by liji HP News | Mar 28, 2024 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട്ടിൽ ടിപ്പറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. ഗുഡ്സ് വാനിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. ഇവരെ വെഞ്ഞാറമൂട്ടിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന ടിപ്പറും വെമ്പായം ഭാഗത്തേക്ക് പോയ വാനും തമ്മിൽ കൂട്ടിയിടിച്ചാണ് ആണ് അപകടം ഉണ്ടായത്. മിനി വാനിൽ ഉണ്ടായിരുന്നവരെ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തെ തുടർന്ന് വെഞ്ഞാറമൂട്ടിൽ ഗതാഗത തടസ്സമുണ്ടായി. പരിക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

by liji HP News | Mar 28, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം പുളിമാത്ത് കമുകിന്‍കുഴി ഡിവൈഎഫ്‌ഐ- ആര്‍എസ്എസ് സംഘര്‍ഷം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗവും കമുകിന്‍കുഴി സ്വദേശിയുമായ സുജിത്തിനാണ് വെട്ടേറ്റത്.
കമുകിന്‍ കുഴി ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയിയുടെ പോസ്റ്റര്‍ നശിപ്പിക്കപ്പെട്ടതിനെച്ചൊല്ലി സംഘര്‍ഷം നിലനിന്നിരുന്നു. ഇതിനു പിന്നാലെയാണ് വെട്ടേറ്റത്. സുജിത്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്.
സുജിത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് പുതിയ പോസ്റ്റര്‍ പതിക്കാനെത്തിയ സുജിത്തും സംഘവും ആര്‍എസ്എസ് പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായിരുന്നു.
ഇതിനു ശേഷം ഇന്നലെ രാത്രി സുജിത്തിനെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സുജിത്തിന്റെ കയ്യില്‍ അടക്കം വെട്ടേറ്റിട്ടുണ്ട്. നാലോളം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം എന്നാണ് സുജിത്ത് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.
by liji HP News | Mar 27, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: നഗരസഭയുടെ നേതൃത്വത്തിലുള്ള കെട്ടിടനികുതി ശേഖരണ ക്യാമ്പുകൾ മാർച്ച് 28 വ്യാഴാഴ്ച്ച 4 കേന്ദ്രങ്ങളിൽ പ്രവർത്തിക്കും. രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ നികുതിദായകർക്ക് ക്യാമ്പിലെത്തി പിഴകൂടാതെ പണമടക്കാം.
*ക്യാമ്പുകൾ*
1. കടുവയിൽ അംഗൻവാടി
2. എസ്.എസ് കല്യാണ സ്റ്റോർ കെട്ടിടം റ്റിബി ജംഗ്ഷൻ
3. പരവൂർകോണം എൽ.പി.എസ്
4. കൗൺസിലർ ഓഫീസ് വാർഡ് 8 (അവനവഞ്ചേരി ഹൈസ്കൂൾ ജംഗ്ഷൻ)
by liji HP News | Mar 25, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി വി മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി എല്‍ഡിഎഫ്. വോട്ട് അഭ്യര്‍ഥിച്ചുകൊണ്ട് സ്ഥാപിച്ച ബോര്‍ഡില്‍ വിഗ്രഹത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയെന്നും മുരളീധരന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നുമാണ് പരാതി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ഇക്കാര്യം സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നേരത്തേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ വര്‍ക്കലയിലാണ് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ച് ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചത്. പ്രധാനമന്ത്രിയുടെയും സ്ഥാനാര്‍ഥിയുടെയും ചിത്രത്തോടൊപ്പം ആണ് വിഗ്രഹത്തിന്റെ ചിത്രവും പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള സി. ജയന്‍ ബാബു നല്‍കിയ പരാതിയില്‍ പറയുന്നു
by liji HP News | Mar 25, 2024 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി ചിറയിൻകീഴ്, വർക്കല (പഴയ ചിറയിൻകീഴ് താലൂക്ക്) താലൂക്കുകളിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഏപ്രിൽ 10ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.
by liji HP News | Mar 25, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ കര്‍ശനമായി നടപ്പാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ്. 2019 ഏപ്രില്‍ ഒന്നുമുതല്‍ നിര്‍മിക്കപ്പെട്ട വാഹനങ്ങള്‍ക്കാണ് ഇത് ബാധകമാകുക. രാജ്യത്താകമാനം അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു.
വാഹന നിര്‍മാതാക്കള്‍ നിബന്ധനകള്‍ അനുസരിച്ചുള്ള നമ്പര്‍പ്ലേറ്റുകള്‍ നിര്‍മിച്ചുനല്‍കും. ഇത്തരം പ്ലേറ്റ് ഘടിപ്പിച്ചവയുടെ വിവരങ്ങള്‍ ഡാറ്റവാഹന്‍ സോഫ്റ്റ് വെയറില്‍ അപ്ഡേറ്റ് ചെയ്താല്‍ മാത്രമേ ആര്‍ടി ഓഫീസില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എടുക്കാനാകൂ. ഇത്തരം നമ്പര്‍പ്ലേറ്റുകള്‍ ഘടിപ്പിക്കാതെ വാഹനമോടിച്ചാല്‍ 2,000 രൂപ മുതല്‍ 5,000 വരെ പിഴ അടക്കേണ്ടി വരുമെന്നും മോട്ടോര്‍വാഹനവകുപ്പ് പറയുന്നത്.
നിബന്ധനകള്‍
നമ്പര്‍പ്ലേറ്റ് ഒരുമില്ലീമീറ്റര്‍ കനമുള്ള അലുമിനിയം ഷീറ്റുകൊണ്ടുണ്ടാക്കിയതും ടെസ്റ്റിങ് ഏജന്‍സി പാസാക്കിയതുമാവണം. പ്ലേറ്റിന്റെ നാല് അരികുകളും മൂലകളും റൗണ്ട് ചെയ്തിട്ടുണ്ട്.
വ്യാജപ്ലേറ്റുകള്‍ ഉണ്ടാക്കുന്നത് തടയാനായി 20*20 മില്ലീമീറ്റര്‍ ആകൃതിയിലുള്ള ഒരു ക്രോമിയം ഹോളോഗ്രാം പ്ലേറ്റിന്റെ മുകളില്‍ ഇടതുഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ഹോളോഗ്രാമില്‍ നീലനിറത്തില്‍ അശോകചക്രമുണ്ട്. ഇടതുഭാഗത്ത് താഴെ പത്തക്ക ലേസര്‍ ബ്രാന്‍ഡ് ഐഡന്റിഫിക്കേഷന്‍ നമ്പറുണ്ട്. വാഹന നമ്പറിന്റെയും അക്ഷരങ്ങളുടെയും മുകളില്‍ ഇന്ത്യ എന്ന് 45 ഡിഗ്രി ചെരിച്ചെഴുതിയ ഹോട്ട് സ്റ്റാമ്പിങ് ഫിലിം ഉണ്ട്.
പ്ലേറ്റില്‍ ഇടതുഭാഗത്ത് നടുവിലായി ഐഎന്‍ഡി എന്ന് നീലക്കളറില്‍ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്. ഈ പ്ലേറ്റുകള്‍ ഊരിമാറ്റാനാവാത്ത വിധവും ഊരിമാറ്റിയാല്‍ പിന്നീട് ഉപയോഗിക്കാനാവാത്ത വിധവും സ്‌നാപ് ലോക്കിങ് സിസ്റ്റം ഉപയോഗിച്ചാണ് ഘടിപ്പിക്കുക.
Recent Comments