ഇരട്ട പുരസ്കാരം തിളക്കത്തിൽ എ.കെ നൗഷാദ്

ഇരട്ട പുരസ്കാരം തിളക്കത്തിൽ എ.കെ നൗഷാദ്

ആറ്റിങ്ങൽ: നാഷണൽ ഫിലിം അക്കാദമി സംഘടിപ്പിച്ച രണ്ടാമത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം & ഡോക്യുമെന്ററി ഫെസ്റ്റിവലിൽ രണ്ടു പുരസ്കാരങ്ങൾ നേടി എ. കെ. നൗഷാദ് ശ്രദ്ധേയനായി. ജബ്ബാർ സഞ്ജീവി -വിഷവൈദ്യചികിത്സയുടെ നാലുതലമുറകൾ എന്ന ഡോക്യുമെന്ററിക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരവും ഹൃദയസങ്കീർത്തനം എന്ന ക്രിസ്തീയ ഡിവോഷണൽ സോങ്ങിന് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരവും നേടി. ഹൃദയസങ്കീർത്തനം ആലപിച്ചത് പ്രശസ്ത ഗായകൻ കെ. ജി. മാർക്കോസ് ആണ്.സംഗീതം നൽകിയത് ജി. കെ. ഹരീഷ്മണി ആണ്. ഗ്രാൻഡ് മാസ്റ്റർ ജി. എസ് പ്രദീപ് ഉൾപ്പെട്ട ജൂറി പാനൽ ആണ് പുരസ്‌കാരം നിർണ്ണയിച്ചത്. ഏപ്രിൽ 30 ന് തിരുവനന്തപുരം ഭാരത്ഭവനിൽ
വച്ചാണ് പുരസ്‌കാരവിതരണം.

ആറ്റിങ്ങൽ കരിച്ചിയിൽ തച്ചൂർകുന്ന് തുമ്പിക്കോട്ടുകോണം മാടൻനട ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും അശ്വതി മഹോത്സവവും ഏപ്രിൽ 9 മുതൽ

ആറ്റിങ്ങൽ കരിച്ചിയിൽ തച്ചൂർകുന്ന് തുമ്പിക്കോട്ടുകോണം മാടൻനട ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും അശ്വതി മഹോത്സവവും ഏപ്രിൽ 9 മുതൽ

ആറ്റിങ്ങൽ കരിച്ചിയിൽ തച്ചൂർകുന്ന് തുമ്പിക്കോട്ടുകോണം മാടൻനട ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും അശ്വതി മഹോത്സവവും 2024 ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ 13 ശനിയാഴ്ച വരെ നടക്കും.

ഏപ്രിൽ 9 ചൊവ്വാഴ്ച രാവിലെ 5. 30ന് അഷ്ടദ്രവ്യ ഗണപതി ഹോമം
ഏപ്രിൽ 10 ബുധൻ 10 മണിക്ക് നാഗരൂട്ട്
ഏപ്രിൽ 11 വ്യാഴം 8.30 ന് തുമ്പിക്കോട്ട് കോണത്ത് അമ്മമാർക്ക് പൊങ്കാല, 11മണിക്ക്
അന്നദാനം
ഏപ്രിൽ 12 വെള്ളിയാഴ്ച 8.30 ന് മൃത്യുഞ്ജയ ഹോമം
ഏപ്രിൽ 13 വൈകുന്നേരം 5 മണിക്ക് തിരു എഴുന്നള്ളത്ത്, രാത്രി 12 മണിക്ക് ഗുരുതി

നടനും സംവിധായകനുമായ കടയ്ക്കാവൂർ സ്വദേശി ബിജു ആനത്തലവട്ടം അന്തരിച്ചു

നടനും സംവിധായകനുമായ കടയ്ക്കാവൂർ സ്വദേശി ബിജു ആനത്തലവട്ടം അന്തരിച്ചു

നടനും സംവിധായകനുമായ കടയ്ക്കാവൂർ സ്വദേശി ബിജു ആനത്തലവട്ടം (45) അന്തരിച്ചു. ഇന്ന് വെളുപ്പിനോടെ ചെറുന്നിയൂരിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ദി ഗിഫ്റ്റ്, കാവ്, കുഴിയാന തുടങ്ങിയ ഷോർട് ഫിലിമുകൾ ശ്രദ്ധേയമായിരുന്നു.
അദ്ദേഹം അവസാനമായി സംവിധാനം പൂർത്തിയാക്കിയ ഷോട്ട് ഫിലിം “പണ”ത്തിന്റെ ട്രൈലർ മാർച്ച്‌ 5 നായിരുന്നു പുറത്തിറക്കിയിരുന്നത്.

