ആറ്റിങ്ങൽ വെള്ളൂർക്കോണം സ്വദേശി അൽഹസ്സയിൽ ഹൃദയാഘാതം മൂലം നിര്യാതനായി

ആറ്റിങ്ങൽ വെള്ളൂർക്കോണം സ്വദേശി അൽഹസ്സയിൽ ഹൃദയാഘാതം മൂലം നിര്യാതനായി

ആറ്റിങ്ങൽ വെള്ളൂർക്കോണം ലക്ഷ്മി ഭവനിൽ സുരേഷ് (53) അൽഹസ്സയിലെ ഷുക്കൈക്കിൽ
ഹൃദയാഘാതം മൂലം നിര്യാതനായി. 30 വർഷമായി അൽഹസ്സയിൽ നിർമ്മാണമേഖലയിൽ ജോലിചെയ്തുവരികയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ മൃതദേഹം നാട്ടിലെത്തിക്കും. ഇതിനായി അൽഹസ്സ ഒഐസീസി ജീവകാരുണ്യ വിഭാഗം കൺവീനർ പ്രസാദ് കരുനാഗപ്പള്ളി യുടെ നേതൃത്വത്തിൽ അൽഹസ്സയിലെ സാമൂഹ്യപ്രവർത്തകർ രംഗത്തുണ്ട്.

ഭാര്യ: ഡാനി
മക്കൾ: ജിഷ്ണു, ശ്രീജിത്ത്

സൗദി റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് കല്ലമ്പലം സ്വദേശി മരണപെട്ടു

സൗദി റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് കല്ലമ്പലം സ്വദേശി മരണപെട്ടു

റിയാദ്: കല്ലമ്പലം സ്വദേശി റിയാദിലെ സുലയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കല്ലമ്പലം ഷുജ മൻസിലിൽ ഷാജിൻ (36) ആണ് ഇന്ന് പുലർച്ചെ റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. റിയാദിലെ സാമിൽ കമ്പനിയിൽ കഴിഞ്ഞ എട്ടു വർഷമായി ജോലി ചെയ്തു വരികയായിരുന്നു ഷാജിൻ.

രണ്ടു മാസം മുൻപാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. പിതാവ്: ജലീൽ. മാതാവ്: സുഹുദ. ഭാര്യ: സാബിറ. മക്കൾ: ഫർഹാൻ, മുഹമ്മദ് റയാൻ.
റിയാദ് കലാഭവൻ, ജി.എം.എഫ് തുടങ്ങിയ സംഘടനകളുടെ പ്രവർത്തകൻ കൂടിയായിരുന്നു ഷാജിൻ. ആസ്റ്റർ സനദ് ആശുപത്രി മോർച്ചറിയിലുള്ള മയ്യിത്ത് നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് സാമൂഹിക പ്രവർത്തകരായ സിദ്ദിഖ് തുവ്വൂർ, അഖിനാസ് കരുനാഗപ്പള്ളി തുടങ്ങിയവർ രംഗത്തുണ്ട്.

അരങ്ങ് 2024  ഗംഭീരമാക്കി ഗവൺമെന്റ് എൽ.പി.എസ് കീഴാറ്റിങ്ങൽ

അരങ്ങ് 2024 ഗംഭീരമാക്കി ഗവൺമെന്റ് എൽ.പി.എസ് കീഴാറ്റിങ്ങൽ

ഗവൺമെന്റ് എൽ.പി.എസ് കീഴാറ്റിങ്ങലിലെ സ്കൂൾ വാർഷികാഘോഷം അരങ്ങ് 2024 കുട്ടികളുടെ വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. രാവിലെ മുതൽ ഉച്ചവരെ കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. രക്ഷകർത്താക്കളുടെ വിവിധ കലാപരിപാടിയും നടന്നു. ഉച്ചയ്ക്കുശേഷം സമാപന സമ്മേളനം ആയിരുന്നു. സമാപന സമ്മേളനത്തിൽ പഠന മികവിനും പലതരം പരിപാടികൾ, മത്സരങ്ങൾ എന്നിവയിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്ക് ഉള്ള സമ്മാനദാനവും നടന്നു. പിടിഎ പ്രസിഡന്റ് സൗമ്യ അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച്.എം അനിത സ്വാഗതം ആശംസിച്ചു. അധ്യാപിക ആർഷാ ഷാനിയ, സുരേഷ് ബാബു (പി ടി സി എം)എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകൻ ആർ.ജി.രാജു നന്ദിയും രേഖപ്പെടുത്തി.

