by liji HP News | Mar 22, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ മാർക്കറ്റ് റോഡിൽ പ്രവർത്തനമാരംഭിക്കുന്ന ‘ഷൈനിങ് സ്റ്റാർ’ ഇന്റർനാഷണൽ മോണ്ടിസ്സോറി സ്കൂളിന്റെ ഉദ്ഘാടനം മാർച്ച് 25 നു രാവിലെ 10 മണിയ്ക്ക് ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ. എസ് കുമാരി നിർവഹിക്കും. പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിട്ടുണ്ട്.
വിശദ വിവരങ്ങൾക്ക്: 8304838000 , 9895038584
by liji HP News | Mar 22, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ അവനവഞ്ചേരി ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ നായ്‌വയ്പു
മഹോത്ത്സവത്തോടനുബന്ധിച്ച് ഇന്ന് രാത്രി 8 നു ആറ്റിങ്ങല്‍ വൈബിന്റെ മെഗാ മ്യൂസിക്
ഫെസ്റ്റിവല്‍ ഉണ്ടായിരിക്കും.
by liji HP News | Mar 22, 2024 | Latest News, ജില്ലാ വാർത്ത
എ.കെ.ജി. യുടെ നാല്പത്തിയേഴാം ചരമവാർഷികദിനം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി മാമം ബ്രാഞ്ച് ആചരിച്ചു. സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ:ആർ. രാമു അനുസ്മരണ പ്രഭാഷണവും പതാകയും ഉയർത്തി. ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം സതീഷ് കുമാർ, ബ്രാഞ്ച് സെക്രട്ടറി എസ് സുജിൻ, വാർഡ് കൗൺസിലർ ഒ.പി ഷീജ, ബ്രാഞ്ച് അംഗങ്ങളായ അഖിൽ, കൃഷ്ണ പ്രസാദ്, സി.ഐ.ടി.യു നേതാവ് ദേവരാജൻ മറ്റ് വർഗ ബഹുജന സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
by liji HP News | Mar 22, 2024 | Latest News, ജില്ലാ വാർത്ത
അരവിന്ദ് കെജ്‌രിവാളിന്റെ ഇ ഡി അറസ്റ്റിൽ സംസ്ഥാനത്ത് ഡിവൈഎഫ്‌ഐയുടെ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. സിപിഐഎമ്മും തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിച്ചു. തൃശൂരിൽ ബിജെപി ഓഫീസിലേക്ക് ആം ആദ്മി പ്രവർത്തകർ പ്രതിഷേധ മാർച്ചും പന്തംകൊളുത്തി പ്രകടനവും നടത്തി. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ബിജെപി ഓഫീസിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
മാർച്ചിൽ എം എ ബേബി പങ്കെടുത്തു. നരേന്ദ്ര മോദി ഇന്ത്യൻ ഹിറ്റ്ലർ എന്ന് എം എ ബേബി പറഞ്ഞു.ആർ എസ് എസിൻ്റെ നിയന്ത്രണത്തിലുള്ള കേന്ദ്ര ഭരണത്തിന് രാജ്യത്ത് എന്നും ചെയ്യാം എന്ന നിലയിൽ എത്തി. നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ്. കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ നേരത്തെ തുടങ്ങിയിരുന്നു.
ഇക്ട്രൽ ബോണ്ട്, തെരഞ്ഞെടുപ്പിൽ സുപ്രിം കേടതിയിൽ നിന്നും ഇലക്ഷൻ കമ്മീഷൻ എന്നിവയിൽ നിന്നും ഉണ്ടായ തിരിച്ചടിയിൽ നിന്നാണ് നരേന്ദ്ര മോദിയുടെ ഇത്തരം പ്രവൃത്തികൾ. ഹിറ്റ്ലറിൻ്റെ വഴിയെ പോവുകയാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം പറഞ്ഞു.
by liji HP News | Mar 21, 2024 | Latest News, ജില്ലാ വാർത്ത
ചിറയിന്‍കീഴ്: ലോക്‌സഭ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. എക്‌സ് സര്‍വീസ് മിലിട്ടറി, പാരാമിലിട്ടറി, പോലീസ് എന്നീ വീഭാഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ക്കും എന്‍സിസി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് സര്‍ട്ടിഫിക്കറ്റ് ഉള്ള പതിനെട്ട് വയസ്സ് കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. പ്രായം- 18 വയസ്സിനും 60 വയസ്സിനും മധ്യേ, താല്‍പ്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ സഹിതം ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 0470-2640380 എന്ന നമ്പരില്‍ ബന്ധപ്പെടുക.
by liji HP News | Mar 21, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ എൽ.ഡി.എഫ് വെസ്റ്റ് മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഒ.എസ് അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ജി സുഗുണൻ, ഏരിയാ കമ്മിറ്റിയംഗം സി ദേവരാജൻ, മേഖലാ സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ, മുനിസിപ്പൽ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, മുൻ മുനിസിപ്പൽ ചെയർമാൻ സി.ജെ രാജേഷ് കുമാർ, മേഖല കമ്മിറ്റി അംഗങ്ങളായഎസ് സതീഷ് കുമാർ, സുഖിൽ, രാജേഷ്, ജയചന്ദ്രൻ, എസ്.എസ് ബൈജു, മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം വീണ, ബിന്ദു എന്നിവർ പങ്കെടുത്തു.
Recent Comments