കൃപ തിരുവനന്തപുരം കൃപ കലാ സമിതിയുടെ വാത്സല്യഹൃദയം നാടകത്തിന്റെ തിരക്കഥയ്ക്ക് ഗുരുപ്രിയ ടെലിവിഷൻ അവാർഡ്, ഷോർട് ഫിലിം രംഗത്തെ മികവിന് ജസ്റ്റിസ് ശ്രീദേവി സ്മാരക കലാരത്ന പുരസ്കാരം, ഫ്രീഡം ഫിഫ്റ്റിയുടെ പത്മരാജൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഭാര്യ : മഞ്ജു
മകൾ : പൊന്നൂസ്

വർക്കലയിൽ സർഫിം​ഗിനിടെ അപകടം; ശക്തമായ തിരയിൽപെട്ട വിദേശ പൗരന് ദാരുണാന്ത്യം

വർക്കലയിൽ സർഫിം​ഗിനിടെ അപകടം; ശക്തമായ തിരയിൽപെട്ട വിദേശ പൗരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ സർഫിം​ഗിനിടെ ഉണ്ടായ അപകടത്തിൽ വിദേശ പൗരന് ദാരുണാന്ത്യം. ബ്രിട്ടീഷ് പൗരത്വമുള്ള 55 വയസുകാരനായ റോയ് ജോൺ ആണ് മരിച്ചത്. വർക്കല പാപനാശം കടലിലെ സർഫിംഗിനിടയിലാണ് ഇദ്ദേഹം അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് അപകടമുണ്ടാകുകയായിരുന്നു. തിരയിൽ പെട്ടതിനെ തുടർന്ന് തല മണൽത്തിട്ടയിൽ ഇടിച്ചാണ് പരിക്കേറ്റത്. അബോധാവസ്ഥയിലായതിനെ തുടർന്ന് ഇദ്ദേഹത്തെ ലൈഫ് ​ഗാർഡുകളും ടൂറിസം പൊലീസും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നിട്ടും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കടുവയ്ക്ക് പാല്‍കൊടുത്ത്, ഉമ്മവെച്ച് ലക്ഷ്മി മേനോന്‍; ‘എന്തൊരു ധൈര്യം’

കടുവയ്ക്ക് പാല്‍കൊടുത്ത്, ഉമ്മവെച്ച് ലക്ഷ്മി മേനോന്‍; ‘എന്തൊരു ധൈര്യം’

സോഷ്യല്‍ മീഡിയയിലെ വമ്പന്‍ താരമാണ് ലക്ഷ്മി മേനോന്‍. നടനും അവതാരകനുമായ ഭര്‍ത്താവ് മിഥുനൊപ്പമുള്ള വിഡിയോകളും ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ കടുവയ്ക്ക് പാലു കൊടുക്കുന്ന വിഡിയോയുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ലക്ഷ്മി മേനോന്‍. തായ്‌ലന്‍ഡ് വെക്കേഷനില്‍ നിന്നുള്ളതാണ് വിഡിയോ. ലക്ഷ്മിയുടെ കയ്യില്‍ നിന്ന് പാല്‍ കുടിക്കുന്ന കടുവയെ ആണ് വിഡിയോയില്‍ കാണുന്നത്. കടുവയുടെ തലയില്‍ തലോടി ഓമനിക്കുകയാണ് ലക്ഷ്മി. അതിനിടയ്ക്ക് ഉമ്മ വെക്കുന്നതും കാണാം. ചെയിനും ഉറക്ക ഗുളികയുമില്ലാത്ത ടൈഗര്‍ വേള്‍ഡ് എന്ന അടിക്കുറിപ്പിലാണ് വിഡിയോ.

സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലാവുകയാണ് വിഡിയോ. രസകരമായ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. ആ കടുവയുടെ ഒരു ധൈര്യം എന്നായിരുന്നു ഒരാളുടെ കമന്റുകള്‍. ഇത്രേം വലുതായിട്ടും കുപ്പിപ്പാല് കുടി നിര്‍ത്താറായില്ലേ – എന്നായിരുന്നു എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. കടുവ അറിയുന്നില്ലല്ലോ കൂടെ നില്‍ക്കുന്നത് കടുവയെ പിടിച്ച കിടുവ ആണെന്ന്, ലെ കടുവ- പുലി പോലെ നിന്ന മിഥുന്‍ ചേട്ടനെ പൂച്ച പോലെ ആക്കിയാ കക്ഷിയാ… സഹകരിച്ചേക്കാം. ഇല്ലെങ്കില്‍ വല്ല ഇനാംപേച്ചിയാക്കി മാറ്റും.- എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍. മിഥുനും മകള്‍ തന്‍വിക്കുമൊപ്പമാണ് ലക്ഷ്മിയുടെ തായ്‌ലന്‍ഡ് ട്രിപ്പ്.

‘ഒരുതരി പൊന്നണിയാതെ ഒരു ഒപ്പിലൂടെ അവൾ ദേവവധുവായി’: തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി

‘ഒരുതരി പൊന്നണിയാതെ ഒരു ഒപ്പിലൂടെ അവൾ ദേവവധുവായി’: തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി

ഭീഷ്മപർവ്വം തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി. ഷൈന രാധാകൃഷ്ണനാണ് വധു. ചിറ്റൂർ സബ് രജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു വിവാഹം നടന്നത്. ഇരുവരുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

“കഥ മാറ്റിയെഴുതും പൊൻ‍തൂവൽ”- എന്ന അടിക്കുറിപ്പിൽ ദേവദത്ത് ഷാജി തന്നെയാണ് വിവാഹചിത്രം പങ്കുവച്ചത്. നടി റൈനയുടെ ഇരട്ടസഹോദരിയാണ് ഷൈന. ഫാലിമി, കുടുക്ക്, ബി 32 മുതൽ 44 വരെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് റൈന. ഇരട്ടസഹോദരിയുടെ വിവാഹത്തിന് സാക്ഷിയായി ഒപ്പിടുന്ന ചിത്രം റൈന സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘ആജീവനാന്ത സാക്ഷി ഞാൻ തന്നെ’ എന്ന കുറിപ്പിലായിരുന്നു ചിത്രം.

സിംപിളായി നടന്ന വിവാഹത്തേക്കുറിച്ച് ഷൈനയുടെ അമ്മയും കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ‘ആചാരങ്ങളില്ലാതെ ഒരുതരി പൊന്നണിയാതെ. ചിറ്റൂർ സബ് റജിസ്ട്രാർ ഓഫീസിൽ വച്ച് ഏറ്റവും പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ഒരു ഒപ്പിലൂടെ അവൾ “ദേവവധുവായി”. തക്കു.. ദത്താ എനിക്ക് നിങ്ങളെ കുറിച്ച് അഭിമാനം! ആളുകൾ എന്ത് പറയുമെന്ന മറ്റുള്ളവരുടെ ചോദ്യത്തിന്, എന്റെ ചെറിയ ആശങ്കയ്ക്ക്, അവരെന്തും പറഞ്ഞോട്ടെ എന്ന ഉറച്ച സ്വരത്തിൽ പറഞ്ഞതിന്!! കൂടെ കട്ടയ്ക്ക് നിന്ന ഷാജി ചേട്ടനും സുബിക്കും സ്നേഹം. സുനന്ദയ്ക്ക് ചെലവില്ലലോ എന്ന് മുഖത്തു നോക്കി പറഞ്ഞ പ്രിയരേ… ഇത് എന്റെ മകളുടെ ആദർശമാണ്! സ്വന്തമായി അഭിപ്രായങ്ങളും തീരുമാനങ്ങളും ഉള്ള ഇൻഡിപെൻഡന്റ് ആയ തക്കൂന്റെ കൂടെ നിൽക്കുക എന്നുള്ളത് തന്നെയാണ് ഒരു അമ്മ എന്ന നിലയിൽ എനിക്ക് അവൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം.’- എന്നാണ് സുനന്ദ കുറിച്ചത്.

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ഭീഷ്മപർവ്വത്തിന്റെ തിരക്കഥാകൃത്തായിരുന്നു ദേവരാജ് ഷാജി. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് ദേവദത്ത് ഷാജിയുടെ സിനിമയിലെ അരങ്ങേറ്റം കുറിച്ചത്.