മുണ്ടക്കയത്തിന്റെ അഭിനയ പ്രതിഭകൾ… ലഹരിയെ മറികടക്കാൻ ഗവണ്മെന്റ് ഹൈസ്കൂൾ കുഴിമാവ് ഒരുക്കിയ ഷോർട് ഫിലിം നിഴൽ കൈയടി നേടുന്നു

മുണ്ടക്കയത്തിന്റെ അഭിനയ പ്രതിഭകൾ… ലഹരിയെ മറികടക്കാൻ ഗവണ്മെന്റ് ഹൈസ്കൂൾ കുഴിമാവ് ഒരുക്കിയ ഷോർട് ഫിലിം നിഴൽ കൈയടി നേടുന്നു

ഗവണ്മെന്റ് ഹൈസ്കൂൾ കുഴിമാവ് സ്കൂളിന്റെ ലഹരി വിരുദ്ധ നവകേരളത്തിനായി നിർമ്മിച്ച ഷോർട്ട് ഫിലിം നിഴൽ പുറത്തിറങ്ങി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡി ഇ ഒ കാഞ്ഞിരപ്പള്ളിയിൽ (രാകേഷ് et (KAS) നിന്നും നിർദേശപ്രകാരം കുഴിമാവ് സ്കൂളിലെ പി ടി എ & സ്റ്റാഫ് ‘നിഴൽ’ എന്ന ചിത്രത്തിനായി രംഗത്തിറങ്ങുകയായിരുന്നു. കുഴിമാവ് സ്കൂളിലെ എച്ച് എം സബീല നിർമ്മാണം നിർവഹിച്ച പ്രസ്തുത ചിത്രം പാർത്ഥസാരഥി കരുണാകരൻ ഡയറക്ഷൻ നിർവഹിച്ചു.

ഗിരി ആരാധ്യ സ്ക്രിപ്റ്റ് എഴുതി, പാർത്ഥസാരഥി സംഗീത സംവിധാനം നിർവഹിച്ച്, അമൽ ഗോപിനാഥ് ക്യാമറയും എഡിറ്റിങ്ങും നടത്തി. ഒരു ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയാക്കി. മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്ക് ഗോപകുമാർ, സന്തോഷ് കുമാർ എന്നിവരുടെ സഹായവും ഉണ്ടായി. ഈ സ്കൂളിലെ അധ്യാപകർ, കുട്ടികൾ, രക്ഷിതാക്കൾ, പിടിഎ അംഗങ്ങൾ എന്നിവരാണ് കഥാപാത്രങ്ങൾ. സന്തോഷ് കുമാറിന്റെ മകൾ നിഴൽ-നു ഈണം പകർന്നു. B2 ഡിജിറ്റൽ ആറ്റിങ്ങൽ സ്റ്റുഡിയോ കൈകാര്യം ചെയ്തു. കുഴിമാവ്, കണ്ടങ്കയം, മൂഴിക്കൽ എന്നീ പ്രദേശങ്ങളിലാണ് ചിത്രീകരണം നടന്നത്.

പുരപ്പുറ സോളാര്‍ വൈദ്യുതി ഉല്‍പ്പാദകര്‍ക്ക് ബില്‍ തുക കൂടില്ല; നിലവിലെ ബില്ലിങ് രീതി തുടരും

പുരപ്പുറ സോളാര്‍ വൈദ്യുതി ഉല്‍പ്പാദകര്‍ക്ക് ബില്‍ തുക കൂടില്ല; നിലവിലെ ബില്ലിങ് രീതി തുടരും

തിരുവനന്തപുരം: പുരപ്പുറ സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് നിലവിലുള്ള ബില്ലിങ് രീതി തുടരും.നിലവിലെ ബില്ലിങ് രീതിയില്‍ മാറ്റം വരുത്താന്‍ നടപടികള്‍ എടുത്തിട്ടില്ലെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി കെ ജോസ് അറിയിച്ചു. ഇത് മാറ്റാന്‍ കെഎസ്ഇബി അപേക്ഷ നല്‍കിയിട്ടില്ലെന്നും ടി കെ ജോസ് വ്യക്തമാക്കി.

