ശിയോട് ഭഗവതി ക്ഷേത്രത്തിലെ രേവതി മഹോൽസവത്തോടനുബന്ധിച്ച്
സാംസ്ക്കാരികസമ്മേളനം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എസ്.ഷാജി അധ്യക്ഷനായി. ചടങ്ങിന്റെ ഭാഗമായി അവാർഡ് വിതരണം, ചികിൽസ ധനസഹായ വിതരണം എന്നിവ നടന്നു. വിവിധരംഗങ്ങളിലെ പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി.
ഡോക്ടർ.എം.രവീന്ദ്രൻ നായർ മുഖ്യ അതിഥിയായി.
ചടങ്ങിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ശ്രീകണ്ഠൻനായർ, കിഴുവിലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻനായർ, സിനിമ സംവിധായകൻ സാജൻ, സീരിയൽ നാടക നടൻ അനിൽ ആറ്റിങ്ങൽ, പത്രപ്രവർത്തകൻ സതീഷ് കണ്ണങ്കര, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനീഷ്. പി., വൽസലകുമാരി, അനീഷ് ജി.ജി, മാമം നട ഭഗവതി ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി അഡ്വക്കേറ്റ് വിജിൽ, കമുകറ, മേലേവിള ദേവീക്ഷേത്ര പ്രസിഡന്റ് പ്രഭാകര കുറുപ്പ്, നൈനാം കോണം നാഗരാജ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി സുജാതൻ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം ആർ. അനിൽകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീകുമാർ വി. എൽ നന്ദിയും പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ജസ്റ്റിസ് മണികുമാർ. വ്യക്തിപരമായ അസൗകര്യം ഉണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്. ഗവർണർ നിയമനം അംഗീകരിച്ചതിനു പിന്നാലെയാണ് മണികുമാർ നിലപാട് വ്യക്തമാക്കിയത്. മണികുമാറിന്റെ നിയമനത്തിനെതിരെ നേരത്തെ പ്രതിപക്ഷം രംഗത്തു വന്നിരുന്നു.
ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസാണ് എസ്. മണികുമാർ. ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച മണികുമാർ അഴിമതി കേസുകളിൽ സർക്കാറിനെ സഹായിച്ചുവെന്ന ആരോപണമാണ് കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ഉന്നയിച്ചത്. വിരമിച്ച ശേഷം മണികുമാറിന് സർക്കാർ യാത്രയയപ്പ് നൽകിയതും വിവാദമായിരുന്നു.
തൃശൂര്‍: സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. ബാങ്കിൽ ഇന്നലെ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ പരിശോധന നടത്തിയിരുന്നു. പാർട്ടി നൽകിയ ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. 1998ൽ തുടങ്ങിയ അക്കൗണ്ടിൽ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതിൽ ഒരു കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റാണ്.
ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയാണ് പണം പിൻവലിച്ചത്. ഈ പണം ചെലവഴിക്കരുതെന്ന് ഇൻകംടാക്സ് നിർദേശം നൽകിയിട്ടുണ്ട്. പണത്തിന്‍റെ സോഴ്സ് അടക്കമുളളവ വ്യക്തമാക്കാൻ ഇൻകംടാക്സ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തങ്ങൾക്ക് ഒന്നും ഒളിപ്പിക്കാനില്ലെന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ് പ്രതികരിച്ചു.
നൂറു കോടി ക്ലബ്ബിൽ ഇടംനേടി പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം. 9 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ നേട്ടം. ഇതോടെ മലയാളത്തിൽ ഏറ്റവും വേഗത്തിൽ ഈ കളക്ഷൻ നേടുന്ന ചിത്രമെന്ന പേരും ആടുജീവിതം സ്വന്തമാക്കി. ആഗോള കളക്ഷനിൽ നിന്നാണ് ചിത്രം 100 കോടി കളക്ഷൻ നേടിയത്.പൃഥ്വിരാജ് തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. പൃഥ്വിരാജിന്റെ കരിയറിലെ ആദ്യ 100 കോടി കളക്ഷൻ ചിത്രമാണ് ആടുജീവിതം. മലയാളത്തിലെ ആറാമത്തെ 100 കോടി ക്ലബ് ചിത്രമാണ് ഇത്. 2018ന്റെ റെക്കോർഡ് തകർത്താണ് ഏറ്റവും വേഗത്തിൽ 100 കോടിയിൽ എത്തുന്ന ചിത്രമായി ആടുജീവിതം മാറിയത്. 11 ദിവസം കൊണ്ടാണ് 2018 നൂറു കോടിയിൽ എത്തിയത്.
2024-ൽ നൂറുകോടി കളക്ഷൻ കിട്ടുന്ന മൂന്നാമത്തെ ചിത്രമാണ് ആടുജീവിതം. ഫെബ്രുവരിയിൽ പുറത്തിറങ്ങിയ പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങളും നൂറുകോടി ക്ലബിൽ ഇടംനേടിയിരുന്നു. ഇതിൽ 220 കോടിയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ. മലയാളത്തിൽ ഏറ്റവും വേഗമേറിയ 50 കോടി കളക്ഷനും ആടുജീവിതത്തിന്റെ പേരിലാണ്. മൂന്നു ദിവസത്തിലാണ് ചിത്രം 50 കോടി ക്ലബ്ബിൽ ഇടംനേടിയത്.
Recent Comments