പുനരുപയോഗ സ്രോതസ്സുകളുടെ മീറ്ററിങ് സംബന്ധിച്ച കരട് ചട്ടങ്ങളെപ്പറ്റിയുള്ള തെളിവെടുപ്പിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ സോളാര്‍ വൈദ്യുതി ഉല്‍പ്പാദകര്‍ക്ക് ലാഭകരമായ നെറ്റ് ബില്ലിങ് രീതി മാറ്റി, വൈദ്യുതി ബോര്‍ഡിന് കൂടുതല്‍ പണം നല്‍കേണ്ടിവരുന്ന ഗ്രോസ് മീറ്ററിങ് നടപ്പാക്കാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ ആശങ്കയെ തുടര്‍ന്ന് സോളാര്‍ വൈദ്യുതി ഉല്‍പ്പാദകരും കമ്പനി പ്രതിനിധികളുമായി ഒട്ടേറെപ്പേര്‍ തെളിവെടുപ്പിനെത്തിയിരുന്നു.

ഗ്രോസ് മീറ്ററിങ് നടപ്പാക്കണമെന്ന ആവശ്യം ബോര്‍ഡ് ഉന്നയിച്ചാല്‍ എല്ലാവരുടെയും അഭിപ്രായം കേട്ടശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് കമ്മീഷന്‍ പറഞ്ഞു. തെളിവെടുപ്പില്‍ പങ്കെടുത്തവരൊക്കെ ബില്ലിങ് രീതി മാറ്റരുതെന്ന് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ ഭേദഗതിയില്‍ ബില്ലിങ് രീതി സംബന്ധിച്ച നിര്‍വചനം ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് കമ്മീഷന്‍ പറഞ്ഞു. ഇത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവിനെ പിന്തുടര്‍ന്നാണ്. അല്ലാതെ ഈ മാറ്റം നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കമ്മീഷന്‍ വിശദീകരിച്ചു.

നെറ്റ് ബില്ലിങ് രീതി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. മറ്റുപല സംസ്ഥാനങ്ങളും ബില്ലിങ് രീതി മാറ്റിയെങ്കിലും സോളാര്‍ വൈദ്യുതി ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാലിത് ബോര്‍ഡിന്റെ സാമ്പത്തിക സുസ്ഥിരതയെ ബാധിക്കും. ഇതും സംസ്ഥാനത്തിന്റെ സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദന നയവും സംബന്ധിച്ച വിശദമായ പരിശോധന നടത്തിയശേഷമേ ബില്ലിങ് രീതി മാറ്റുന്നതില്‍ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റുകൾ വേണ്ട, യുട്യൂബ് വഴി വരുമാനം ഉണ്ടാക്കരുത്! ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്ക് വിലക്ക്

പോസ്റ്റുകൾ വേണ്ട, യുട്യൂബ് വഴി വരുമാനം ഉണ്ടാക്കരുത്! ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്ക് വിലക്ക്

തിരുവനന്തപുരം: ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് സാമൂഹിക മാധ്യമ വിലക്കുമായി ആരോ​ഗ്യ വകുപ്പ്. പോസ്റ്റുകളോ യുട്യൂബ് ചാനലുകളോ പാടില്ല എന്നാണ് നിർദ്ദേശം. യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോ​ഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ മാസം 13നാണ് ആരോ​ഗ്യ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കിയത്.

പെരുമാറ്റച്ചട്ടമനുസരിച്ച് സർക്കാർ ഉദ്യോ​ഗസ്ഥർ പോസ്റ്റുകളിടുന്നതിനും സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്നതിനും അനുമതി തേടാറുണ്ട്. ഇത്തരത്തിൽ അനുമതി നൽകുമ്പോൾ ചട്ടലംഘനം സംഭവിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് എല്ലാത്തരം സാമൂഹിക മാധ്യമ ഇടപെടലുകൾക്കും വിലക്ക് ഏർപ്പെടുത്തുന്നത്.

ആരോ​ഗ്യ വകുപ്പിനു കീഴിലെ സർക്കാർ ഉദ്യോ​ഗസ്ഥർക്ക് പോസ്റ്റുകളിടുന്നതിനും ചാനൽ തുടങ്ങുന്നതിനും വിലക്കേർപ്പെടുത്തി ഉത്തരവാകുന്നു എന്നാണ് വകുപ്പിറക്കിയ സർക്കുലറിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടു ലഭിക്കുന്ന അപേക്ഷകൾ സ്ഥാപന തലത്തിലോ, ജില്ലാ തലത്തിലോ തന്നെ നിരസിക്കാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.